Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribute

കാ​​​ല്‍​ നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ കാ​​​രു​​​ണ്യ​​​യാ​​​ത്ര​​​യ്ക്ക് സ്‌​​​നേ​​​ഹാ​​​ദ​​​രം

തി​​​​​​​​​​രു​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ന്ത​​​​​​​​​​പു​​​​​​​​​​രം: പ​​​​​​​​​​ട്ടം സെ​​​​​​​​​​ന്‍റ് മേ​​​​​​​​​​രീ​​​​​​​​​​സ് ഗ്രൗ​​​​​​​​​​ണ്ട് ആ​​​​​​​​​​ത്മീ​​​​​​​​​​യ​​​​​​​​​​നി​​​​​​​​​​റ​​​​​​​​​​വി​​​​​​​​​​ല്‍ പ്ര​​​​​​​​​​ശോ​​​​​​​​​​ഭി​​​​​​​​​​ച്ചു. ക​​​​​​രു​​​​​​ത​​​​​​ലും കാ​​​​​​രു​​​​​​ണ‍്യ​​​​​​വും അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞ ആ​​​​​​യി​​​​​​ര​​​​​​ങ്ങ​​​​​​ൾ സ്നേ​​​​​​ഹ​​​​​​പൂ​​​​​​ർ​​​​​​വം ജൂ​​​​​​ബി​​​​​​ലി മം​​​​​​ഗ​​​​​​ള​​​​​​ങ്ങ​​​​​​ൾ നേ​​​​​​ർ​​​​​​ന്നു. മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ​​​​​​യും ഭാ​​​​​​ര​​​​​​ത​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ​​​​​​യും പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ളുടെ യും അ​​​​​​​​​​ന്ത്യോ​​​​​​​​​​ക്യാ​​​​​​​​​​യി​​​​​​​​​​ലെ സു​​​​​​​​​​റി​​​​​​​​​​യാ​​​​​​​​​​നി ക​​​​​​​​​​ത്തോ​​​​​​​​​​ലി​​​​​​​​​​ക്കാ പാ​​​​​​​​​​ത്രി​​​​​​​​​​യാ​​​​​​​​​​ര്‍​ക്കീ​​​​​​​​​​സ് ഇ​​​​​​​​​​ഗ്‌​​​​​​​​​​നാ​​​​​​​​​​ത്തി​​​​​​​​​​യോ​​​​​​​​​​സ് യൂ​​​​​​​​​​സ​​​​​​​​​​ഫ് യൗ​​​​​​​​​​നാ​​​​​​​​​​ന്‍ ബാ​​​​​​​​​​വ​​​​​​യുടെയും സാന്നിധ്യം ച​​​​​​ട​​​​​​ങ്ങി​​​​​​നെ ധന്യമാക്കി. ര​​​​​​ണ്ടു മു​​​​​​ഖ‍്യ​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​ര​​​​​​ട​​​​​​ക്കം നി​​​​​​ര​​​​​​വ​​​​​​ധി രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ൾ ആ​​​​​​​​​​ശം​​​​​​​​​​സ​​​​​​​​​​യ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ഒ​​​​​​​​​​ത്തു​​​​​​​​​​ചേ​​​​​​​​​​ര്‍​ന്നു. ​​​​മ​​​​​​​​​​ല​​​​​​​​​​ങ്ക​​​​​​​​​​ര ക​​​​​​​​​​ത്തോ​​​​​​​​​​ലി​​​​​​​​​​ക്കാ സ​​​​​​​​​​ഭാ​​​​​​​​​​ധ‍്യ​​​​​​​ക്ഷ​​​​​​​ൻ മേ​​​​​​​ജ​​​​​​​ർ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് ക​​​​​​​​​​ര്‍​ദി​​​​​​​​​​നാ​​​​​​​​​​ള്‍ മാ​​​​​​​​​​ര്‍ ബ​​​​​​​​​​സേ​​​​​​​​​​ലി​​​​​​​​​​യോ​​​​​​​​​​സ് ക്ലീ​​​​​​​​​​മി​​​​​​​​​​സ് കാ​​​​​​​​​​തോ​​​​​​​​​​ലി​​​​​​​​​​ക്കാ ബാ​​​​​​​​​​വ​​​​​​​​​​യു​​​​​​​​​​ടെ മെ​​​​​​​​​​ത്രാ​​​​​​​​​​ഭി​​​​​​​​​​ഷേ​​​​​​​​​​ക ര​​​​​​​​​​ജ​​​​​​​​​​ത​​​​​​​​​​ജൂ​​​​​​​​​​ബി​​​​​​​​​​ലി ആ​​​​​​​ഘോ​​​​​​​ഷ​​​​​​സ​​​​​​മാ​​​​​​പ​​​​​​നം പ്രൗ​​​​​​ഢോ​​​​​​ജ്വ​​​​​​ല​​​​​​മാ​​​​​​യി​.

