പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: യുഎസ് ആസ്ഥാനമായ പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ് കന്പനിയായ ആന്ത്രോപിക്, തങ്ങളുടെ ജനപ്രിയ എഐ ചാറ്റ്ബോട്ടായ ക്ലോഡ് (Claude AI) സബ്സ്ക്രിപ്ഷനുകൾക്കായി ഇന്ത്യൻ രൂപയിലുള്ള നിരക്കുകൾ പ്രഖ്യാപിച്ചു.
അമേരിക്കയ്ക്കു പുറത്ത് ക്ലോഡിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കുന്നതിനും പണമടയ്ക്കൽ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനുമാണ് ഈ മാറ്റം.
വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും ഘട്ടങ്ങളായാണ് പുതിയ നിരക്കുകൾ ദൃശ്യമായി തുടങ്ങുക. ഇതുവരെ യുഎസ് ഡോളറിൽ പണമടയ്ക്കേണ്ടി വന്നിരുന്നതിനാൽ കറൻസി പരിവർത്തന നിരക്കുകളും അധിക ചാർജകളും നൽകേണ്ടി വന്നിരുന്ന ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. പുതിയ നിരക്കുകൾ ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്നത് ശ്രദ്ധേയമാണ്.
Tags : CloudPlans Anthropic India GlobalAI competition