ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല "തൂഫാന് വാരിയര്‍’ ബാഡ്ജ് അണിയിക്കുന്നു.
മാനന്തവാടി: നാല് പതിറ്റാണ്ടിനിടെ ചികിത്സയിലൂടെ പതിനായിരത്തിലധികം പേരെ ലഹരിവിമുക്തരാക്കിയ രണ്ട് കന്യാസ്ത്രീകള്‍ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആദരം.വിന്‍സന്റ്ഗിരി ആശുപത്രിയിലെ ഡീ അഡിക്ഷന് സെന്റര്‍ വിഭാഗം ഡയറക്ടര്‍മാരായ സിസ്റ്റര്‍ മരിയ സെലിന് പ്ലാമൂട്ടില്‍, സിസ്റ്റര്‍ മേരി ആന്‍ നെല്ലിക്കയത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലിസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന് തറക്കല്ലിടല്‍ ചടങ്ങില്‍ "തൂഫാന് വാരിയര്‍’ ബാഡ്ജ് അണിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചത്.
ലഹരിക്ക് അടിമകളായവരെ ജീവിതത്തിലേക്ക് തിരികേ കൊണ്ടുവരുന്ന സിസ്റ്റര്മാര് യഥാര്‍ഥ തൂഫാന് വാരിയര്മാരാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.1987ലാണ് വിന്‍സന്റ് ഗിരിയില്‍ ലഹരിവിമുക്ത ചികിത്സ ആരംഭിച്ചത്. ഇപ്പോള്‍ രാസലഹരിക്ക് അടിമപ്പെട്ട യുവാക്കള്‍ വരെ ഇവിടെ ചികിത്സയ്ക്കെത്തുന്നുണ്ട്.വാര്‍ധക്യജന്യ അവശതകള്‍ ഉണ്ടായിട്ടും വിശ്രമജീവിതത്തിലേക്ക് പോകാതെ ലഹരി വിമോചന പ്രവര്‍ത്തനം തുടരുകയാണ് സിസ്റ്റര്‍ മരിയ സെലിനും സിസ്റ്റര്‍ മേരി ആനും.
Tags : Anti-Drug Initiatives: nuns NattuVishesham DistrictNews