Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuns

യെമനിൽ കൊല്ലപ്പെട്ട കന്യാസ്ത്രീമാരെ അനുസ്മരിച്ചു

അ​​​ബു​​​ദാ​​​ബി: യെ​​​മ​​​നി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നീ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ നാ​​​ല് ക​​​ന്യാ​​​സ്ത്രീ​​​മാ​​​രെ​​​യും അ​​​വ​​​രോ​​​ടൊ​​​പ്പം കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​റ്റ് 12 പേ​​​രെ​​​യും അ​​​നു​​​സ്മ​​​രി​​​ച്ചു.

ദാ​​​രു​​​ണ​​​സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ത്താം​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​റേ​​​ബ്യ​​​ൻ വി​​​കാ​​​രി​​​യ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും അ​​​നു​​​സ്മ​​​ര​​​ണ​​​പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ന്നു.

2016 മാ​​​ർ​​​ച്ച് നാ​​​ലി​​​ന് യെ​​​മ​​​നി​​​ലെ തെ​​​ക്ക​​​ന്‍ ന​​​ഗ​​​ര​​​മാ​​​യ ഏ​​​ഡ​​​നി​​​ലെ ശൈ​​​ഖ് ഉ​​​ത്മാ​​​ന്‍ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​വി​​​ടു​​​ത്തെ മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി​​​യു​​​ടെ വൃ​​​ദ്ധ​​​സ​​​ദ​​​നം ആ​​​ക്ര​​​മി​​​ച്ച നാ​​​ല് ഭീ​​​ക​​​ര​​​ർ റു​​​വാ​​​ണ്ട​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ർ റെ​​​ജി​​​നെ​​​റ്റ്, സി​​​സ്റ്റ​​​ർ മ​​​ർ​​​ഗ​​​രീ​​​ത്ത, ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ർ ആ​​​ൻ​​​സെ​​​ല​​​മ്മ, കെ​​​നി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ർ യൂ​​​ദി​​​ത്ത് എ​​​ന്നി​​​വ​​​രെ​​​യും 12 ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും വെ​​​ടി​​​വ​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​വി​​​ടെ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന സ​​​ലേ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ സ​​​ഭാം​​​ഗ​​​വും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം ത​​​ട​​​വി​​​ൽ പാ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം 2017 സെ​​​പ്റ്റം​​​ബ​​​റി​​​ൽ മോ​​​ചി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Leader Page

കന‍്യാസ്ത്രീമാരുടെ ജയിൽവാസവും ജാമ‍്യവും ക്രെഡിറ്റ് ആർക്കൊക്കെ ?

ഛത്തീസ്ഗ​​​​​​ഡി​​​​​​ൽ ര​​​​​​ണ്ടു ക​​​​​​ന‍്യാ​​​​​​സ്ത്രീ​​​​​​മാ​​​​​​ർ ജ​​​​​​ന​​​​​​കീ​​​​​​യ വി​​​​​​ചാ​​​​​​ര​​​​​​ണ ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ട​​​​​​തും ഒ​​​​​​മ്പ​​​​​​തു ദി​​​​​​വ​​​​​​സം അ​​​​​​ന‍്യാ​​​​​​യ​​​​​​മാ​​​​​​യി ജ​​​​​​യി​​​​​​ലി​​​ല​​​ട​​​​​​യ്ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​തും കേ​​​​​​ര​​​​​​ള രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലും പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലും ഏ​​​​​​റെ ച​​​​​​ർ​​​​​​ച്ച​​​​​​ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​വ​​​​​​ർ​​​​​​ക്ക് ജാ​​​​​​മ‍്യം കി​​​​​​ട്ടി​​​​​​യെ​​​​​​ങ്കി​​​​​​ലും കേ​​​​​​സ് നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ ഈ ​​​​​​വി​​​​​​ഷ​​​​​​യം ഇ​​​​​​നി​​​​​​യും ച​​​​​​ർ​​​​​​ച്ച​​​​​​ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്യും.

ത​​​​​​ദ്ദേ​​​​​​ശ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പും തൊ​​​​​​ട്ടു​​​​​​പി​​​​​​ന്നാ​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പും ന​​​​​​ട​​​​​​ക്കാ​​​​​​നി​​​​​​രി​​​​​​ക്കു​​​​​​ന്ന സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഇ​​​​​​ത്ത​​​​​​രം വൈ​​​​​​കാ​​​​​​രി​​​​​​ക വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ സ​​​​​​ത്വ​​​​​​ര​​​​​​മാ​​​​​​യി ഇ​​​​​​ട​​​​​​പെ​​​​​​ടും എ​​​​​​ന്ന​​​​​​തി​​​​​​ൽ ത​​​​​​ർ​​​​​​ക്ക​​​​​​മി​​​​​​ല്ല. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ത്യേക സാ​​​​​​ഹ​​​​​​ച​​​​​​ര‍്യ​​​​​​ത്തി​​​​​​ൽ മു​​​​​​ഖ‍്യ​​​​​​ധാ​​​​​​രാ മാ​​​​​​ധ‍്യ​​​​​​മ​​​​​​ങ്ങ​​​​​​ളും സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ‍്യ​​​​​​മ​​​​​​ങ്ങ​​​​​​ളും ഇ​​​​​​ത്ത​​​​​​രം വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ ത​​​​​​ല​​​​​​നാ​​​​​​രി​​​​​​ഴ​​​​​​കീ​​​​​​റി വി​​​​​​ശ​​​​​​ക​​​​​​ല​​​​​​നം​​​​​​ചെ​​​​​​യ്യു​​​​​​ക​​​​​​യും ചെ​​​​​​യ്യും.

രാ​​​ജ‍്യ​​​ത്തെ എ​​​ല്ലാ ദേ​​​​ശീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വ‍്യ​​​ത്യ​​​സ്ത നി​​​ല​​​പാ​​​ടു​​​ണ്ടാ​​​വു​​​ക സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ്. കാ​​​വേ​​​രി ന​​​ദീ​​​ജ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും കോ​​​ൺ​​​ഗ്ര​​​സി​​​നും ബി​​​ജെ​​​പി​​​ക്കും വ‍്യ​​​ത‍്യ​​​സ്ത നി​​​ല​​​പാ​​​ടാ​​​യി​​​രി​​​ക്കും. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ലും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും പാ​​​ർ​​​ട്ടി​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്ക് വ‍്യ​​​ത്യ​​​സ്ത നി​​​ല​​​പാ​​​ടു​​​ണ്ടാ​​​കും.

