x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ റേ​സിം​ഗ് മ​ത്സ​ര​ത്തി​നി​ടെ വീ​ണ്ടും അ​പ​ക​ടം; അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് അ​ജി​ത് കു​മാ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 24, 2026 10:39 AM IST | Updated: August 24, 2026 10:39 AM IST

അജിത് കുമാർ

കാ​ർ റേ​സിം​ഗ് മ​ത്സ​ര​ത്തി​നി​ടെ ന​ട​ൻ അ​ജി​ത് കു​മാ​റി​ന് വീ​ണ്ടും അ​പ​ക​ടം. മ​ത്സ​ര​ത്തി​നി​ടെ അ​ജി​ത് ഓ​ടി​ച്ചി​രു​ന്ന കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ താ​രം പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഏ​ഷ്യ​ൻ ലെ ​മാ​ൻ​സ് സീ​രീ​സ്, മി​ഷേ​ലി​ൻ ലെ ​മാ​ൻ​സ് ക​പ്പ് തു​ട​ങ്ങി​യ പ്ര​മു​ഖ എ​ൻ​ഡ്യൂ​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​ജി​ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​തി​നു​മു​ൻ​പും കാ​റോ​ട്ട മ​ത്സ​ര​ത്തി​നി​ടെ അ​ജി​ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. 2025ൽ ​ഇ​റ്റ​ലി​യി​ൽ ന​ട​ന്ന യൂ​റോ​പ്യ​ൻ സീ​രീ​സി​നി​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​തേ വ​ർ​ഷം സ്പെ​യി​നി​ലെ വ​ല​ൻ​സി​യ​യി​ൽ ന​ട​ന്ന പോ​ർ​ഷെ സ്പ്രി​ന്‍റ് ച​ല​ഞ്ചി​നി​ട​യി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ജി​ത് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. റേ​സിം​ഗി​നെ​യും പ്ര​ഫ​ഷ​നാ​യി കാ​ണു​ന്ന അ​ജി​ത് കു​മാ​ർ അ​ന്താ​രാ​ഷ്ട്ര റേ​സിം​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ട്.

വി​വി​ധ ഫോ​ർ​മു​ല ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള അ​ജി​ത് 2003ൽ ​ഫോ​ർ​മു​ല ഏ​ഷ്യ ബി​എം​ഡ​ബ്ല്യു ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 

ക്രെ​വ​ന്‍റ​ക് 24 എ​ച്ച് സീ​രീ​സ്, ജി​ടി4 യൂ​റോ​പ്യ​ൻ സീ​രീ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ട്രാ​ക്കു​ക​ളി​ൽ അ​ജി​ത് പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

Tags : Ajith Kumar car racing competition accident

Recent News

Corehub Up