ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ ബൈബിൾ ക്വിസ് 2026 ഫൈനൽ മത്സരങ്ങൾ ലിവർപൂൾ ലിതർലാൻഡിലുള്ള ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കാത്തലിക് പള്ളിയിൽ നടന്നു. നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരത്തിൽ രണ്ടായിരത്തിനാനൂറിലധികം മത്സരാർഥികളാണ് ഈ വർഷം പങ്കെടുത്തത്.
വിവിധ റൗണ്ടുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാഥികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.
ഇഞ്ചോടിച്ചു പോരാട്ടത്തിൽ 8-10 എയ്ജ് ഗ്രൂപ്പിലെ മത്സരത്തിൽ ഒന്നാം സ്ഥാനം ഐബെൽ ജോസ് ജോജിൻ (സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്റെർ ചെൽറ്റനാം ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ) സ്വന്തമാക്കി. രണ്ടാം സ്ഥാനം അലൻ ജോർജും (മാർ തോമാ മിഷൻ കാറ്റർബറി കാന്റർബറി റീജിയൺ) മൂന്നാം സ്ഥാനം ലിയോണ ജോസഫും (സെന്റ് മേരീസ് മിഷൻ അബെർഡീൻ സ്കോട്ലൻഡ് റീജിയൺ) നേടി. ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ റിയ ഷാജു നേതൃത്വം കൊടുത്തു .
11 -13 എയ്ജ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം അഥീന ജോസഫും (സെന്റ് മേരീസ് മിഷൻ അബെർദീൻ സ്കോട്ലൻഡ് റീജിയൺ), രണ്ടാം സ്ഥാനം ജോനാഥൻ മാത്യുവും (പോൾ ഔർ ലേഡി ഓഫ് ഡോളോഴ്സ് പ്രൊപ്പോസഡ് മിഷൻ എയ്ലിസ്ബറി ഓക്സ്ഫോർഡ് റീജിയൺ), മൂന്നാം സ്ഥാനം അഷേർ ജോണി മാത്യുവും (സെന്റ് അന്തോണിസ് ക്നാനായ പ്രൊപ്പോസഡ് മിഷൻ കാർഡിഫ് - സ്വാൻസി, ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ) നേടി. മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി ജെഫ്രിൻ സാജു നേതൃത്വം നൽകി
14-17 ഗ്രൂപ്പ് മത്സരത്തിൽ ഒന്നാം എയ്ഡൻ തോട്ടുങ്കൽ (ഔർ ലേഡി ഓഫ് പെർപെച്ചുൽ ഹെല്പ് മിഷൻ വോൾഹാംപ്ടൺ ബിർമിംഗ്ഹാം റീജിയൺ) കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ആന്റോ ജോളിയും (സെന്റ് തോമസ് മിഷൻ ബ്ലാക്ബേൺ പ്രെസ്റ്റൻ റീജിയൺ) മൂന്നാം സ്ഥാനം ബെഞ്ചമിൻ ജോൺ ബിജുവും (സെന്റ് അൽഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിൻബറോ സ്കോട്ലൻഡ് റീജിയൺ) നേടി. ഈ മത്സരങ്ങൾക്ക് ജിറ്റോ ഡേവിഡ് ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി.

18+ എയ്ജ് ഗ്രൂപ്പിൽ മുതിർന്നവർക്കായി നടന്ന ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം സ്മിതാ ജോസഫ് (ഔർ ലേഡി ക്വീൻ ഓഫ് പീസ് ചർച്ച് ലിതെർലാൻഡ് പ്രെസ്റ്റൻ റീജിയൺ) നേടി.
രണ്ടാം സ്ഥാനം ജോമിയ ജോർജും (സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ പ്രെസ്റ്റൻ പ്രെസ്റ്റൻ റീജിയൺ) മൂന്നാം സ്ഥാനം മീനു തോട്ടുങ്കലും (ഔർ ലേഡി ഓഫ് പെർപെച്ചുൽ ഹെൽപ് മിഷൻ വോൾവർഹാം ബിർമിംഗ്ഹാം റിജിയൺ) കരസ്ഥമാക്കി. ഈ മത്സരങ്ങൾക്ക് ക്വിസ് മാസ്റ്ററായി മഞ്ജു സി. പള്ളം നേതൃത്വം നൽകി
തുടർന്ന് നടന്ന അവാർഡുദാനസമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ഫൈനൽ മത്സരാഥികൾക്കും സമ്മാനങ്ങൾ നൽകി.
സുവാറ 2026 മത്സരത്തിൽ പങ്കെടുത്തവരെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തിൽ അഭിനന്ദിക്കുകയും പ്രാർഥിക്കുകയും ചെയ്തു.
രൂപത ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റവ.ഫാ. ജോർജ് എട്ടുപറയിൽ, ലിവർപൂൾ ഇടവക വികാരി റവ.ഫാ. ജെയിംസ് കോഴിമല, റവ.ഡോ. ജോർജ് തെക്കേക്കര, ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ജോൺ കുര്യൻ, സുവാറ ബൈബിൾ ക്വിസ് കോഓർഡിനേറ്റർസ് സുധീപ് എബ്രഹാം, ഷാജു ജോസഫ്, മറ്റ് കമ്മീഷൻ മെംമ്പേഴ്സ് എന്നിവരും സന്നിഹിതരായിരുന്നു എന്ന് രൂപത ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ബൈബിൾ അപോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
Tags : Suvara Bible Quiz Competition Liverpool