മെ​​​​​​​​​​ത്രാ​​​​​​​​​​ന്മാ​​​​​​​​​​രും വൈ​​​​​​​​​​ദി​​​​​​​​​​ക​​​​​​​​​​രും കാ​​​​​​​​​​തോ​​​​​​​​​​ലി​​​​​​​​​​ക്കാബാ​​​​​​​​​​വ​​​​​​​​​​യെ വി​​​​​​​​​​ശു​​​​​​​​​​ദ്ധ ബ​​​​​​​​​​ലി​​​​​​​​​​പീ​​​​​​​​​​ഠ​​​​​​​​​​ത്തി​​​​​​​​​​ലേ​​​​​​​​​​ക്ക് സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച് ആ​​​​​​​​​​ന​​​​​​​​​​യി​​​​​​​​​​ച്ച​​​​​​​​​​തോ​​​​​​​​​​ടെ​​​​​​​​​​യാ​​​​​​​​​​ണ് ര​​​​​​​​​​ജ​​​​​​​​​​ത​​​​​​​​​​ജൂ​​​​​​​​​​ബി​​​​​​​​​​ലി ആ​​​​​​ഘോ​​​​​​ഷ​​​​​​ച​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​നു തു​​​​​​​​​​ട​​​​​​​​​​ക്ക​​​​​​​​​​മാ​​​​​​​​​​യ​​​​​​​​​​ത്. നീ​​​​​​​​​​തി​​​​​​​​​​മാ​​​​​​​​​​ന്മാ​​​​​​​​​​രു​​​​​​​​​​ടെ കൂ​​​​​​​​​​ടാ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ല്‍ മ​​​​​​​​​​ഹ​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ​​​​​​​​​​യും ര​​​​​​​​​​ക്ഷ​​​​​​​​​​യു​​​​​​​​​​ടെ​​​​​​​​​​യും ശ​​​​​​​​​​ബ്ദം മു​​​​​​​​​​ഴ​​​​​​​​​​ങ്ങിനി​​​​​​​​​​ല്‍​ക്കു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ന്ന പ്രാ​​​​​​​​​​ര്‍​ഥ​​​​​​​​​​നാ​​​​​​​​​​മ​​​​​​​​​​ന്ത്രം നി​​​​​​​​​​റ​​​​​​​​​​ഞ്ഞു​​​​​​​​​​നി​​​​​​​​​​ന്ന അ​​​​​​​​​​ന്ത​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ത്തി​​​​​​​​​​ല്‍ അ​​​​​​​​​​ല്മാ​​​​​​​​​​യ​​​​​​​​​​രും സ​​​​​​​​​​ന്യ​​​​​​​​​​സ്ത​​​​​​​​​​രും നാ​​​​​​​​​​നാ​​​​​​​​​​ജാ​​​​​​​​​​തി മ​​​​​​​​​​ത​​​​​​​​​​സ്ഥ​​​​​​​​​​രും ഒ​​​​​​​​​​രേ ഹൃ​​​​​​​​​​ദ​​​​​​​​​​യ​​​​​​​​​​ത്തോ​​​​​​​​​​ടെ ഒ​​​​​​​​​​ന്നി​​​​​​​​​​ച്ചു​​​​​​​​​​കൂ​​​​​​​​​​ടി. മെ​​​​​​​​​​ത്രാ​​​​​​​​​​ന്മാ​​​​​​​​​​രും വൈ​​​​​​​​​​ദി​​​​​​​​​​ക​​​​​​​​​​രും പ്ര​​​​​​​​​​ദ​​​​​​​​​​ക്ഷി​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യി വേ​​​​​​​​​​ദി​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​ക്ക് എ​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​തോ​​​​​​​​​​ടെ ച​​​​​​​​​​ട​​​​​​​​​​ങ്ങു​​​​​​​​​​ക​​​​​​​​​​ള്‍​ക്കു തു​​​​​​​​​​ട​​​​​​​​​​ക്ക​​​​​​​​​​മാ​​​​​​​​​​യി.

സെ​​​​​​​​​​ന്‍റ് മേ​​​​​​​​​​രീ​​​​​​​​​​സ് സ്‌​​​​​​​​​​കൂ​​​​​​​​​​ൾ അ​​​​​​​​​​ങ്ക​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ൽ ത​​​​​​​​​​യാ​​​​​​​​​​റാ​​​​​​​​​​ക്കി​​​​​​​​​​യ പ്ര​​​​​​​​​​ത്യേ​​​​​​​​​​ക ബ​​​​​​​​​​ലി​​​​​​​​​​വേ​​​​​​​​​​ദി​​​​​​​​​​യി​​​​​​​​​​ല്‍ രാ​​​​​​​​​​വി​​​​​​​​​​ലെ 8.30ന് ​​​​​​​​​​കാ​​​​​​​​​​തോ​​​​​​​​​​ലി​​​​​​​​​​ക്കാ ബാ​​​​​​​​​​വയു​​​​​​​​​​ടെ മു​​​​​​​​​​ഖ്യ​​​​​​​​​​കാ​​​​​​​​​​ര്‍​മി​​​​​​​​​​ക​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​ല്‍ ആ​​​​​​​​​​ഘോ​​​​​​​​​​ഷ​​​​​​​​​​മാ​​​​​​​​​​യ സ​​​​​​​​​​മൂ​​​​​​​​​​ഹ​​​​​​​​​​ബ​​​​​​​​​​ലി ആ​​​​​​​​​​രം​​​​​​​​​​ഭി​​​​​​​​​​ച്ചു. വി​​​​​​​​​​ശു​​​​​​​​​​ദ്ധ​​​​​​​​​​കു​​​​​​​​​​ര്‍​ബാ​​​​​​​​​​ന​​​​​​​​​​യ്ക്കു മു​​​​​​​​​​മ്പു കാ​​​​​​​​​​തോ​​​​​​​​​​ലി​​​​​​​​​​ക്ക​​​​​​​​​​ാ ബാ​​​​​​​​​​വ​​​​​​​​​​യെ​​​​​​​​​​യും വി​​​​​​​​​​ശ്വാ​​​​​​​​​​സി​​​​​​​​​​ക​​​​​​​​​​ളെ​​​​​​​​​​യും മ​​​​​​​​​​ല​​​​​​​​​​ങ്ക​​​​​​​​​​ര ക​​​​​​​​​​ത്തോ​​​​​​​​​​ലി​​​​​​​​​​ക്ക എ​​​​​​​​​​പ്പി​​​​​​​​​​സ്‌​​​​​​​​​​കോ​​​​​​​​​​പ്പ​​​​​​​​​​ല്‍ സു​​​​​​​​​​ന​​​​​​​​​​ഹ​​​​​​​​​​ദോ​​​​​​​​​​സ് സെ​​​​​​​​​​ക്ര​​​​​​​​​​ട്ട​​​​​​​​​​റി ആ​​​​​​​​​​ര്‍​ച്ച് ബി​​​​​​​​​​ഷ​​​​​​​​​​പ് തോ​​​​​​​​​​മ​​​​​​​​​​സ് മാ​​​​​​​​​​ര്‍ കൂ​​​​​​​​​​റി​​​​​​​​​​ലോ​​​​​​​​​​സ് സ്വാ​​​​​​​​​​ഗ​​​​​​​​​​തം ചെ​​​​​​​​​​യ്തു. തു​​​​​​​​​​ട​​​​​​​​​​ര്‍​ന്ന് നി​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ധി ബി​​​​​​​​​​ഷ​​​​​​​​​​പ്പു​​​​​​​​​​മാ​​​​​​​​​​രും നാ​​​​​​​​​​നൂ​​​​​​​​​​റോ​​​​​​​​​​ളം വൈ​​​​​​​​​​ദി​​​​​​​​​​ക​​​​​​​​​​രും സ​​​​​​​​​​ഹ​​​​​​​​​​കാ​​​​​​​​​​ര്‍​മി​​​​​​​​​​ക​​​​​​​​​​ത്വം വ​​​​​​​​​​ഹി​​​​​​​​​​ച്ചു​​​​​​​​​​കൊ​​​​​​​​​​ണ്ടു​​​​​​​​​​ള്ള ​​​സമൂ​​​​​​​​​​ഹ​​​​​​​​​​ബ​​​​​​​​​​ലി​​​​​​​​​​യി​​​​​​​​​​ല്‍ ക​​​​​​​​​​ര്‍​ദി​​​​​​​​​​നാ​​​​​​​​​​ള്‍ ഓ​​​​​​​​​​സ്വാ​​​​​​​​​​ള്‍​ഡ് ഗ്രേ​​​​​​​​​​ഷ്യ​​​​​​​​​​സ് വ​​​​​​​​​​ച​​​​​​​​​​നസ​​​​​​​​​​ന്ദേ​​​​​​​​​​ശം ന​​​​​​​​​​ല്‍​കി. ദൈ​​​​​​​​​​വം തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ത്ത ഏ​​​​​​​​​​റ്റ​​​​​​​​​​വും വി​​​​​​​​​​ശ്വ​​​​​​​​​​സ്ത​​​​​​​​​​നാ​​​​​​​​​​യ ശി​​​​​​​​​​ഷ്യ​​​​​​​​​​നാ​​​​​​​​​​ണ് മാ​​​​​​​​​​ര്‍ ക്ലീ​​​​​​​​​​മി​​​​​​​​​​സെ​​​​​​​​​​ന്ന് അ​​​​​​​​​​ദ്ദേ​​​​​​​​​​ഹം വ​​​​​​​​​​ച​​​​​​​​​​ന​​​​​​​​​​സ​​​​​​​​​​ന്ദേ​​​​​​​​​​ശ​​​​​​​​​​ത്തി​​​​​​​​​​ല്‍ പ​​​​​​​​​​റ​​​​​​​​​​ഞ്ഞു. സ​​​​​​​​​​ഭ​​​​​​​​​​യ്ക്കുവേ​​​​​​​​​​ണ്ടി സ​​​​​​​​​​മ​​​​​​​​​​ര്‍​പ്പി​​​​​​​​​​ച്ചു ദൈ​​​​​​​​​​വ​​​​​​​​​​രാ​​​​​​​​​​ജ്യം പ്ര​​​​​​​​​​സം​​​​​​​​​​ഗി​​​​​​​​​​ക്കു​​​​​​​​​​ന്ന വ​​​​​​​​​​ലി​​​​​​​​​​യ ഇ​​​​​​​​​​ട​​​​​​​​​​യ​​​​​​​​​​നാ​​​​​​​​​​ണ് അ​​​​​​​​​​ദ്ദേ​​​​​​​​​​ഹ​​​​​​​​​​മെ​​​​​​​​​​ന്നും ക​​​​​​​​​​ര്‍​ദി​​​​​​​​​​നാ​​​​​​​​​​ള്‍ ഓ​​​​​​​​​​സ്വാ​​​​​​​​​​ള്‍​ഡ് ഗ്രേ​​​​​​​​​​ഷ്യ​​​​​​​​​​സ് ചൂ​​​​​​​​​​ണ്ടി​​​​​​​​​​കാ​​​​​​​​​​ട്ടി. ലെ​​​​​​​​​​യോ പ​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​ലാ​​​​​​​​​​മ​​​​​​​​​​ന്‍ മാ​​​​​​​​​​ര്‍​പാ​​​​​​​​​​പ്പ​​​​​​​​​​യു​​​​​​​​​​ടെ ആ​​​​​​​​​​ശം​​​​​​​​​​സ വ​​​​​​​​​​ത്തി​​​​​​​​​​ക്കാ​​​​​​​​​​ന്‍ സ്ഥാ​​​​​​​​​​ന​​​​​​​​​​പ​​​​​​​​​​തി കാ​​​​​​​​​​ര്യാ​​​​​​​​​​ല​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ലെ മോ​​​​​​​​​​ണ്‍. ആ​​​​​​​​​​ഡ്രീ​​​​​​​​​​യ ഫ്രാ​​​​​​​​​​ന്‍​സി​​​​​​​​​​യ വാ​​​​​​​​​​യി​​​​​​​​​​ച്ചു.

