ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആധ്യാത്മിക വർഷാചരണത്തിന്റെ ഭാഗമായി നടത്തിയ ആധ്യാത്മിക വർഷ കുടുംബ ക്വിസ് മത്സരത്തിൽ കാന്ററർബറി റീജണിലെ ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽനിന്നുള്ള ബിബിത കെ. ബേബി, ജോമോൻ ജോൺ, ജോഹാൻ ജെ. മാത്യു, ഇവാൻ ജെ. മാത്യു, ഡാനിയേൽ മാത്യു, ജേക്കബ് ജെ. മാത്യു എന്നിവരടങ്ങുന്ന നൂറൊക്കരിയിൽ കുടുംബം ഒന്നാം സമ്മാനം നേടി.
മൂവായിരം പൗണ്ടും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും ലണ്ടൻ റീജണിൽ നിന്നുള്ള ഹാർലോ ഹോളി ഫാമിലി പ്രൊപ്പോസഡ് മിഷൻ അംഗങ്ങളായ കളത്തിൽ ലിജിൻ ചാക്കോ ജയിംസ്, ശ്യാമ ജോർജ് എന്നിവർ നേടി.
മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും ബിർമിംഗ്ഹാം റീജണിലെ സ്റ്റോക്ക് ഓൺ ട്രെന്റ് ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങൾ ആയ പണ്ടാരക്കളത്തിൽ ജേക്കബ് കുര്യൻ, സോണിയ കുര്യൻ, ജെറിൻ ജേക്കബ്, ജോഷ്വാ ജേക്കബ് എന്നിവരാണ് കരസ്ഥമാക്കിയത്. മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

നാലാം സമ്മാനമായ 250 പൗണ്ടും ട്രോഫിയും ലണ്ടൻ റീജണിലെ സെന്റ് മേരീസ് ആൻഡ് ബ്ലെസഡ് കുഞ്ഞച്ചൻ മിഷൻ അംഗങ്ങളായ കൊന്നക്കൽ മനീഷ മാത്യു, ബോസ്കോ കൊന്നക്കൽ ഇന്നസെന്റ് എന്നിവരും അഞ്ചാം സമ്മാനമായ 150 പൗണ്ടും ട്രോഫിയും ബിർമിംഗ്ഹാം റീജണിലെ വോൾവർ ഹാംപ്ടൺ ഔർ ലേഡി ഓഫ് പെർ പെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങളായ മീനു തോട്ടുങ്കൽ, ജിഫി പോൾ തോട്ടുങ്കൽ, എയിഡൻ തോട്ടുങ്കൽ, ആഗ്നസ് തോട്ടുങ്കൽ എന്നിവരും കരസ്ഥമാക്കി.
ആറാം സമ്മാനമായ 100 പൗണ്ടും ട്രോഫിയും പ്രെസ്റ്റൻ റീജിണിലെ ബ്ലാക്ബേൺ സെന്റ് തോമസ് മിഷൻ അംഗങ്ങളായ സ്രാമ്പിക്കൽ കണിച്ചേരിൽ ആന്റോ ജോളി, ജോളി ആന്റണി, അനിമോൾ ആന്റണി, ക്രിസ്റ്റിമോൾ ജോളി, ആൻഡ്രിയ ജോളി എന്നിവരും കരസ്ഥമാക്കി.
വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. രൂപതയുടെ ഇടവക - മിഷൻ - പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വന്നിരുന്ന വിവിധ തലങ്ങളിലുള്ള മത്സരങ്ങളിൽ വിജയികളായി ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട 47 ടീമുകളെ ഉള്‍പ്പെടുത്തി നടന്ന പ്രാഥമിക എഴുത്തുമത്സരത്തില്‍ വിജയികളായ ആറ് ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്.

രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, ക്വിസ് മാസ്റ്റർ റവ. ഫാ. നിധിൻ ഇലഞ്ഞിമറ്റം, ലിവർപൂൾ സമാധാന രാജ്ഞി ഇടവക വികാരി റവ.ഫാ, ജെയിംസ് കോഴിമല, റവ.ഫാ. മാത്യു മുണ്ടുനടക്കൽ , റവ. ഫാ. സ്റ്റാന്റോ വഴിപറമ്പിൽ റവ. ഡീക്കൻ ജോയിസ് പള്ളിക്യമാലിയിൽ, റവ. ഡോ. ജീൻ മാത്യു എസ്എച്ച്, ഡോ. മാർട്ടിൻ ആന്റണി, ജെയ്സമ്മ ബിജോ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു, ആധ്യാത്മികത വർഷാചരണ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
റീജിയണൽ തലത്തിൽ 80 ശതമാനത്തിലധികം മാർക്കുകൾ കരസ്ഥമാക്കിയ ടീമുകൾക്കുള്ള സർട്ടിഫിക്കറ്റുകളും ഏറ്റവും കൂടുതൽ ടീമുകളെ റീജിയണൽ തല മത്സരത്തിൽ പങ്കെടുപ്പിച്ച ഇടവക - മിഷനുകൾക്കുള്ള ട്രോഫികളും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും തദവസരത്തിൽ വിതരണം ചെയ്തു.
ആധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോമലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിട്ടതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും പ്രാർഥനാശംസകൾ നേരുകയും ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
രൂപതയുടെ ആധ്യാത്മികത വർഷാചരണ കമ്മിറ്റിയും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഉർഹ ക്വിസ് കമ്മിറ്റിയുമാണ് നേതൃത്വം നൽകിയത്.
Tags : Great Britain Dioces Bible Quiz Competition NRI News