x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി യു​വ​തി​ക്ക് ഇ​ന്ന് നാ​ട് വി​ട​ചൊ​ല്ലും

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: May 23, 2026 09:56 AM IST | Updated: May 23, 2026 09:56 AM IST

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ മ​രി​ച്ച ക​ല്ലാ​ട്ട് മ​രി​യ ജോ​ർ​ജി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. മ​രി​യ​യു​ടെ മൃ​ത​ദേ​ഹം ജ​ർ​മ​നി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി വ​ഴി വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്നും വീ​ട്ടു​കാ​ർ ഏ​റ്റു​വാ​ങ്ങി വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു.

ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ഇ​ടു​ക്കി മ​ഞ്ഞ​പ്പാ​റ​യി​ലു​ള്ള സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. ജ​ർ​മ​നി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വ് ഇ​ടു​ക്കി മ​ണി​പ്പാ​റ (ക​രി​മ്പ​ൻ) പാ​രേ​ക്കു​ടി​യി​ൽ അ​ജി​ത്ത് ത​ങ്ക​ച്ച​ന്‍റെ ഭാ​ര്യ​യാ​ണ് മ​രി​യ.

ഇ​ടു​ക്കി മ​ഞ്ഞ​പ്പാ​റ ക​ല്ലാ​റ്റ് വീ​ട്ടി​ൽ കെ.​ജെ. ജോ​ർ​ജ് - നെ​സി​യ​മ്മ പോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​യ. കാ​ൻ​സ​ർ ചി​കി​ത്സ​യി​ലി​രി​ക്കെ ഈ മാസം 13-നാ​ണ് മ​രി​യ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ന്ന​ത്. 26 വ​യ​സാ​യി​രു​ന്നു.

വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലാം മാ​സം ഉ​പ​രി​പ​ഠ​ന​ത്തി​നും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​ത്തി​നു​മാ​യി ജ​ർ​മ​നി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​യ​യെ മ​ര​ണം ക​വ​ർ​ന്ന​ത്.

രോ​ഗ​ബാ​ധ​യും ധീ​ര​മാ​യ പോ​രാ​ട്ട​വും:

തു​ട​ക്കം കേ​ര​ള​ത്തി​ൽ: 2025-ൽ ​കേ​ര​ള​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് മ​രി​യ​യ്ക്ക് ആ​ദ്യ​മാ​യി സ്ത​നാ​ർ​ബു​ദം (Breast Cancer) സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ വ​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ​ക​ൾ​ക്കും തെ​റാ​പ്പി​ക​ൾ​ക്കും മ​രി​യ വി​ധേ​യ​യാ​യി​രു​ന്നു.

വി​വാ​ഹ​വും ജ​ർ​മ​നി​യി​ലേ​ക്കു​ള്ള യാ​ത്ര​യും: രോ​ഗാ​വ​സ്ഥ​യി​ലും ത​ള​രാ​തെ ജീ​വി​ത​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച മ​രി​യ​യും ഇ​ടു​ക്കി മ​ണി​പ്പാ​റ സ്വ​ദേ​ശി​യാ​യ അ​ജി​ത്ത് ത​ങ്ക​ച്ച​നും 2026 ജ​നു​വ​രി 18നാ​യി​രു​ന്നു വി​വാ​ഹി​ത​രാ​യ​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചു ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്.

രോ​ഗം വീ​ണ്ടും വി​ല്ല​നാ​യി: ജ​ർ​മ​നി​യി​ൽ എ​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മാ​ർ​ച്ച് മാ​സ​ത്തി​ൽ മ​രി​യ​യ്ക്ക് ശ്വാ​സ​കോ​ശ അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ചു. ഫോ​ർ​സ്ഹൈ​മി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി.

എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത മാ​സ​ങ്ങ​ളി​ൽ രോ​ഗം മ​സ്തി​ഷ്ക​ത്തി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. സ്റ്റു​ട്ട്ഗാ​ർ​ട്ട് കാ​ത​റി​ന​ൻ ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് ഒ​ന്നി​ല​ധി​കം ത​ല​ച്ചോ​റി​ലെ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​യാ​യെ​ങ്കി​ലും നി​ല അ​തീ​വ ഗു​രു​ത​ര​മാ​വു​ക​യും ഈ മാസം 13ന് ​മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

അ​വ​സാ​ന നി​മി​ഷം വ​രെ ക​ടു​ത്ത വേ​ദ​ന​ക​ളോ​ടും രോ​ഗ​ത്തോ​ടും ധീ​ര​മാ​യാ​ണ് മ​രി​യ പോ​രാ​ടി​യ​ത്. ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ മ​രി​യ​യെ ക​വ​ർ​ന്ന രോ​ഗ​ത്തി​ന്‍റെ ദാ​രു​ണാ​വ​സ്ഥ ഓ​ർ​ത്ത് വി​ങ്ങി​പ്പൊ​ട്ടു​ക​യാ​ണ് ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം.

വി​വാ​ഹം ക​ഴി​ഞ്ഞ് വെ​റും നാ​ല് മാ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ടു​മ്പോ​ൾ ഭാ​ര്യ​യെ ന​ഷ്‌ട​പ്പെ​ട്ട അ​ജി​ത്തി​ന്‍റെ​യും മ​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ ത​ള​ർ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ ജ​ർ​മ​നി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​വും വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags : Mariya George Funeral Germany Obit

Recent News

Corehub Up