വി​​​​​​​​​​ശു​​​​​​​​​​ദ്ധ​​​​​​​​​​ കു​​​​​​​​​​ര്‍​ബാ​​​​​​​​​​ന​​​​​​​​​​യ്ക്കു​​​​​​​​​​ശേ​​​​​​​​​​ഷം ചേ​​​​​​​​​​ര്‍​ന്ന പൊ​​​​​​​​​​തു​​​​​​​​​​സ​​​​​​​​​​മ്മേ​​​​​​​​​​ള​​​​​​​​​​നം മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി വി.​​​​​​​​​​ഡി. സ​​​​​​​​​​തീ​​​​​​​​​​ശ​​​​​​​​​​ന്‍ ഉ​​​​​​​​​​ദ്ഘാ​​​​​​​​​​ട​​​​​​​​​​നം ചെ​​​​​​​​​​യ്തു. ഏ​​​​​​​​​​ശ​​​​​​​​​​യ്യ പ്ര​​​​​​​​​​വാ​​​​​​​​​​ച​​​​​​​​​​ക​​​​​​​​​​ന്‍റെ പു​​​​​​​​​​സ്ത​​​​​​​​​​ക​​​​​​​​​​ത്തി​​​​​​​​​​ല്‍​നി​​​​​​​​​​ന്നും വി​​​​​​​​​​ശു​​​​​​​​​​ദ്ധ പൗ​​​​​​​​​​ലോ​​​​​​​​​​സി​​​​​​​​​​ന്‍റെ ലേ​​​​​​​​​​ഖ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ല്‍​നി​​​​​​​​​​ന്നും വ​​​​​​​​​​ച​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ള്‍ പ​​​​​​​​​​ങ്കു​​​​​​​​​​വ​​​​​​​​​​ച്ച് സ​​​​​​​​​​ദ​​​​​​​​​​സി​​​​​​​​​​ന്‍റെ മ​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​ല്‍ ഇ​​​​​​​​​​ടം​​​​​​​​​​തേ​​​​​​​​​​ടു​​​​​​​​​​ന്ന പ്ര​​​​​​​​​​സം​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​ണ് മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​ത്. കെ​​​​​​​​​​സി​​​​​​​​​​ബി​​​​​​​​​​സി പ്ര​​​​​​​​​​സി​​​​​​​​​​ഡ​​​​​​​​​​ന്‍റ് ആ​​​​​​​​​​ര്‍​ച്ച്​​​​​​​​​​ബി​​​​​​​​​​ഷ​​​​​​​​​​പ് ഡോ.​​​ ​​​​​​​വ​​​​​​​​​​ര്‍​ഗീ​​​​​​​​​​സ് ച​​​​​​​​​​ക്കാ​​​​​​​​​​ല​​​​​​​​​​യ്ക്ക​​​​​​​​​​ല്‍ അ​​​​​​​​​​ധ്യ​​​​​​​​​​ക്ഷ​​​​​​​​​​ത വ​​​​​​​​​​ഹി​​​​​​​​​​ച്ചു. മേ​​​​​​​​​​ഘാ​​​​​​​​​​ല​​​​​​​​​​യ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി കോ​​​​​​​​​​ണ്‍​റാ​​​​​​​​​​ഡ് സാം​​​​​​​​​​ഗ്്മ മു​​​​​​​​​​ഖ്യാ​​​​​​​​​​തി​​​​​​​​​​ഥി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

