ഡാളസ്: പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ് അനുസ്മരണം സംഘടിപ്പിക്കുന്നു. സൂം മീഡിയ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് "അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം"എന്ന പുസ്തകം. ജെ. മാത്യൂസ്, ജോൺ മാത്യു, ജെയിംസ് കൂരിക്കാട്ടിൽ, മീനു എലിസബെത്, സാമൂവൽ യോഹന്നാൻ (ലാനാ പ്രസിഡന്റ്) തുടങ്ങിയ നിരവധി സാഹിത്യ പ്രവർത്തകർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.
എല്ലാ ഭാഷ സ്നേഹികളും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആക്ടിംഗ് സെക്രട്ടറി ഡോ. ദർശന മനയത്തു ശശി പറഞ്ഞു.
Tags : George Mannikarot USA Obit