Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IOCUSA

America

നീ​റ്റ് വിവാദം: ഐ​ഒ​സി യു​എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "Solidarity, Democracy, Justice' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ന്യൂ​യോ​ർ​ക്കി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചിന് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ടൈം​സ് സ്ക്വ​യ​റി​ലാ​ണ് (47th Street & 7th Avenue) പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ നീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച, മൂ​ല്യ​നി​ർണ​യ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, ഇ​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് ഈ ​സം​ഗ​മം ഒ​രു​ക്കു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ പ്ര​തി​കാ​ര ന​ട​പ​ടി​ക​ളി​ലും ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​ലും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ​വും നീ​തി​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഏ​വ​രും ഒ​രു​മി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ ആ​ഹ്വാ​നം ചെ​യ്തു.

ഐ​ഒ​സി യുഎ​സ്​എ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​ജ​ഴ്സി, ന്യൂ​യോ​ർ​ക്ക്, ക​ണ​ക്ടി​ക്ക​ട്ട്, പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​രും അ​മേ​രി​ക്ക​യി​ലെ ഇന്ത്യൻ വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.

കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് സ​തീ​ശ​ൻ നാ​യ​ർ, ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട്, നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജീ​വ് മോ​ഹ​ൻ, ജോ​സ​ഫ് ഇ​ടി​ക്കു​ള, സോ​ഫി​യ ശ​ർ​മ, ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​രാ​യ നോ​ഹ ജോ​ർ​ജ്, ഇ​മ്രാ​ൻ പാ​ഷ, ന്യൂ​ജ​ഴ്സി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി നേ​താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളും സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

കൂടുതൽ വിവരങ്ങൾക്ക്: സോ​ഫി​യ ശ​ർ​മ (917-668-9999), ഇ​മ്രാ​ൻ പാ​ഷ (248-214-4668).

Latest News

Corehub Up