ക്രൈ​​​സ്ത​​​വ​​​രോ​​​ടു​​​ള്ള സ​​​മീ​​​പ​​​ന​​​ത്തി​​​ലും വി​​​വ​​​ധ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ വി​​​വി​​​ധ സം​​​സ്ഥാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്ക് വ‍്യ​​​ത്യ​​​സ്ത നി​​​ല​​​പാ​​​ടാ​​​ണു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ ഒ​​​രു കു​​​റ്റ​​​കൃ​​​ത‍്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ത്ത​​​രം ഭി​​​ന്ന​​​നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ആ​​​ശാ​​​വ​​​ഹ​​​മ​​​ല്ല. ഇ​​​വി​​​ടെ​​​യാ​​​ണ് ഛത്തീ​​​സ്ഗ​​​ഡ് ബി​​​ജെ​​​പി​​​ക്കും അ​​​വ​​​രു​​​ടെ സ​​​ർ​​​ക്കാ​​​രി​​​നും പി​​​ഴ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​​​​ന‍്യാ​​​​​​സ്ത്രീ​​​​​​മാ​​​​​​ർ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ട് ദു​​​​​​ർ​​​​​​ഗ് സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ജ​​​​​​യി​​​ലി​​​​​​ലാ​​​​​​യ ആ​​​​​​ദ‍്യ​​​​​​ദി​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​റ​​​​​​സ്റ്റി​​​​​​ലേ​​​​​​ക്ക് ന​​​​​​യി​​​​​​ക്കാ​​​​​​നി​​​​​​ട​​​​​​യാ​​​​​​യ കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ച​​​​​​ർ​​​​​​ച്ച​​​​​​ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​​​​ങ്കി​​​​​​ൽ ജാ​​​​​​മ‍്യം ല​​​​​​ഭി​​​​​​ച്ച​​​​​​തോ​​​​​​ടെ ഇ​​​​​​തി​​​​​​ന്‍റെ ക്രെ​​​​​​ഡി​​​​​​റ്റ് ആ​​​​​​ർ​​​​​​ക്ക് എ​​​​​​ന്ന​​​​​​തി​​​​​​ലാ​​​​​​യി ത​​​​​​ർ​​​​​​ക്കം. നി​​​​​​ര​​​​​​പ​​​​​​രാ​​​​​​ധി​​​​​​ക​​​​​​ളാ​​​​​​യ ര​​​​​​ണ്ടു സ​​​​​​ഹോ​​​​​​ദ​​​​​​രി​​​​​​മാ​​​​​​രും ഒ​​​രു ആ​​​ദി​​​വാ​​​സി യു​​​വാ​​​വും അ​​​​​​കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി ജ​​​​​​യി​​​​​​ലി​​​​​​ലാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, രാ​​​​​​ജ‍്യ​​​​​​ത്തി​​​​​​ന്‍റെത​​​​​​ന്നെ സ​​​​​​മൂ​​​​​​ഹ​​​​​​മ​​​​​​നഃ​​​​​​സാ​​​​​​ക്ഷി​​​​​​യെ വ​​​​​​ല്ലാ​​​​​​തെ വേ​​​​​​ദ​​​​​​നി​​​​​​പ്പി​​​​​​ച്ചു.

കേ​​​​​​ര​​​​​​ളീ​​​​​​യ സ​​​​​​മൂ​​​​​​ഹം ഒ​​​​​​റ്റ​​​​​​ക്കെ​​​​​​ട്ടാ​​​​​​യി​​​​​​ത്ത​​​​​​ന്നെ ഈ ​​​​​​ക​​​​​​ന‍്യാ​​​​​​സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം നി​​​​​​ല​​​​​​കൊ​​​​​​ണ്ടു. എ​​​​​​ന്നാ​​​​​​ൽ ചി​​​​​​ല തീ​​​​​​വ്ര​​​​​​ഹി​​​​​​ന്ദു​​​​​​ത്വ ശ​​​​​​ക്തി​​​​​​ക​​​​​​ൾ അ​​​​​​വ​​​​​​രു​​​​​​ടെ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​നൊ​​​​​​പ്പം നി​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​റ​​​​​​സ്റ്റി​​​​​​നെ ന‍്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര‍്യ​​​​ത്തി​​​​ലും കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ബി​​​​​​ജെ​​​​​​പി നേ​​​​​​തൃ​​​​​​ത്വം വ‍്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടാ​​​​​​ണ് സ്വീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

കേ​​​​ര​​​​ള ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം നേ​​​​രി​​​​ട്ട അ​​​​ഗ്നി​​​​പ​​​​രീ​​​​ക്ഷ

മു​​​​​ൻ കേ​​​​​ന്ദ്ര മ​​​​​ന്ത്രി​​​​​യും വ‍്യ​​​​​വ​​​​​സാ​​​​​യി​​​​​യു​​​​​മാ​​​​​യ രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​റു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വം നേ​​​​​രി​​​​​ടു​​​​​ന്ന ആ​​​​​ദ‍്യ അ​​​​​ഗ്നി​​​​​പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​യി ക​​​​​ന‍്യാ​​​​​സ്ത്രീ​​​​​ക​​​​​ളു​​​​​ടെ അ​​​​​റ​​​​​സ്റ്റ് സം​​​​​ഭ​​​​​വം. ഈ ​​​​​പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​റും വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷോ​​​​​ൺ ജോ​​​​​ർ​​​​​ജും ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​നൂ​​​​​പ് ആ​​​​​ന്‍റ​​​​​ണി​​​​​യും അ​​​​​ട​​​​​ങ്ങു​​​​​ന്ന നേ​​​​​തൃ​​​​​ത്വം ഏ​​​​റെ​​​​ക്കു​​​​റെ വി​​​​​ജ​​​​​യി​​​​​ച്ചു എ​​​​​ന്ന​​​​​താ​​​​​ണ് യാ​​​​​ഥാ​​​​​ർ​​​​​ഥ‍്യം. ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളും സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ബി​​​​​ജെ​​​​​പി​​​​​ക്ക് വ​​​​​ലി​​​​​യ പ്ര​​​​​ഹ​​​​​ര​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു.

