x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്‍​കൊ​മ്പു​മാ​യി മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍; ലൈ​റ്റ് ബോ​യ് വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ല്‍

ഓൺലൈൻ ഡെസ്ക്
Published: August 3, 2026 11:51 PM IST | Updated: August 3, 2026 11:51 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: മാ​ന്‍​കൊ​മ്പ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ലൈ​റ്റ് ബോ​യ് കൊ​ച്ചി​യി​ല്‍ പി​ടി​യി​ല്‍. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ താ​നാ​ജി നാ​രാ​യ​ണ്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ട്രോ വ​ഴി യാ​ത്ര ചെ​യ്യാ​നാ​യി ക​ള​മ​ശേ​രി മെ​ട്രോ സ്‌​റ്റേ​നി​ലെ​ത്തി സ്‌​കാ​ന​റി​ലൂ​ടെ ക​ട​ന്നു പോ​യ​പ്പോ​ഴാ​ണ് മാ​ന്‍​കൊ​മ്പ് ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു. സി​നി​മാ സെ​റ്റു​ക​ളി​ല്‍ ലൈ​റ്റ് ബോ​യ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് പ്ര​തി. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഒ​രു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ര​പ്പി​ള്ളി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മാ​ന്‍​കൊ​മ്പ് ല​ഭി​ച്ചു​വെ​ന്നാ​ണ് പ്ര​തി ന​ല്‍​കി​യ മൊ​ഴി.

വീ​ട്ടി​ല്‍ അ​ല​ങ്കാ​ര വ​സ്തു​വാ​യി വ​യ്ക്കാ​നാ​യി എ​ടു​ത്ത​താ​ണെ​ന്നും പ്ര​തി പ​റ​ഞ്ഞു. മാ​ന്‍​കൊ​മ്പ് മ​റ്റാ​ര്‍​ക്കെ​ങ്കി​ലും വി​ല്‍​പ്പ​ന ന​ട​ത്താ​നാ​യാ​ണോ കൊ​ണ്ടു​വ​ന്ന​ത് എ​ന്ന​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന് മു​മ്പ് സ​മാ​ന​മാ​യി വ​ട​ക്കേ​ക്കോ​ട്ട മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും മാ​ന്‍​കൊ​മ്പ് പി​ടി​കൂ​ടി​യി​രു​ന്നു.

Tags : Lightboy Arrest ForestDepartment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up