തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ഗോദയിലെ അന്തിമചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്നലെ 95 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രികകൾ പിൻവലിച്ചത്. റിബലുകളും അപരന്മാരും അടക്കമുള്ളവർ പത്രിക പിൻവലിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് കൊടുവള്ളിയിലാണ്-13 പേർ. ഇവിടെ 17 സ്ഥാനാർഥികളാണ് നേരത്തേയുണ്ടായിരുന്നത്. തിരുവനന്തപുരത്തും പേരാവൂരിലും മഞ്ചേശ്വരത്തും 11 വീതം സ്ഥാനാർഥികളുണ്ട്.
1254 പേരാണ് പത്രിക സമർപ്പിച്ചത്. ബുധനാഴ്ച സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 985 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. 95 പേർ പത്രിക പിൻവലിച്ചു.
Tags : Final picture revealed 890 candidates competition Kerala Assembly Election Niyama Sabha Election