x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ഗാ​സ് സി. ​വാ​ഴ​പ്പി​ള്ളി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 9, 2026 05:35 PM IST | Updated: July 9, 2026 05:35 PM IST

ബെ​ർ​ലി​ൻ: എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ഇ​ല​വു​ങ്ക​ൽ റോ​ഡ് വാ​ഴ​പ്പി​ള്ളി കു​ടും​ബാം​ഗം വൈ​ഗാ​സ് സി. ​വാ​ഴ​പ്പി​ള്ളി (വ​ർ​ഗീ​സ് - 72) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ഇ​ട​പ്പ​ള്ളി സെന്‍റ് ജോ​ർ​ജ് സീറോമ​ല​ബാ​ർ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ: അ​ൽ​ഫോ​ൻ​സ വൈ​ഗാ​സ് (വ​ര​ന്ത​ര​പ്പി​ള്ളി പ​ഴു​ങ്കാ​ര​ൻ കു​ടും​ബാം​ഗം). മ​ക​ൾ: മ​രി​യ വൈ​ഗാ​സ് (ജ​ർമ​നി). മ​രു​മ​ക​ൻ: ജോ​ൺ ബെ​ന്നി, ജ​ർ​മനി (അ​ങ്ക​മാ​ലി മേ​നാ​ച്ചേ​രി കു​ടും​ബാം​ഗം).

ഭാ​ര്യ​യോ​ടൊ​പ്പം ജ​ർ​മ​നി​യി​ലു​ള്ള മ​ക​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വ​ർ​ഗീ​സി​ന്‍റെ ആ​ക​സ്മി​ക മ​ര​ണം. മ​ക്ക​ളോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ൾ വ​ർ​ഗീ​സി​ന് ദേ​ഹാ​സ്വ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ഹ​ൻ സ​മീ​പ​മു​ള്ള എ​ഷ്‌​വൈ​ല​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന് ജ​ർ​മനി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ​ബു​ധ​നാ​ഴ്ച വൈ​കുന്നേരം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി വ​ഴി വ്യാ​ഴാ​ഴ്ച രാത്രി ഏ​ഴിനോ‌ട് ​കൂ​ടി കൊ​ച്ചി, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച് ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി.

വെ​ള്ളി​യാ​ഴ്ച മൃതദേഹം രാ​വി​ലെ സ്വ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ ഇ​ട​പെ​ട​ൽ വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.

Tags : Waigas C Vazhapilly Germany Obit

Recent News

Corehub Up