ഗോ​​​​​​​​​​വ ആ​​​​​​​​​​ര്‍​ച്ച്​​​​​​​​​​ബി​​​​​​​​​​ഷ​​​​​​​​​​പ് ക​​​​​​​​​​ര്‍​ദി​​​​​​​​​​നാ​​​​​​​​​​ള്‍ ഫി​​​​​​​​​​ലി​​​​​​​​​​പ്പ് നേ​​​​​​​​​​രി ഫെ​​​​​​​​​​റാ​​​​​​​​​​വോ, പാ​​​​​​​​​​ലാ ബി​​​​​​​​​​ഷ​​​​​​​​​​പ് മാ​​​​​​​​​​ര്‍ ജോ​​​​​​​​​​സ​​​​​​​​​​ഫ് ക​​​​​​​​​​ല്ല​​​​​​​​​​റ​​​​​​​​​​ങ്ങാ​​​​​​​​​​ട്ട്, കേ​​​​​​​​​​ന്ദ്ര​​​​​​​​​​മ​​​​​​​​​​ന്ത്രി സു​​​​​​​​​​രേ​​​​​​​​​​ഷ് ഗോ​​​​​​​​​​പി, യാ​​​​​​​​​​ക്കോ​​​​​​​​​​ബാ​​​​​​​​​​യ സ​​​​​​​​​​ഭ​​​​​​​​​​യു​​​​​​​​​​ടെ ശ്രേ​​​​​​​​​​ഷ്ഠ കാ​​​​​​​​​​തോ​​​​​​​​​​ലി​​​​​​​​​​ക്ക ബ​​​​​​​​​​സേ​​​​​​​​​​ലി​​​​​​​​​​യോ​​​​​​​​​​സ് ജോ​​​​​​​​​​സ​​​​​​​​​​ഫ് ബാ​​​​​​​​​​വ, മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ. തെ​​​​​​​​​​യ​​​​​​​​​​ഡോ​​​​​​​​​​ഷ്യ​​​​​​​​​​സ് മാ​​​​​​​​​​ര്‍​ത്തോ​​​​​​​​​​മ്മ മെ​​​​​​​​​​ത്രാ​​​​​​​​​​പ്പോ​​​​​​​​​​ലീ​​​​​​​​​​ത്ത, മ​​​​​​​​​​ന്ത്രി കെ. ​​​​​​​​​​മു​​​​​​​​​​ര​​​​​​​​​​ളീ​​​​​​​​​​ധ​​​​​​​​​​ര​​​​​​​​​​ന്‍, ഇ​​​​​​​​​​ന്‍റ​​​​​​​​​​ര്‍ച​​​​​​​​​​ര്‍​ച്ച് കൗ​​​​​​​​​​ണ്‍​സി​​​​​​​​​​ല്‍ സെ​​​​​​​​​​ക്ര​​​​​​​​​​ട്ട​​​​​​​​​​റി ബി​​​​​​​​​​ഷ​​​​​​​​​​പ് ജോ​​​​​​​​​​സ​​​​​​​​​​ഫ് മാ​​​​​​​​​​ര്‍ ദി​​​​​​​​​​വ​​​​​​​​​​ന്നാ​​​​​​​​​​സി​​​​​​​​​​യോ​​​​​​​​​​സ്, ശ​​​​​​​​​​ശി ത​​​​​​​​​​രൂ​​​​​​​​​​ര്‍ എം​​​​​​​​​​പി, കെ.​​​​​​​​​​എ​​​​​​​​​​ന്‍. ബാ​​​​​​​​​​ല​​​​​​​​​​ഗോ​​​​​​​​​​പാ​​​​​​​​​​ല്‍ എം​​​​​​​​​​എ​​​​​​​​​​ല്‍​എ, മു​​​​​​​​​​ന്‍ ഡി​​​​​​​​​​ജി​​​​​​​​​​പി ജേ​​​​​​​​​​ക്ക​​​​​​​​​​ബ് പു​​​​​​​​​​ന്നൂ​​​​​​​​​​സ് തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ​​​​​​​​​​വ​​​​​​​​​​ര്‍ പ്ര​​​​​​​​​​സം​​​​​​​​​​ഗി​​​​​​​​​​ച്ചു.

‘സ്നേ​​​​​​​​​​ഹ​​​​​​​​​​പൂ​​​​​​​​​​ർ​​​​​​​​​​വം’ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ

ജൂ​​​​​​​​​​ബി​​​​​​​​​​ലി​​​​​​​​​​യു​​​​​​​​​​ടെ ഭാ​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​യി മ​​​​​​​​​​ല​​​​​​​​​​ങ്ക​​​​​​​​​​ര ക​​​​​​​​​​ത്തോ​​​​​​​​​​ലി​​​​​​​​​​ക്ക​​​​​​​​​​സ​​​​​​​​​​ഭ നി​​​​​​​​​​ര്‍​മി​​​​​​​​​​ച്ചു​​​​​​​​​​ന​​​​​​​​​​ല്‍​കു​​​​​​​​​​ന്ന ‘സ്നേ​​​​​​​​​​ഹ​​​​​​​​​​പൂ​​​​​​​​​​ർ​​​​​​​​​​വം’​​​​നാ​​​​​​​​​​ല്പ​​​​​​​​​​തു ഭ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ ഒ​​​​​​​​​​രു വീ​​​​​​​​​​ടി​​​​​​​​​​ന്‍റെ താ​​​​​​​​​​ക്കോ​​​​​​​​​​ല്‍ദാ​​​​​​​നം​ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​​​​​​​ര്‍​വ​​​​​​​​​​ഹി​​​​​​​​​​ച്ചു. കോ​​​​​​​​​​മ​​​​​​​​​​ണ്‍​വെ​​​​​​​​​​ല്‍​ത്ത് ഗെ​​​​​​​​​​യിം​​​​​​​​​​സി​​​​​​​​​​ല്‍ മെ​​​​​​​​​​ഡ​​​​​​​​​​ല്‍​ജേ​​​​​​​​​​താ​​​​​​​​​​വാ​​​​​​​​​​യ മാ​​​​​​​​​​ര്‍ ഈ​​​​​​​​​​വാ​​​​​​​​​​നി​​​​​​​​​​യോ​​​​​​​​​​സ് കോ​​​​​​​​​​ള​​​​​​​​​​ജ് വി​​​​​​​​​​ദ്യാ​​​​​​​​​​ര്‍​ഥി മു​​​​​​​​​​ഹ​​​​​​​​​​മ്മ​​​​​​​​​​ദ് ബാ​​​​​​​​​​സി​​​​​​​​​​ലി​​​​​​​​​​നെ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി ആ​​​​​​​ദ​​​​​​​രി​​​​​​​ച്ചു.
സ്‌​​​​​​​​​​നേ​​​​​​​​​​ഹ​​​​​​​​​​പൂ​​​​​​​​​​ര്‍​വം വി​​​​​​​​​​ദ്യാ​​​​​​​​​​ജ്യോ​​​​​​​​​​തി​​​​​​​​​​യു​​​​​​​​​​ടെ ഉ​​​​​​​​​​ദ്ഘാ​​​​​​​​​​ട​​​​​​​​​​നം മേ​​​​​​​​​​ഘാ​​​​​​​​​​ല​​​​​​​​​​യ മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി കോ​​​​​​​​​​ണ്‍​റാ​​​​​​​​​​ഡ് സാം​​​​​​​​​​ഗ്മ നി​​​​​​​​​​ര്‍​വ​​​​​​​​​​ഹി​​​​​​​​​​ച്ചു. എം.​​​​​​​​​​എ. യൂ​​​​​​​​​​സ​​​​​​​​​​ഫ​​​​​​​​​​ലി സ്‌​​​​​​​​​​നേ​​​​​​​​​​ഹ​​​​​​​​​​പൂ​​​​​​​​​​ര്‍​വം വി​​​​​​​​​​ദ്യാ​​​​​​​​​​ജ്യോ​​​​​​​​​​തി​​​​​​​​​​ക്കു​​​​​​​​​​വേ​​​​​​​​​​ണ്ടി ഒ​​​​​​​​​​രു കോ​​​​​​​​​​ടി രൂ​​​​​​​​​​പ സദസിൽവച്ചു പ്ര​​​​​​​​​​ഖ്യാ​​​​​​​​​​പി​​​​​​​​​​ച്ചു.

