പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: വോട്ട് ചോര്ച്ചയ്ക്കെതിരേയും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഈമാസം ഒന്‍പതിന് രാജ്യവ്യാപക പ്രതിഷേധവും പത്തിന് ജന്തര്‍ മന്തറിലേക്ക് ബഹുജന മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ അഖിലേന്ത്യാനേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ഏഴ്, എട്ട് തീയതികളില്‍ വോട്ട് കി ആവാസ് എന്നപേരില്‍ കോളജ്, സര്‍വകലാശാലാ കാമ്പസുകളില്‍ ഗ്യാനേഷ് കുമാറിനെതിരേ അഭിപ്രായവോട്ടെടുപ്പും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
ഒന്‍പതിന് ചെഗുവേരയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ‘ഗുഡ് ബൈ ഗ്യാനേഷ്’ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
Tags : VoteFraud SFI DYFI MassiveProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash