x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ബി​ഷ​പ് സി​മ്മി മാ​ത്യൂ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ഷാജി രാമപുരം
Published: June 9, 2026 06:17 PM IST | Updated: June 9, 2026 06:17 PM IST

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ സ​തേ​ൺ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യി​ൽ ദീ​ർ​ഘ​നാ​ൾ ബി​ഷ​പ്പാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട തോ​ന്നി​യാ​മ​ല താ​ന്നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​യ ഡാ​ളസി​ൽ അ​ന്ത​രി​ച്ച ബി​ഷ​പ്പ് സി​മ്മി മാ​ത്യൂ​സി​ന്റെ (81) പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആറ് മു​ത​ൽ 8.30 വ​രെ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (11550 Luna Road, Farmers Branch TX 75234) ന​ടക്കും.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​പ്പേ​ൽ റോ​ളിംഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (400 Freeport Pkwy, Coppell, TX 75019) സം​സ്ക​രി​ക്കും.

ഭാ​ര്യ: പു​ന​ലൂ​ർ കാ​ഞ്ഞി​ര​മ​ല​യി​ൽ കൂ​നം​പ​റ​മ്പി​ൽ ലീ​ലാ​മ്മ. റി​ജീ​ന, വെ​സ്ലി, ക്രി​സ്റ്റീ​ന എ​ന്നി​വ​ർ മ​ക്ക​ളും ഡ​രി​ൽ, ജ​യ്മി, നി​ക്ക് എ​ന്നി​വ​ർ മ​രു​മ​ക്ക​ളും ആ​ണ്.

1970-ൽ ​ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ബി​ഷ​പ് സി​മ്മി മാ​ത്യൂ​സ് അ​ധ്യാ​പ​ക​ൻ, പ്ര​സം​ഗ​ക​ൻ, പ​ര്യ​വേ​ക്ഷ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, ആ​ജീ​വ​നാ​ന്ത അ​ന്വേ​ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശോ​ഭി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ www.keral.tv എ​ന്ന വെ​ബ് സൈ​റ്റി​ൽ കാ​ണാ​വു​ന്ന​താ​ണ്.

Tags : Bishop Simmy Mathew Funeral Obit

Recent News

Corehub Up