 

National

ജീ​വ​നൊ​ടു​ക്കി​യ നീ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​രാഞ്ജ​ലിയ​ർ​പ്പി​ച്ച് സിജെപി

‌ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി (സി​​ജെ​​പി) ആ​​ദ​​രാ​​ഞ്ജ​​ലി​​യ​​ർ​​പ്പി​​ച്ചു.

ഡ​​ൽ​​ഹി ജ​​ന്ത​​ർ മ​​ന്ത​​റി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്ന പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ മൂ​​ന്നാം ദി​​ന​​ത്തി​​ൽ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഫോ​​ട്ടോ​​യ്ക്കു മു​​ന്നി​​ൽ മെ​​ഴു​​കു​​തി​​രി ക​​ത്തി​​ച്ചാ​​യി​​രു​​ന്നു പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ദ​​രാ​​ഞ്ജ​​ലി​​യ​​ർ​​പ്പി​​ച്ച​​ത്.

കോ​​ക്രോ​​ച്ച് ജ​​ന​​ത പാ​​ർ​​ട്ടി​​യു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തി​​നു ക​​ർ​​ഷ​​ക​​ർ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ആ​​സ്ഥാ​​ന​​മാ​​യി​​ട്ടു​​ള്ള ഭാ​​ര​​തീ​​യ കി​​സാ​​ൻ യൂ​​ണി​​യ​​ൻ നി​​ല​​വി​​ൽ കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​ന് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

കൂ​​ടു​​ത​​ൽ പി​​ന്തു​​ണ​​യ്ക്കാ​​യി സി​​ജെ​​പി സ്ഥാ​​പ​​ക​​ൻ അ​​ഭി​​ജി​​ത് ദീ​​പ്കെ മ​​റ്റു ക​​ർ​​ഷ​​ക യൂ​​ണി​​യ​​നു​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന.

Kerala

സ​​​​ലിം​​​കു​​​​മാ​​​​റി​​​​ന് ആയിരങ്ങളുടെ അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി

പ​​​​റ​​​​വൂ​​​​ർ: ത​​​​ങ്ങ​​​​ളു​​​​ടെ പ്രി​​​​യ ന​​​​ട​​​​ൻ സ​​​​ലിം​​​കു​​​​മാ​​​​റി​​​​ന് അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​ത് ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, മ​​​​ന്ത്രി​​​​മാ​​​​ർ, എം​​​​പി​​​​മാ​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ , സി​​​​നി​​​​മാ​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ, വി​​​​വി​​​​ധ രാ​​​ഷ്‌‌​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ, സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ തു​​​​റ​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ഒ​​​​രു​​​നോ​​​​ക്കു കാ​​​​ണാ​​​​ൻ മൃ​​​​ത​​​​ദേ​​​​ഹം പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച പ​​​​റ​​​​വൂ​​​​ർ മു​​​​നി​​​​സി​​​​പ്പ​​​​ൽ ടൗ​​​​ൺ​​​ഹാ​​​​ളി​​​​ൽ എ​​​​ത്തി.

ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ ഒ​​​​ട്ടേ​​​​റെ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു ജീ​​​​വ​​​​ൻ ന​​​​ൽ​​​​കി പ്രേ​​​ക്ഷ​​​ക​​​മ​​​ന​​​സു​​​ക​​​ളി​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ, സ്വ​​​​ന്തം നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​ള്ള ക​​​​ലാ​​​​കാ​​​​ര​​​​നും രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ലിം​​​കു​​​​മാ​​​​ർ. മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള സം​​​​സ്ഥാ​​​​ന- ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ നേ​​​​ടി​​​​യ​​​​പ്പോ​​​​ഴും ആ ​​​ത​​​​നി നാ​​​​ട്ടും​​​​പു​​​​റ​​​​ത്തു​​​​കാ​​​​ര​​​​ന് ഭാ​​​​വ​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ല്ല. സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ൾ കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നു. അ​​​​തി​​​​ന്‍റെ നേ​​​​ർ​​​​ക്കാ​​​​ഴ്ച​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ മൃ​​​ത​​​ദേ​​​ഹം പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​ത്തി​​​നു വ​​​ച്ച​​​പ്പോ​​​ൾ കാ​​​ണാ​​​നാ​​​യ​​​ത്.