മു​​​​​ഖ‍്യ​​​​​മ​​​​​ന്ത്രി​​​​​ത​​​​​ന്നെ അ​​​​​റ​​​​​സ്റ്റി​​​​​നെ ന‍്യാ​​​​​യീ​​​​​ക​​​​​രി​​​​​ച്ച് രം​​​​​ഗ​​​​​ത്തു​​​​​വ​​​​​ന്ന​​​​​തും പ്രോ​​​​​സി​​​​​ക‍്യൂ​​​​​ഷ​​​​​ൻ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ നി​​​​​ല​​​​​പാ​​​​​ട് ക​​​​​ടു​​​​​പ്പി​​​​​ച്ച​​​​​തും കേ​​​​​സി​​​​​ന്‍റെ ഗ​​​​​തി​​​​​യി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യി​​​​​രു​​​​​ന്നു. വ​​​​​ലി​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ൽ അ​​​​​ധി​​​​​കാ​​​​​രം പി​​​​​ടി​​​​​ച്ച സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ത​​​​​ങ്ങ​​​​​ളു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ പി​​​​​ന്തു​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ ബ​​​​​ജ്​​​​​രം​​​​​ഗ്​​​​​ദ​​​​​ളി​​​​​നെ പി​​​​​ണ​​​​​ക്കാ​​​​​ൻ ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ ബി​​​​​ജെ​​​​​പി​​​​​ക്ക് ക​​​​​ഴി​​​​​യി​​​​​ല്ല. ദേ​​​​​ശീ​​​​​യ​​​​​ത​​​​​ല​​​​​ത്തി​​​​​ലും ക​​​​​ന‍്യാ​​​​​സ്ത്രീ​​​​​മാ​​​ർ​​​​​ക്കു പ​​​​​ര​​​​​സ‍്യ​​​​​പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കാ​​​​​ൻ ബി​​​​​ജെ​​​​​പി​​​​​ക്കാ​​​​​കി​​​​​ല്ല. ഈ ​​​​​ര​​​​​ണ്ടു പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​റി​​​​​നും ടീ​​​​​മി​​​​​നും മു​​​​​ന്നി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യാ​​​​​നോ പ്രോ​​​​​സി​​​​​ക‍്യൂ​​​​​ഷ​​​​​നോ​​​​​ട് ക​​​​​ന‍്യാ​​​​​സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടെ​​​​​ടു​​​​​ക്കാ​​​​​ൻ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കാ​​​​​നോ ബി​​​​​ജെ​​​​​പി കേ​​​​​ന്ദ്ര നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നും കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നും ക​​​​​ഴി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​റി​​​​​ന് തു​​​​​ണ​​​​​യാ​​​​​യ​​​​​ത് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും ആ​​​​​ഭ‍്യ​​​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​മാ​​​​​യു​​​​​ള്ള അ​​​​​ടു​​​​​പ്പ​​​​​മാ​​​​​ണ്. അ​​​​​ദ്ദേ​​​​​ഹം അ​​​​​ത് ഭം​​​​​ഗി​​​​​യാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ന്‍റെ സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​ത​​​​​യും ഇ​​​​​ട​​​​​പെ​​​​​ട​​​​​ലി​​​​​ന്‍റെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും സ​​​​​ഭാ​​​​​നേ​​​​​തൃ​​​​​ത്വ​​​​​ത്തെ നേ​​​​​രി​​​​​ട്ടു ധ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലും രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ർ വി​​​​​ജ​​​​​യി​​​​​ച്ചു​​​​​വെ​​​​​ന്നു​​​​​വേ​​​​​ണം ക​​​​​രു​​​​​താ​​​​​ൻ. സം​​​​​ഭ​​​​​വം വാ​​​​​ർ​​​​​ത്താ​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ​​​​​ത​​​​​ന്നെ അ​​​​​നൂ​​​​​പ് ആ​​​​​ന്‍റ​​​​​ണി​​​​​യെ ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലേ​​​​​ക്ക​​​​​യ​​​​​ച്ച​​​​​തും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യി.

ഇ​​​​​തി​​​​​നി​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ബി​​​​​ജെ​​​​​പി​​​​​നേ​​​​​താ​​​​​ക്ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ളി​​​​​ഞ്ഞും തെ​​​​​ളി​​​​​ഞ്ഞും വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​തും രാ​​​​​ജീ​​​​​വ് ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​റി​​​​​നും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ടീ​​​​​മി​​​​​നും പ്ര​​​​​ത​​​​​സ​​​​​ന്ധി​​​​​യു​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ തീ​​​​​വ്ര​​​​​ഹി​​​​​ന്ദു​​​​​ത്വ ശ​​​​​ക്തി​​​​​ക​​​​​ൾ ക​​​​​ടു​​​​​ത്ത വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴും ന​​​​​ട​​​​​ത്തി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​ന്നാ​​​​ൽ, സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ കൂ​​​​ടു​​​​ത​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​മ്പോ​​​​ൾ ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ളും ഛത്തീ​​​​സ്ഗ​​​​ഡ് സ​​​​ർ​​​​ക്കാ​​​​രും പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ലാ​​​​കു​​​​ക​​​​യാ​​​​ണ്. ജ​​​​ന​​​​കീ​​​​യ വി​​​​ചാ​​​​ര​​​​ണ​​​​യും അ​​​​ന‍്യാ​​​​യ ത​​​​ട​​​​ങ്ക​​​​ലും ന‍്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​ർ പ്ര​​​​യാ​​​​സ​​​​പ്പെ​​​​ടും.

യു​​​​ഡി​​​​എ​​​​ഫ്, എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഇ​​​​ട​​​​പെ​​​​ട​​​​ൽ

മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും മ​​​​നു​​​​ഷ‍്യ​​​​ക്ക​​​​ട‌​​​​ത്തും​​​​പോ​​​​ലു​​​​ള്ള ക​​​​ടു​​​​ത്ത വ​​​​കു​​​​പ്പു​​​​ക​​​​ൾ കേ​​​​വ​​​​ലം ആ​​​​രു​​​​ടെ​​​​യെ​​​​ങ്കി​​​​ലും ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ചു​​​​മ​​​​ത്താ​​​​വു​​​​ന്ന​​​​ത​​​​ല്ല. നീ​​​​തി​​​​ന‍്യാ​​​​യ​​​​വ‍്യ​​​​വ​​​​സ്ഥ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​യ​​​​മം നോ​​​​ക്കു​​​​കു​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തി​​​​ൽ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഛത്തീ​​​​സ്ഗ​​​​ഡ് സം​​​​ഭ​​​​വം.

