x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1300ല​ധി​കം വാ​ഴ​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച സം​ഭ​വം; പ്ര​തി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന് പൊ​ലി​സി​ന് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

വെബ്ഡെസ്ക്
Published: November 14, 2026 02:28 AM IST | Updated: November 14, 2026 02:28 AM IST

മു​ട്ടി​ൽ ചി​ല​ഞ്ഞി​ച്ചാ​ലി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച വാ​ഴ​ത്തോ​ട്ടം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സ​ന്ദ​ർ​ശി​ക്കു​ന്നു.

ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ ചി​ല​ഞ്ഞി​ച്ചാ​ലി​ൽ ക​ർ​ഷ​ക​രു​ടെ വാ​ഴ​ത്തോ​ട്ടം ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന് പൊ​ലി​സി​ന് കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​ദേ​ശം ന​ൽ​കി.സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ആ​ഴ​ത്തി​ലി​റ​ക്കി 1300ല​ധി​കം വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച ചി​ല​ഞ്ഞി​ച്ചാ​ൽ പാ​റെ​പ​റ​ന്പി​ൽ ജ​യിം​സി​ന്‍റെ​യും കൊ​ര​ലാ​ടി ദേ​വ​കു​മാ​റി​ന്‍റെ​യും കൃ​ഷി​യി​ടം മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ക​ർ​ഷ​ക​രി​ൽ​നി​ന്ന് വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യെ​യും ഡി​വൈ​എ​സ്പി​യെ​യും ഫോ​ണി​ൽ വി​ളി​ച്ച് കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

സാ​ധാ​ര​ണ കേ​സാ​യി കാ​ണാ​തെ സ്പെ​ഷ്യ​ൽ കേ​സാ​യി പ​രി​ഗ​ണി​ച്ച് ഗൗ​ര​വ​ത​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.ക​ർ​ഷ​ക​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തെ​യും വ​ലി​യ സാ​ന്പ​ത്തി​ക നി​ക്ഷേ​പ​ത്തെ​യും ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ ഒ​രി​ക്ക​ലും പൊ​റു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ചോ​ര​യും നീ​രും ക​ള​ഞ്ഞ് ക​ർ​ഷ​ക​ർ ന​ട​ത്തി​യ അ​ധ്വാ​ന​ത്തി​ന്‍റെ ക​ട​യ്ക്ക​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ല. ത​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​ൻ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ഷി വ​കു​പ്പ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജ​യിം​സി​ന്‍റെ​യും ദേ​വ​കു​മാ​റി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ത്തി​ലെ ഏ​ക​ദേ​ശം 3000 വാ​ഴ​ക​ളി​ൽ 1300ല​ധി​കം എ​ണ്ണ​മാ​ണ് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തി​ന​ശി​പ്പി​ച്ച​ത്. വാ​ഴ​ത്തൈ​ക​ളു​ടെ ഉ​ൾ​ഭാ​ഗ​ത്തേ​ക്ക് ആ​യു​ധം ആ​ഴ​ത്തി​ൽ കു​ത്തി​യി​റ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു.പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ വാ​യ്പ​യെ​ടു​ത്തും മ​റ്റ് സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ൾ ക​ണ്ടെ​ത്തി​യു​മാ​ണ് ഇ​രു​വ​രും വാ​ഴ​കൃ​ഷി തു​ട​ങ്ങി​യ​ത്. അ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്.

Tags : Incident involving policecase-banana plants NattuVishesham DistrictNews

Recent News

Corehub Up