ക​​​​ന​​​​ത്ത മ​​​​ഴ​ വ​​​​ക​​​​വ​​​​യ്ക്കാ​​​​തെ സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും നേ​​​​താ​​​​ക്ക​​​​ളും ആ​​​​രാ​​​​ധ​​​​ക​​​രും ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​തോ​​​​ടെ ടൗ​​​​ൺ​​​​ഹാ​​​​ളും പ​​​​രി​​​​സ​​​​ര​​​​വും നി​​​​റ​​​​ഞ്ഞു. അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ക്യൂ ​​​​ടൗ​​​​ൺ​​​​ഹാ​​​​ളി​​​​നു​​​പു​​​​റ​​​​ത്ത് റോ​​​​ഡി​​​​ൽ അ​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം നീ​​​​ണ്ടു. ടൗ​​​​ൺ​​​​ഹാ​​​​ളി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും റോ​​​​ഡി​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് പാ​​​​ടു​​​​പെ​​​​ട്ടു.

ടൗ​​​​ൺ​​​​ഹാ​​​​ളി​​​​ലെ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​ശേ​​​​ഷം ഭൗ​​​​തി​​​​ക​​​ദേ​​​ഹം ചി​​​​റ്റാ​​​​റ്റു​​​​ക​​​​ര​​​​യി​​​​ലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വീ​​​​ടാ​​​​യ ലാ​​​​ഫിം​​​​ഗ് വി​​​​ല്ല​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു. രാ​​​​വി​​​​ലെ മു​​​​ത​​​​ൽ​​​ത​​​​ന്നെ ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ കാ​​​​ത്തു​​​​നി​​​​ൽ​​​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ സ​​​​ലിം​​​​കു​​​​മാ​​​​റു​​​​മാ​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ അ​​​​യ​​​​വി​​​​റ​​​​ക്കി.

സി​​​​നി​​​​മാ​​​ലോ​​​​ക​​​​ത്തെ ഉ​​​​റ്റ​​​​ച​​​​ങ്ങാ​​​​തി​​​​മാ​​​​ർ വീ​​​​ട്ടി​​​​ലെ​​​​ത്തി ഭാ​​​​ര്യ സു​​​​നി​​​​ത, മ​​​​ക്ക​​​​ളാ​​​​യ ച​​​​ന്തു, ആ​​​​രോ​​​​മ​​​​ൽ എ​​​​ന്നി​​​​വ​​​​രെ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു. സ​​​​ലിം​​​കു​​​​മാ​​​​റി​​​​ന്‍റെ ആ​​​​ഗ്ര​​​​ഹ​​​പ്ര​​​​കാ​​​​രം മ​​​​ത​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​തെ ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ൽ സം​​​​സ്‌​​​​കാ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​ത്.

District News

എ​സ്പി​ബി​യു​ടെ ജ​ന്മ​ദി​നാചരണത്തില്‌ ഗായകരുടെ സ്മരണാഞ്ജലി

പാ​ല​ക്കാ​ട്: ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ണ്യ​ത്തി​ന്‍റെ എ​ണ്‍​പ​താം ജ​ന്മ​ദി​ന​ത്തി​ൽ പാ​ല​ക്കാ​ട് വി.​ടി. ഭ​ട്ട​തി​രി​പ്പാ​ട് സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​യ​ക​രു​ടെ സം​ഘ​ട​ന​യാ​യ സ​മം സ്ഥാ​പി​ച്ച പ്ര​തി​മ​യി​ൽ സ​മം ഭാ​ര​വാ​ഹി​ക​ളും സ്വ​ര​ല​യ ഭാ​ര​വാ​ഹി​ക​ളും സം​ഗീ​ത​പ്രേ​മി​ക​ളും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
തു​ട​ർ​ന്നു​ന​ട​ന്ന അ​നു​സ്മ​ര​ണ​യോ​ഗം സ്വ​ര​ല​യ സെ​ക്ര​ട്ട​റി ടി.​ആ​ർ. അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മം പ്ര​സി​ഡ​ന്‍റ് സു​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഗാ​യ​ക​രാ​യ അ​ഫ്സ​ൽ, കെ.​കെ. നി​ഷാ​ദ്, അ​ൻ​വ​ർ സാ​ദ​ത്ത്, സ​ന്നി​ധാ​ന​ന്ദ​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്വ​ര​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മം സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ സ്വാ​ഗ​ത​വും നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം മ​ഞ്ജു മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്പി​ബി​യു​ടെ ഗാ​ന​ങ്ങ​ൾ​പാ​ടി ഗാ​നാ​ഞ്ജ​ലി​യും അ​ർ​പ്പി​ച്ചു.

NRI

തോ​മ​സ് തോ​മ​സി​ന്‍റെ മാ​താ​വ് ഏ​ലി​യാ​മ്മ തോ​മ​സി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ​ത്തെ ട്ര​ഷ​റ​റും ഇ​പ്പോ​ഴ​ത്തെ ട്ര​സ്റ്റീ ബോ​ർ​ഡ് മെ​മ്പ​റു​മാ​യ തോ​മ​സ് തോ​മ​സി​ന്‍റെ (പാ​ല​ത്ര) മാ​താ​വ് ഏ​ലി​യാ​മ്മ തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി .

ഫൊ​ക്കാ​ന കു​ടും​ബ​ത്തി​ൽ ഉ​ണ്ടാ​യ ഈ ​വേ​ർ​പാ​ടി​ൽ ഫൊ​ക്കാ​ന കു​ടും​ബം ഒ​ന്ന​ട​ങ്കം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും തോ​മ​സ് തോ​മ​റി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കുചേ​രു​ന്ന​താ​യും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന ട്ര​സ്റ്റീ ബോ​ർ​ഡ് മെ​മ്പ​റും സ​ന്ത​ത സ​ഹ​ചാ​രി​യു​മാ​യ തോ​മ​സ് തോ​മ​സിന്‍റെ മാ​താ​വ് ഏ​ലി​യാ​മ്മ തോ​മ​സി​ന്‍റെ നി​ര്യ​ണ​ത്തി​ൽ ഫൊ​ക്കാ​ന​യു​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യി ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ്, ട്ര​സ്റ്റീ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ സ​തീ​ശ​ൻ നാ​യ​ർ, ട്ര​സ്റ്റീ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ ബി​ജു ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു. .

മ​ക്ക​ള്‍: ലീ​ലാ​മ്മ, തോ​മ​സ്, ചെ​റി​യാ​ന്‍, ഗ്രേ​സ​മ്മ,പു​ഷ്പ​മ്മ, ജോ​സ​ഫ്, ജോ​ജോ, ഷേ​ര്‍​ളി, സ​ണ്ണി, റാ​ണി, ജോ​ണ്‍​സ​ണ്‍ (പ​രേ​ത​ന്‍). മ​രു​മ​ക്ക​ള്‍ : ഫെ​ലി​ക്‌​സ് (പ​രേ​ത​ന്‍), ഡെ​യ്‌​സി, വ​ത്സ, ബേ​ബി​ച്ച​ന്‍ (പ​രേ​ത​ന്‍), സി​ബി, മേ​ഴ്സി, മ​ഞ്ജു, ജോ​ര്‍​ജ്, താ​ര, പ​യ​സ്.