ഈ ​​​​സം​​​​ഭ​​​​വം ദേ​​​​ശീ​​​​യ ശ്ര​​​​ദ്ധ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള യു​​​​ഡി​​​​എ​​​​ഫ്, എ​​​​ൽ​​​​ഡി​​​​എ​​​​ഫ് എം​​​​പി​​​​മാ​​​​ർ സ​​​​മ​​​​ർ​​​​ഥ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ടു. മു​​​​ഖ‍്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ​​​​യും എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി​​​​യു​​​​ടെ​​​​യും ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട​​​​താ​​​​ണ്. കോ​​​​ൺ​​​​ഗ്ര​​​​സും മു​​​​സ്‌​​​​ലിം ലീ​​​​ഗും സി​​​​പി​​​​എ​​​​മ്മും സി​​​​പി​​​​ഐ​​​​യും കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ആ​​​​ർ​​​​എ​​​​സ്പി​​​​യും ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലും പു​​​​റ​​​​ത്തും എം​​​​പി​​​​മാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ട് വി​​​​ഷ​​​​യ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. എം​​​​പി​​​​മാ​​​​രു​​​​ടെ​​​​യും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ​​​​യും നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും ജ​​​​യി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വും ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും കേ​​​​ന്ദ്ര-ഛ​​​​ത്തീ​​​​സ്ഗ​​​​ഡ് സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കു​​​​മേ​​​​ൽ വ​​​​ലി​​​​യ സ​​​​മ്മ​​​​ർ​​​​ദ​​​​മാ​​​​ണ് സൃ​​​​ഷ്ടി​​​​ച്ച​​​​ത്. അ​​​​മി​​​​ത് ഷാ​​​​ത​​​​ന്നെ കേ​​​​ര​​​​ള​​​​എം​​​​പി​​​​മാ​​​​രു​​​​മാ​​​​യി വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യാ​​​​ൻ ത​​​​യാ​​​​റാ​​​​യ​​​​തും ഇ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ്.

സ​​​​ഭ​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം

സി​​​​ബി​​​​സി​​​​ഐ​​​​യും കെ​​​​സി​​​​ബി​​​​സി​​​​യും ഏ​​​​ക​​​​സ്വ​​​​ര​​​​ത്തി​​​​ൽ ക​​​​ന‍്യാ​​​​സ്ത്രീ​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം നി​​​​ല​​​​കൊ​​​​ള്ളു​​​​ക​​​​യും ക്രൈ​​​​സ്ത​​​​വ സ​​​​ഭ ഒ​​​​ന്ന​​​​ട​​​​ങ്കം പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്​​​​തു. എ​​​​ല്ലാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലും ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. സ്ത്രീ​​​ക​​​ള​​​ട​​​ക്കം ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി. വി​​വി​​ധ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ അ​​​​ണി​​​​നി​​​​ര​​​​ന്നു.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലു​​​​മെ​​​​ല്ലാം പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു. ഇ​​​​തെ​​​​ല്ലാം ബി​​​​ജെ​​​​പി കേ​​​​ന്ദ്ര നേ​​​​തൃ​​​​ത്വ​​​​ത്തെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ക​​​​ത​​​​ന്നെ ചെ​​​​യ്തു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ത​​​​ന്‍റെ ദൂ​​​​ത​​​​നാ​​​​യി രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റെ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​​​ന്‍റെ​​​​യും സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ്ത്തി​​​​ന്‍റെ​​​​യും അ​​​​ടു​​​​ക്ക​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച​​​​ത് ഇ​​​​തി​​​​നാ​​​​ലാ​​​​ക​​​​ണം. എ​​​​ത്ര​​​​യും​​​​പെ​​​​ട്ടെ​​​​ന്ന് ക​​​​ന‍്യാ​​​​സ്ത്രീ​​​​മാ​​​​ർ​​​​ക്ക് ജാ​​​​മ‍്യം കി​​​​ട്ട​​​​ണം എ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലേ​​​​ക്ക് ബി​​​​ജെ​​​​പി​​​​യെ​​​​യും കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യും എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഈ ​​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ വ​​​​ഴി​​​​വ​​​​ച്ചു.

പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ന​​​​ന്മ

അ​​​​നീ​​​​തി​​​​ക്കെ​​​​തി​​​​രേ പൊ​​​​തു​​​​മ​​​​നഃ​​​​സാ​​​​ക്ഷി ഉ​​​​ണ​​​​രു​​​​മെ​​​​ന്നും സ​​​​ത‍്യ​​​​ത്തി​​​​നും നീ​​​​തി​​​​ക്കും​​​​വേ​​​​ണ്ടി ശ​​​​ബ്ദ​​​​മു​​​​യ​​​​ർ​​​​ത്താ​​​​ൻ ഭ​​​​യ​​​​ക്കാ​​​​ത്ത​​​​വ​​​​ർ രാ​​​​ജ‍്യ​​​​ത്തെ​​​​മ്പാ​​​​ടു​​​​മു​​​​ണ്ടെ​​​​ന്നും​​​​കൂ​​​​ടി തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി ഛത്തീ​​​​സ്ഗ​​​​ഡ് സം​​​​ഭ​​​​വം. പ്ര​​​​തീ​​​​ക്ഷാ​​​​നി​​​​ർ​​​​ഭ​​​​ര​​​​മാ​​​​യ ഒ​​​​രു അ​​​​വ​​​​സ്ഥ​​​​യാ​​​​ണി​​​​ത്.

മാ​​​​ധ‍്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ​​​​യു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ൽ ഇ​​​​ത്ത​​​​ര​​​​മൊ​​​​ര​​​​വ​​​​സ്ഥ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി. സ​​​​ന‍്യ​​​​സ്ത​​​​ർ ലാ​​​​ഭേ​​ച്ഛ​​​​യി​​​​ല്ലാ​​​​തെ ന​​​​ട​​​​ത്തു​​​​ന്ന നി​​​​സ്വാ​​​​ർ​​​​ഥ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും ച​​​​ർ​​​​ച്ച​​​​ചെ​​​​യ്യാ​​​​നും ഇ​​​​ട​​​​ന​​​​ൽ​​​​കി​​​​യ​​​​തി​​​​ലൂ​​​​ടെ ര​​​​ണ്ടു ക​​​​ന‍്യാ​​​​സ്ത്രീ​​​​ക​​​​ൾ സ​​​​ഹി​​​​ച്ച യാ​​​​ത​​​​ന​​​​ക​​​​ളും ത‍്യാ​​​​ഗ​​​​ങ്ങ​​​​ളും വൃ​​​​ഥാ​​​​വി​​​​ലാ​​​​യി​​​​ല്ല എ​​​​ന്നും സ​​​​മാ​​​​ധാ​​​​നി​​​​ക്കാം.

Leader Page

ഞങ്ങൾ എങ്ങനെ നിങ്ങളുടെ ശത്രുക്കളാകും?

നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി ക്രൈ​​​സ്ത​​​വ സ​​​ന്യ​​​സ്ത​​​ർ ഇ​​​ന്ത്യ​​​​​​ാമ​​​ഹാ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ ഓ​​​രോ മു​​​ക്കി​​​ലും മൂ​​​ല​​​യി​​​ലു​​​മുണ്ട്. തീ​​​വ്ര​​ഹി​​​ന്ദു​​​ത്വ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന ഇ​​​ത​​​ര മ​​​ത​​​വി​​​ദ്വേ​​​ഷ പ്ര​​​ചാ​​​ര​​​ക​​​രോ വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​ടെ വ​​​ക്താ​​​ക്ക​​​ളോ അ​​​ല്ല ഞ​​​ങ്ങ​​​ൾ, മ​​​റി​​​ച്ച് ഐ​​​ക്യ​​​ത്തി​​​ലേ​​​ക്കും ജീ​​​വി​​​ത​​​ങ്ങ​​​ളി​​​ലേ​​​ക്കും പാ​​​ല​​​ങ്ങ​​​ൾ പ​​​ണി​​​യു​​​ന്ന​​​വ​​​രാ​​​ണ്. കൈ​​യി​​​ലു​​​ള്ള​​​ത് മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ള​​​ല്ല, കൊ​​​ന്ത​​​യും ബൈ​​​ബി​​​ളു​​​മാ​​​ണ്.

വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ദൈ​​​വി​​​കനാ​​​മം ആ​​​ക്രോ​​​ശ​​​മാ​​​ക്കി അ​​​പ​​​ര​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​നും കൊ​​​ല്ലാ​​​നു​​​മാ​​​യി ഞ​​​ങ്ങ​​​ൾ ഒ​​​രി​​​ക്ക​​​ലും തു​​​നി​​​ഞ്ഞി​​​റ​​​ങ്ങാ​​​റി​​​ല്ല. ഞ​​​ങ്ങ​​​ളു​​​ടെ ദൈ​​​വ​​​മാ​​​യ യേ​​​ശു​​​ക്രി​​​സ്തു പ​​​ഠി​​​പ്പി​​​ച്ച, അ​​​ല്ലെ​​​ങ്കി​​​ൽ പ​​​ക​​​ർ​​​ന്നു​​ത​​​ന്ന ദൈ​​​വി​​​ക വ​​​ച​​​ന​​​ങ്ങ​​​ൾ ക്ലേ​​​ശ​​​ങ്ങ​​​ളി​​​ലും ക​​​ഷ്ട​​​ത​​​ക​​​ളി​​​ലും ശ​​​ക്ത​​​രാ​​​യി​​ത്തീ​​​രാ​​​ൻ മ​​​ന​​​സി​​​ൽ മ​​​ന്ത്രി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് പ​​​തി​​​വ്.

വി​​​ശ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണം കൊ​​​ടു​​​ക്കു​​​ന്ന​​​തും ദാ​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കു​​​ടി​​​ക്കാ​​​ൻ കൊ​​​ടു​​​ക്കു​​​ന്ന​​​തും വ​​​സ്ത്ര​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് വ​​​സ്ത്രം കൊ​​​ടു​​​ക്കു​​​ന്ന​​​തും പാ​​​ർ​​​പ്പി​​​ട​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് പാ​​​ർ​​​പ്പി​​​ടം കൊ​​​ടു​​​ക്കു​​​​​ന്ന​​​തും രോ​​​ഗി​​​ക​​​ളെ​​​യും ത​​​ട​​​വു​​​കാ​​​രെ​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തും അ​​​വ​​​ശ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തും മ​​​രി​​​ച്ച​​​വ​​​രെ അ​​​ട​​​ക്കു​​​ന്ന​​​തും തെ​​​റ്റാ​​​യി ഞ​​​ങ്ങ​​​ൾ​​​ക്ക് തോ​​​ന്നു​​​ന്നി​​​ല്ല.

ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്, ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 28 ദ​ശ​ല​ക്ഷം അ​ല്ലെ​ങ്കി​ൽ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 2.3% മാ​ത്രം ക്രി​സ്ത്യ​നി​ക​ളാ​ണു​ള്ള​ത്. അ​താ​യ​ത് 143.81 കോ​ടി ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഈ ​രാ​ജ്യ​ത്ത് 28 ദ​ശ​ല​ക്ഷം വ​രു​ന്ന ക്രി​സ്ത്യാ​നി​ക​ളി​ൽ ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തി​ന് അ​ടു​ത്തു വ​രു​ന്ന ക്രൈ​സ്ത​വ സ​ന്യ​സ്ത​രെ ക​ണ്ട് നി​ങ്ങ​ൾ എ​ന്തി​ന് ഇ​ങ്ങ​നെ പ​രി​ഭ്രാ​ന്ത​രാ​കു​ന്നു? ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം ജ​ന​ങ്ങ​ളെ മ​തം മാ​റ്റാ​നാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ഇ​ന്ത്യ​യു​ടെ ഭൂ​രി​പ​ക്ഷ​മാ​യി മാ​റു​മാ​യി​രു​ന്നു ക്രൈ​സ്ത​വ​ർ എ​ന്ന സ​ത്യം നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കാ​ഞ്ഞി​ട്ടാ​ണോ! ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യം അ​നു​ഭ​വി​ക്കാ​നോ ആ​സ്വ​ദി​ക്കാ​നോ ക​ഴി​യാ​ത്ത അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ൾ ന​ൽ​കു​ന്ന സാ​ന്ത്വ​ന​ങ്ങ​ളും അ​ക്ഷ​ര​വെ​ളി​ച്ച​വും നി​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്ന​തി​നാ​ലാ​ണോ ഞ​ങ്ങ​ളു​ടെ വ​സ്ത്രം നി​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്? അ​തോ ഇ​ത്ര​യും നാ​ൾ അ​ടി​മ​ത്ത​ത്തി​ന്‍റെ നു​കം ചു​മ​ലി​ൽ പേ​റി​യ​വ​ർ​ക്ക്, മു​ഖ​മി​ല്ലാ​ത്ത​വ​രു​ടെ മു​ഖ​മാ​യും ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യും ഞ​ങ്ങ​ൾ മാ​റു​ന്ന​ത് നി​ങ്ങ​ൾ​ക്ക് അ​രോ​ച​ക​മാ​യി തോ​ന്നു​ന്നു​ണ്ടോ?

