x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ ഇ​ള​പ്പു​ങ്ക​ൽ കൊ​ളോ​ണി​ൽ അ​ന്ത​രി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: May 23, 2026 04:43 PM IST | Updated: May 23, 2026 04:43 PM IST

കൊ​ളോ​ൺ: ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കൊ​ളോ​ൺ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ ഇ​ള​പ്പു​ങ്ക​ൽ (77) അ​ന്ത​രി​ച്ചു.

കൊ​ളോ​ൺ റോ​ൺ​ഡോ​ർ​ഫി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഭാ​ര്യ: മേ​രി സ​ണ്ണി അ​യ​ർ​ക്കു​ന്നം താ​ഴ​ത്തു​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: തോം​സ​ൺ (ക​മ്പ്യൂ​ട്ട​ർ എ​ൻജിനിയ​ർ), ഡോ. ​ജെ​യ്സ​ൺ, സോ​ണി​യ സ​ണ്ണി. മ​രു​മ​ക​ൾ: അ​നി​ത. സ​ഹോ​ദ​ര​ൻ: ജോ​ൺ സെ​ബാ​സ്റ്റ്യ​ൻ ഇ​ള​പ്പു​ങ്ക​ൽ.

സം​സ്കാ​ര വി​വ​ര​ങ്ങ​ൾ

വി​ട​വാ​ങ്ങ​ൽ (Farewell): ഈ മാസം 27ന് ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അഞ്ച് വ​രെ. (Bestattungshaus Engelmann, Ringstrasse 33, 50996 Koeln).

​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: ജൂ​ൺ അഞ്ചിന് രാ​വി​ലെ 11.30ന് ​റോ​ൺ​ഡോ​ർ​ഫി​ലെ വി. ​പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടെ ദൈ​വാ​ല​യ​ത്തി​ൽ വി. ​കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും. (Heilige Drei Könige, Hahnenstrasse 21, 50997 Koeln).

സംസ്കാരം: ജൂ​ൺ അഞ്ചിന് ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒന്നിന് കൊ​ളോ​ൺ റോ​ൺ​ഡോ​ർ​ഫ് സെമി​ത്തേ​രി​യി​ൽ (Friedhof Koeln-Rondorf, Giesdorferstr., 50997 Koeln).

കൊ​ളോ​ൺ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി നീ​ണ്ട​വ​ർ​ഷ​ക്കാ​ലം സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ന​ല്ലൊ​രു സ്പോ​ർ​ട്സ്മാ​ൻ ആ​യി​രു​ന്ന സ​ണ്ണി, കൈ​ര​ളി ക​ലാ​സ​മി​തി, ച​ല​ഞ്ചേ​ഴ്സ് സ്പോ​ർ​ട്സ് ക്ല​ബ്, ബ​യ്യ​ന്താ​ൾ കു​ടും​ബ​ക്കൂ​ട്ടാ​യ്മ തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

വോ​ളി​ബോ​ൾ, ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക​ളി​ലും ര​ണ്ടു ത​വ​ണ മാ​ര​ത്ത​ൺ ഓ​ട്ട​ത്തി​ൽ (42.195 കി.​മീ) ദൂ​രം പി​ന്നി​ട്ടും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ കൂ​ട്ടാ​യ്മ​യു​ടെ ഫ്രെ​യി​സൈ​റ്റ് ഗ്രൂ​പ്പി​ലും 56 ചീ​ട്ടു​ക​ളി​യി​ൽ ആ​ശാ​നു​മാ​യി​രു​ന്നു.

കൊ​ളോ​ണി​ലെ ക​റു​ത്ത മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ​ള്ളി​യി​ൽ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ചി​ത്രം സ്ഥാ​പി​ച്ച് പ്രാ​ർ​ഥന​യും നൊ​വേ​ന​യും ന​ട​ത്താ​ൻ സ​ണ്ണി​യാ​ണ് മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച​ത്.

Tags : sunny sebastian germany obit

Recent News

Corehub Up