ചൊവ്വാഴ്ച ​രാ​വി​ലെ 10 മു​ത​ല്‍ രണ്ട് വ​രെ പ​ള്ളു​രു​ത്തി പാ​ല​ത്ര വീ​ട്ടി​ല്‍ പൊ​തുദ​ര്‍​ശ​ന​വും തു​ട​ര്‍​ന്ന് തേ​വ​ര കൊ​ന്തു​രു​ത്തി സെ​ന്‍റ് ജോ​ണ്‍​സ് നെ​പു​സ്തി​യ​ന്‍​സ് പ​ള്ളി​യി​ല്‍ സം​സ്‌​കാ​ര ക​ര്‍​മ​ങ്ങ​ളും ന​ട​ത്തു​ന്നു.

ഫൊ​ക്കാ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, നാ​ഷ​ണ​ൽ ക​മ്മി​റ്റി, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

സാ​റാ​മ്മ വ​ർ​ഗീ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അനുശോചിച്ചു

ന്യൂ​യോ​ർ​ക്ക്: സാ​റാ​മ്മ വ​ർ​ഗീ​സി​ന്‍റെ (88) നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

പ​രേ​ത​യു​ടെ ഇ​ള​യ മ​ക​ൻ റെ​ജി വ​ർ​ഗീ​സ് മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്.

ഡാ​ള​സി​ൽ ചാ​മു​ണ്ഡ ഓ​ട്ടോ ബോ​ഡി ഷോ​പ്പ് ഉ​ട​മ​യാ​യ റ​ജി വ​ർ​ഗീ​സി​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​കെ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

നാ​ട്ടു​കാ​രും പ്ര​വാ​സി​ക​ളും ഒ​രു​പോ​ലെ സ്നേ​ഹി​ച്ച ഒ​രു വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു പ​രേ​ത​യാ​യ സാ​റാ​മ്മ വ​ർ​ഗീ​സ്.

ദുഃഖിത​രാ​യി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ദൈ​വം ആ​ശ്വാ​സം പ​ക​ര​ട്ടെ എ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി ആ​ശം​സി​ച്ചു.

Kerala

മ​ന്നം സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്ന​തി​ന് ഉ​പ​രാ​ഷ്ട്ര​പ​തി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് എ​ൻ​എ​സ്എ​സ്

കോ​ട്ട​യം: മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ന്ന​തി​ന് ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് എ​ന്‍​എ​സ്എ​സ്. ‌

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന സ​മ​യത്തുള്ള സ​ന്ദ​ർ​ശ​നം മ​റ്റ് വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്കേ​ണ്ട​തി​നാ​ൽ, മ​ന്നം സ​മാ​ധി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും എ​ൻ​എ​സ്എ​സ് അ​റി​യി​ച്ചു.

എ​സ്ബി കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി ഫെ​ബ്രു​വ​രി 28ന് ​ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തു​ന്ന​ത്. വൈ​കി​ട്ട് 3.30നാ​ണ് കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ലാ​ണ് ച​ട​ങ്ങ്.

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് വി​മാ​ന​മാ​ര്‍​ഗം നെ​ടു​മ്പാ​ശേ​രി​യി​ല്‍ ഇ​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി ഹെ​ലി​കോ​പ്റ്റ​റി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തും. പെ​രു​ന്ന എ​ന്‍​എ​സ്എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങു​ക. ഇ​തി​ന് ശേ​ഷം മ​ന്നം സ​മാ​ധി​യി​ലെ​ത്തി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

നേ​ര​ത്തെ ഇ​ക്കാ​ര്യം ഷെ​ഡ്യൂ​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ന്നം സ​മാ​ധി​യി​ലെ പു​ഷ്പാ​ര്‍​ച്ച​ന ഇ​ന്ന് രാ​വി​ലെ​യാ​ണ് തീ​രു​മാ​നി​ച്ച​ത്. 

International

റാ​ൻ ഗാ​വി​ലി​ന് ആ​ദ​രമർ​പ്പി​ച്ച് നെ​ത​ന്യാ​ഹു

ടെ​​​​ൽ അ​​​​വീ​​​​വ്: ഗാ​​​​സ​​​​യി​​​​ൽ​​​​നി​​​​ന്നും ക​​​​ണ്ടെ​​​ടുത്ത അ​​​​വ​​​​സാ​​​​ന ഇ​​​​സ്ര​​​​യേ​​​​ൽ ബ​​​​ന്ദി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​വും സം​​​​സ്ക​​​​രി​​​​ച്ചു. പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്ന റാ​​​​ൻ ഗാ​​​​വി​​​​ലി​​​​ന്‍റെ (24) സം​​​​സ്കാ​​​​ര ച​​​​ട‌​​​​ങ്ങി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു പ​​​​ങ്കെ​​​​ടു​​​​ത്തു.

ഗാ​​​​വി​​​​ലി​​​​ന്‍റെ ജ​​​​ന്മ​​​​നാ​​​​ടാ​​​​യ തെ​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ മെ​​​​യ്താ​​​​റി​​​​ലാ​​​​ണ് സം​​​​സ്കാ​​​​ര​​ച്ച​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ന്ന​​​​ത്. ക്യാ​​​​മ്പ് ഷൂ​​​​റ​​​​യി​​​​ൽ​​​​നി​​​​ന്ന് വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​യാ​​​​യാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം മെ​​​​യ്താ​​​​റി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്.

ഹ​​​​മാ​​​​സി​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക​​​​യെ​​​​ന്ന യു​​​​ദ്ധ ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കാ​​​​നും അ​​​​തു​​​​വ​​​​ഴി ഗാ​​​​വി​​​​ലി​​​​ന്‍റെ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ​​​​ത്തെ ബ​​​​ഹു​​​​മാ​​​​നി​​​​ക്കാ​​​​നും ഇ​​​​സ്ര​​​​യേ​​​​ൽ ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യം ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​നു​​​​സ്മ​​​​ര​​​​ണച​​​​ട​​​​ങ്ങി​​​​ൽ നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു.