ഞ​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും വ​​​സ്ത്ര​​​ധാ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും സ​​​ദ്പ്ര​​​വ​​​ർ​​​ത്തി​​​ക​​​ളു​​​ടെ​​​യും പേ​​​രി​​​ൽ ശ​​​ത്രു​​​ക്ക​​​ളെ​​​പ്പോ​​​ലെ പെ​​​രു​​​മാ​​​റാ​​​ൻ ഞ​​​ങ്ങ​​​ൾ ആ​​​രും ശ​​​ത്രു​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് അ​​​ന്യാ​​​യ​​​മാ​​​യി വ​​​ലി​​​ഞ്ഞു​​ക​​​യ​​​റി​​​വ​​​ന്ന തീ​​​വ്ര​​​വാ​​​ദി​​​ക​​​ള​​​ല്ല. ഞ​​​ങ്ങ​​​ളു​​​ടെ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ളും അ​​​വ​​​ർ​​​ക്ക് മു​​​മ്പു​​​ള്ള പൂ​​​ർ​​​വ​​​പി​​​താ​​​ക്ക​​​ളും നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഇ​​​ന്ത്യാരാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ക്ക​​​ൾ​​ത​​​ന്നെ​​​യാ​​​ണ്. അ​​​താ​​​യ​​​ത് വി​​​ശ്വാ​​​സം കൊ​​​ണ്ട് വ്യ​​​ത്യ​​​സ്ത​​​രാ​​​ണെ​​​ങ്കി​​​ലും ഞ​​​ങ്ങ​​​ളും ഈ ​​​രാ​​​ജ്യ​​​ത്തെ പൗ​​​ര​​​ന്മാ​​​ർ ത​​​ന്നെ​​​യാ​​​ണ്.

ഇ​​​ന്ത്യ എ​​​ന്ന ന​​​മ്മു​​​ടെ മ​​​ഹാ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചാം ആ​​​ർ​​​ട്ടി​​​ക്കി​​​ൾ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ മ​​​നഃ​​​സാ​​​ക്ഷി​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​മ​​​നു​​​സ​​​രി​​​ച്ച്, ഇ​​​ഷ്ട​​​മു​​​ള്ള മ​​​തം സ്വീ​​​ക​​​രി​​​ക്കാ​​​നും ആ​​​ച​​​രി​​​ക്കാ​​​നും പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നുമു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ആ ​​​അ​​​വ​​​കാ​​​ശ​​​ത്തി​​ന്‍റെ മേ​​​ൽ കൈ​​​ക​​​ൾ വ​​​യ്ക്കാ​​​ൻ നി​​​ങ്ങ​​​ൾ​​​ക്കാ​​​ർ​​​ക്കും യാ​​​തൊ​​​ര​​​വ​​​കാ​​​ശ​​​വുമി​​​ല്ല. അ​​​തു​​​പോ​​​ലെ​​ത​​​ന്നെ ഒ​​​രു ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ന്ത് ധ​​​രി​​​ക്ക​​​ണം, എ​​​വി​​​ടെ താ​​​മ​​​സി​​​ക്ക​​​ണം, എ​​​ന്ത് ജോ​​​ലി ചെ​​​യ്യ​​​ണം എ​​​ന്നൊ​​​ക്കെ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​സ​​​രി​​​ച്ച് അ​​​വ​​​ന​​​വ​​​ൻ​​ത​​​ന്നെ​​യാ​​​ണ്. അ​​​ല്ലാ​​​തെ, ഇ​​​ന്ന​​​ലെ മു​​​ള​​​ച്ചു​​​പൊ​​​ങ്ങി​​​യ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ള​​​ല്ല. വി​​​ശ്വാ​​​സ സ്വാ​​​ത​​​ന്ത്ര്യ​​​വും സ​​​ഞ്ചാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന സ്വാ​​​ത​​​ന്ത്ര്യ​​​വും ഞ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​മാ​​​ണ്, അ​​​ത് ആ​​​രു​​​ടേ​​​യും ഔ​​​ദാ​​​ര്യ​​​മ​​​ല്ല.

ഇ​നി​യും എ​ന്തെ​ങ്കി​ലും സം​ശ​യം തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ പേ​ജു​ക​ൾ ഒ​ന്ന് മ​റി​ച്ച് നോ​ക്കി​യാ​ൽ 19-ാം ആ​ർ​ട്ടി​ക്കി​ൾ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കോ​റി​യി​ട്ടി​രി​ക്കു​ന്ന ത​ങ്ക​ലി​പി​ക​ൾ ക​ണ്ണു​നി​റ​യെ കാ​ണു​ന്ന​തും മ​നഃ​പാ​ഠ​മാ​ക്കു​ന്ന​തും ന​ല്ല​താ​ണ്. ക​ഴി​ഞ്ഞ ചി​ല വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ക്രൈ​സ്ത​വ സ​ന്യ​സ്ത​ർ​ക്കെ​തി​രേ ന​ട​ന്ന നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ് ഛത്തീ​സ്ഗ​ഡി​ൽ ഉ​ണ്ടാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു​വ​ച്ചോ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​സ്റ്റ​ഡി​യി​ൽ​വ​ച്ചോ ക​ണ്ണു​രു​ട്ടി​ക്കാ​ണി​ച്ചോ പേ​ടി​പ്പി​ച്ചാ​ൽ അ​ടി​യ​റ​വ് വ​യ്ക്കു​ന്ന വി​ശ്വാ​സ​മ​ല്ല ഞ​ങ്ങ​ളു​ടേ​ത്! നെ​ഞ്ചി​ന്‍റെ നെ​രി​പ്പോ​ടി​ൽ പ​ന്തം ക​ണ​ക്കെ ആ​ളി​ക്ക​ത്തു​ന്ന വി​ശ്വാ​സ​മാ​ണ​ത്... ത​ക​ർ​ക്കാ​നാ​വി​ല്ലൊ​രി​ക്ക​ലും ഞ​ങ്ങ​ളി​ൽ ജീ​വ​നു​ള്ളി​ട​ത്തോ​ളം കാ​ലം...