NRI

ഇ.​പി. ക​മ​റു​ദ്ദീ​ൻ സാ​ഹി​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു

കു​വൈ​റ്റ് സി​റ്റി: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും തൃ​ശൂ​ർ ജി​ല്ലാ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഇ.​പി. ക​മ​റു​ദ്ദീ​ൻ സാ​ഹി​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

തൃ​ശൂ​ർ ജി​ല്ല​യി​ൽ പാ​ർ​ട്ടി​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു. സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും ഉ​റ​ച്ച നി​ല​പാ​ടു​ക​ളും കൊ​ണ്ട് രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രു​ടെ​യും ആ​ദ​ര​വ് പി​ടി​ച്ചു​പ​റ്റാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​നം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ന്നും ആ​വേ​ശം പ​ക​രു​ന്ന​താ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം, കെ​എം​സി​സി​യു​ടെ പ്ര​വാ​സ ലോ​ക​ത്തെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​ന്നും വ​ലി​യ പി​ന്തു​ണ​യും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം മു​സ്‌​ലിം ലീ​ഗി​നും തൃ​ശൂ​ർ ജി​ല്ല​യി​ലെ പൊ​തു​സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക​മ​റു​ദ്ദീ​ൻ സാ​ഹി​ബി​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും, പ​രേ​ത​ന്‍റെ പ​ര​ലോ​ക മോ​ക്ഷ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Kerala

വിഎസിനു വിട

സ്വന്തം ലേഖകൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ൽ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ മ​​​റു​​​പേ​​​രാ​​​യി​​​രു​​​ന്ന ’വി​​​എ​​​സ്’ എ​​​ന്ന ര​​​ണ്ട​​​ക്ഷ​​​രം ഇ​​​നി ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലെ ജ്വ​​​ലി​​​ക്കു​​​ന്ന ഓ​​​ർ​​​മ. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ നൂ​​​റ്റി​​​യൊ​​​ന്നാം വ​​​യ​​​സി​​​ലാ​​​ണ് മു​​​തി​​​ർ​​​ന്ന ക​​​മ്യൂ​​​ണി​​​സ്റ്റ് നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ വി​​​ട​​​വാ​​​ങ്ങി​​​യ​​​ത്.
ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.20ന് ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ ദ​​​ർ​​​ബാ​​​ർ ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഭൗ​​​തി​​​ക​​​ശ​​​രീ​​​രം വി​​​ലാ​​​പ​​​യാ​​​ത്ര​​​യാ​​​യി ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കും. തു​​​ട​​​ർ​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ വേ​​​ലി​​​ക്ക​​​ക​​​ത്ത് വീ​​​ട്ടി​​​ലും ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ലും പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​കും. നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ വ​​​ലി​​​യചു​​​ടു​​​കാ​​​ട്ടി​​​ൽ സം​​​സ്കാ​​​രം ന​​​ട​​​ക്കും. ഭാ​ര്യ: വ​സു​മ​തി. മ​ക്ക​ൾ: ഡോ. ​ആ​ശ, അ​രു​ൺ​കു​മാ​ർ.


പ​​​ക്ഷാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്ന് ഏ​​​റെ നാ​​​ളാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വ​​​സ​​​തി​​​യി​​​ൽ വി​​​ശ്ര​​​മ​​​ജീ​​​വി​​​ത​​​ത്തി​​​ലാ​​​യി​​​രു​​​ന്ന വി​​​എ​​​സി​​​നെ ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 23 നാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.
1923 ഒ​​​ക്ടോ​​​ബ​​​ർ 20ന് ​​​വേ​​​ലി​​​ക്ക​​​ക​​​ത്തു വീ​​​ട്ടി​​​ൽ ശ​​​ങ്ക​​​ര​​​ൻ-അ​​​ക്കാ​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യി ജ​​​നി​​​ച്ച വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ജീ​​​വ​​​ച​​​രി​​​ത്രം കേ​​​ര​​​ള​​​ത്തി​​​ന്‍റെ രാ​​​ഷ്‌ട്രീ​​​യച​​​രി​​​ത്രം കൂ​​​ടി​​​യാ​​​ണ്. നാ​​​ലാം വ​​​യ​​​സി​​​ൽ അ​​​മ്മ​​​യെ​​​യും പ​​​തി​​​നൊ​​​ന്നാം വ​​​യ​​​സി​​​ൽ അ​​​ച്ഛ​​​നെ​​​യും ന​​​ഷ്ട​​​മാ​​​യ ബാ​​​ല്യം.
അ​​​ച്ഛ​​​ന്‍റെ മ​​​ര​​​ണ​​​ത്തോ​​​ടെ ഏ​​​ഴാം ക്ലാ​​​സി​​​ൽ പ​​​ഠി​​​പ്പു നി​​​ർ​​​ത്തി സ​​​ഹോ​​​ദ​​​ര​​​ന്‍റെ ത​​​യ്യ​​​ൽ​​​ക്ക​​​ട​​​യി​​​ൽ സ​​​ഹാ​​​യി​​​യാ​​​യി. പി​​​ന്നീ​​​ട് ക​​​യ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി. 16-ാം വ​​​യ​​​സി​​​ൽ ക​​​യ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും ക​​​ർ​​​ഷ​​​കത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ച് രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച വി​​​എ​​​സ്, 96-ാം വ​​​യ​​​സി​​​ൽ വി​​​ശ്ര​​​മജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങും വ​​​രെ കേ​​​ര​​​ള രാ​​‌​‌ഷ‌്ട്രീ​​​യ​​​ത്തി​​​ന്‍റെ ക​​​ണ്ണും ക​​​ര​​​ളു​​​മാ​​​യി നി​​​ല​​​കൊ​​​ണ്ടു.


രാ​​‌​‌ഷ‌്ട്രീ​​​യ​​​ത്തി​​​ലും ജീ​​​വി​​​ത​​​ത്തി​​​ലും എ​​​ന്നും പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളോ​​​ടു പ​​​ട​​​വെ​​​ട്ടി​​​യ വി​​​എ​​​സ് എ​​​ല്ലാ​​​യ്പോ​​​ഴും വേ​​​റി​​​ട്ട സ​​​മ​​​ര​​​പാ​​​ത​​​യി​​​ലൂ​​​ടെ ഒ​​​റ്റ​​​യാ​​​നാ​​​യി ന​​​ട​​​ന്നു.
കേ​​​ര​​​ളം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ രാ​​​ഷ്‌ട്രീ​​​യ സ​​​മ​​​ര​​​പോ​​​രാ​​​ളി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യി ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലി​​​ടം നേ​​​ടി. പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴും ജ​​​ന​​​കീ​​​യ ക​​​മ്യൂ​​​ണി​​​സ്റ്റ് എ​​​ന്നു വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​പ്പോ​​​ഴും കേ​​​ര​​​ള രാ​​‌​‌ഷ‌്ട്രീ​​​യ​​​ത്തി​​​ലെ ആ ​​​വേ​​​റി​​​ട്ട മാ​​​തൃ​​​ക​​​യെ മ​​​ല​​​യാ​​​ളി നേ​​​രി​​​ട്ട​​​റി​​​ഞ്ഞു.

Latest News

Corehub Up