ഞ​ങ്ങ​ൾ ധ​രി​ക്കു​ന്ന ഈ ​സ​ന്യാ​സ വ​സ്ത്രം ദൈ​വ​ത്തോ​ടു​ള്ള ഞ​ങ്ങ​ളു​ടെ ജീ​വി​ത സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ്. അ​ത് പി​ച്ചി​ച്ചീ​ന്താ​ൻ നി​ങ്ങ​ൾ എ​ന്തി​ന് പ​രി​ശ്ര​മി​ക്കു​ന്നു? സ്വ​പ്ന​ത്തി​ൽ​പോ​ലും സ​ങ്ക​ല്പി​ക്കാ​ൻ ക​ഴി​യാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കു​മേ​ൽ നി​ങ്ങ​ൾ ആ​രോ​പി​ച്ചാ​ലും ക്രൂ​ര​ത​യു​ടെ സം​ഹാ​ര​താ​ണ്ഡ​വം അ​ഴി​ച്ചു​വി​ട്ടാ​ലും നി​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നേ​കാ​യി​ര​ങ്ങ​ളു​ടെ മു​റി​വു​ക​ളി​ൽ മ​രു​ന്ന് പു​ര​ട്ടി​യും കു​രു​ന്നു​ക​ൾ​ക്ക് വി​ദ്യ പ​ക​ർ​ന്നും അ​നാ​ഥ​ർ​ക്ക് അ​മ്മ​യും സ​ഹോ​ദ​രി​യും മ​ക​ളും കൂ​ട്ടു​കാ​രി​യു​മൊ​ക്കെ​യാ​യി ഇ​നി​യും ഞ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഇ​ട​യി​ൽ ത​ന്നെ​യു​ണ്ടാ​വും...

National

ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ചി​ല്ല; കേ​സ് എ​ന്‍​ഐ​എ കോ​ട​തി​യി​ലേ​ക്ക്; ഇ​രു​വ​രും ജ​യി​ലി​ൽ തു​ട​രും

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ദു​ര്‍​ഗ് സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. കേ​സ് ബി​ലാ​സ്പൂ​ര്‍ എ​ന്‍​ഐ​എ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി.

ക​ന്യാ​സ്ത്രീ​ക​ള്‍​ക്കെ​തി​രേ ചു​മ​ത്ത​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ഗു​രു​ത​ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഇ​ത്ത​രം കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്‍​ഐ​എ കോ​ട​തി​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ക​ന്യാ​സ്ത്രീ​ക​ള്‍​ക്കാ​യി ദു​ര്‍​ഗി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. രാ​ജ്കു​മാ​ര്‍ തി​വാ​രി​യാ​ണ് ഹാ​ജ​രാ​യ​ത്. ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നി​ടെ നി​യ​മ, വ​നി​ത വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന സി​ബി​സി​ഐ സം​ഘ​വും റാ​യ്പു​രി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സി​സ്റ്റ​ര്‍ പ്രീ​തി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​സ്റ്റ​ര്‍ വ​ന്ദ​ന ര​ണ്ടാം പ്ര​തി​യാ​ണ്.

നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പും സെ​ക്ഷ​ന്‍ 4, ബി​എ​ന്‍​എ​സ് 143 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ൾ നി​ല​വി​ൽ ദു​ര്‍​ഗ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.

National

സി​ബി​സി​ഐ സം​ഘം ഛത്തീ​സ്ഗ​ഡി​ൽ; ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച്
അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ദു​ർ​ഗ് സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ക​ന്യാ​സ്ത്രീ​ക​ള്‍​ക്കാ​യി ദു​ര്‍​ഗി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. രാ​ജ്കു​മാ​ര്‍ തി​വാ​രി ഹാ​ജ​രാ​കും.

ഇ​തി​നി​ടെ നി​യ​മ, വ​നി​ത വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന സി​ബി​സി​ഐ സം​ഘം റാ​യ്പു​രി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സി​സ്റ്റ​ര്‍ പ്രീ​തി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​സ്റ്റ​ര്‍ വ​ന്ദ​ന ര​ണ്ടാം പ്ര​തി​യാ​ണ്.

നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പും സെ​ക്ഷ​ന്‍ 4, ബി​എ​ന്‍​എ​സ് 143 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ൾ നി​ല​വി​ൽ ദു​ര്‍​ഗ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.

National

"ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​ത്': കോ​ട​തി​വ​ള​പ്പി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ജ്‍​റം​ഗ്‍​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന സെ​ഷ​ൻ​സ് കോ​ട​തി​ക്കു മു​ന്നി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.

ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ജ്യോ​തി ശ​ർ​മ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ് കോ​ട​തി വ​ള​പ്പി​ൽ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.

National

ഛത്തീ​സ്ഗ​ഡി​ല്‍ അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​ക്ക​ട​ത്തും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഡി​ല്‍ അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ബു​ധ​നാ​ഴ്ച ജാ​മ്യാ​പേ​ക്ഷ​യു​മാ​യി സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. ക​ന്യാ​സ്ത്രീ​ക​ൾ ദു​ര്‍​ഗ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ തു​ട​രും.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സി​സ്റ്റ​ര്‍ പ്രീ​തി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​സ്റ്റ​ര്‍ വ​ന്ദ​ന ര​ണ്ടാം പ്ര​തി​യാ​ണ്.

നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പും സെ​ക്ഷ​ന്‍ 4, ബി​എ​ന്‍​എ​സ് 143 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്.

National

"എ​ല്ലാ പി​ന്തു​ണ​യും ന​ല്കും': ക​ന്യാ​സ്ത്രീ​ക​ളെ ജ​യിലിലെത്തി ക​ണ്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ ക​ണ്ട് സം​സാ​രി​ച്ച് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍. എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ബെ​ന്നി ബ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഛത്തീ​സ്ഗ​ഡി​ലെ ദു​ര്‍​ഗി​ലെ​ത്തി​യ​ത്.

ഇ​വ​ർ​ക്കു പി​ന്നാ​ലെ റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ​യും സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ സ​ഹോ​ദ​ര​നും എ​ത്തി​യി​രു​ന്നു. ഛത്തീ​സ്ഗ​ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഭൂ​പേ​ഷ് ബാ​ഗ​ലും സ്ഥ​ല​ത്തെ​ത്തി.

ഉ​ച്ച​യ്ക്ക് 12.30 നും 12.40 ​നും ഇ​ട​യി​ല്‍ ക​ന്യാ​സ്ത്രീ​ക​ളെ കാ​ണാ​നാ​യി​രു​ന്നു ജ​യി​ല്‍ സൂ​പ്ര​ണ്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ർ​ക്ക് ജ​യി​ലി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ദു​ര്‍​ഗ് ജ​യി​ലി​ന് മു​ന്നി​ല്‍ എം​പി​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ എം​പി​മാ​രും ബ​ന്ധു​വും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് അ​നു​മ​തി ന​ല്കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ള്‍​ക്കെ​തി​രാ​യ ആ​ക്ഷേ​പ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് ക​ന്യാ​സ്ത്രീ​ക​ള്‍ പ​റ​ഞ്ഞ​താ​യി എം​പി​മാ​ര്‍ സ​ന്ദ​ര്‍​ശ​ന​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ​യാ​ണ് റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന​ത്. ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കാ​നു​ള്ള ആ​ത്മ​ധൈ​ര്യം ഇ​വ​ര്‍​ക്ക് എ​വി​ടു​ന്ന് കി​ട്ടി? അ​വ​രു​ടെ കൈ​വ​ശം രേ​ഖ​ക​ള്‍ ഉ​ണ്ട്. ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നും എം​പി​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

National

പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ എം​പി​മാ​ർ​ക്ക് ക​ന്യാ​സ്ത്രീ​ക​ളെ കാ​ണാ​ൻ അ​നു​മ​തി

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ കാ​ണാ​ൻ പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് അ​നു​മ​തി. എം​പി​മാ​രും ബ​ന്ധു​വും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കാ​ണ് അ​നു​മ​തി ന​ല്കി​യ​ത്.

എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ബെ​ന്നി ബ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഛത്തീ​സ്ഗ​ഡി​ലെ ദു​ര്‍​ഗ​യി​ലെ​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ സ​ഹോ​ദ​ര​നും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ജ​യി​ലി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എം​പി​മാ​ർ ന​ട​ത്തി​യ ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് അ​നു​മ​തി ന​ല്കി​യ​ത്.

Kerala

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: മ​ത​പ​രി​വ​ർ​ത്ത​ന ആ​രോ​പ​ണം ശ​രി​യ​ല്ല, നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ ഒ​പ്പ​മു​ണ്ട്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​ത് വ​രെ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. വേ​ണ്ടി​വ​ന്നാ​ൽ ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കൊ​പ്പം താ​നും അ​വി​ടെ പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഛത്തീ​സ്ഗ​ഡ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി മൂ​ന്നു​ത​വ​ണ സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടി​ൽ നി​ന്നാ​ണ്. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ഛത്തീ​സ്ഗ​ഡി​ലെ ഒ​രു പ്ര​ശ്ന​മാ​ണ്. ഇ​പ്പോ​ഴ​ത്തെ പ​രി​ഗ​ണ​ന കേ​സി​ൽ നി​ന്ന് ക​ന്യാ​സ്ത്രീ​ക​ളെ മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ്. ഛത്തീ​സ്ഗ​ഡ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​ല​വി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി സം​ഘം ഛത്തീ​സ്ഗ​ഡി​ലെ​ത്തി​യി​ട്ടു​ണ്ട്. ഏ​തു സ​മു​ദാ​യ​മാ​യാ​ലും മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ബി​ജെ​പി മാ​ത്ര​മേ ഇ​റ​ങ്ങു​ന്നു​ള്ളൂ. മ​റ്റു പാ​ർ​ട്ടി​ക​ൾ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യം ക​ളി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Kerala

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ സ​ഹോ​ദ​ര​ൻ ഛത്തീ​സ്ഗ​ഡി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ കു​ടും​ബം റാ​യ്പു​രി​ലേ​ക്ക്. എം​എ​ൽ​എ റോ​ജി എം. ​ജോ​ണി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഛത്തീ​സ്ഗ​ഡി​ലേ​ക്ക് തി​രി​ച്ച​ത്.

ഇ​തി​നി​ടെ, ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ഉ​ട​ൻ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും സി​സ്റ്റ​ർ പ്രീ​തി​യു​ടെ സ​ഹോ​ദ​രി മ​ഞ്ജു പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി പ്ര​തി​നി​ധി സം​ഘം ഛത്തീ​സ്ഗ​ഡി​ലെ​ത്തി​യി​ട്ടു​ണ്ട്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് ശ​ർ​മ​യെ ക​ണ്ടു. മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സം​ഘം ശ്ര​മി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഛത്തീ​സ്ഗ​ഡി​ലെ സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മാ​ണ്. നീ​തി പൂ​ർ​വ​ക​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഇ​പ്പോ​ൾ നി​ഗ​മ​ന​ങ്ങ​ളി​ലേ​ക്ക് ബി​ജെ​പി പോ​കു​ന്നി​ല്ലെ​ന്നും അ​നൂ​പ് ആ​ന്‍റ​ണി പ​റ​ഞ്ഞു.

അ​തി​നി​ടെ, പ്ര​തി​പ​ക്ഷ എം​പി​മാ​രും ഛത്തീ​സ്ഗ​ഡി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ബെ​ന്നി ബ​ഹ​നാ​ൻ, എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് എ​ത്തി​യ​ത്.

National

"മ​ത​പ​രി​വ​ര്‍​ത്ത​ന​ക്കാ​രെ ഇ​നി​യും കൈ​കാ​ര്യം ചെ​യ്യും': ഭീ​ഷ​ണി​യു​മാ​യി ജ്യോ​തി ശ​ര്‍​മ

റാ​യ്പു​ർ: മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രെ ഇ​നി​യും മ​ർ​ദി​ക്കു​മെ​ന്ന് ഛത്തീ​സ്ഗ​ഡി​ലെ തീ​വ്ര ഹി​ന്ദു സം​ഘ​ട​ന നേ​താ​വ് ജ്യോ​തി ശ​ർ​മ പ​റ​ഞ്ഞു. താ​ൻ എ​ല്ലാ​വ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ന്ദു​ക്ക​ളെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ​വ​രെ മാ​ത്ര​മാ​ണു കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും താ​ൻ ഒ​രു പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​മ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​രു വാർത്താചാ​ന​ലി​നോ​ട് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മ​തപ​രി​വ​ർ​ത്ത​ന​ക്കാ​രെ ത​ട​യു​ക എ​ന്ന​തു ഹി​ന്ദു ധ​ർ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ക​ന്യാ​സ്ത്രീ​ക​ൾ പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ തെ​ളി​വും കൈ​യി​ൽ ഉ​ണ്ടെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

താ​നും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ്റ്റേ​ഷ​നി​ൽ ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ല. സ്റ്റേ​ഷ​നി​ൽ ഹ​ലെ​ലൂ​യ വി​ളി​ച്ച് അ​വ​രും പ്ര​തി​ഷേ​ധി​ച്ചു. ഇ​ത്ത​ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഇ​നി​യും തു​ട​രു​മെ​ന്നും ജ്യോ​തി ശ​ർ​മ പ​റ​ഞ്ഞു.

National

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: ബി​ജെ​പി സം​ഘ​വും പ്ര​തി​പ​ക്ഷ എം​പി​മാ​രും ഛത്തീ​സ്ഗ​ഡി​ൽ

റാ​യ്പു​ർ: മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി പ്ര​തി​നി​ധി സം​ഘം ഛത്തീ​സ്ഗ​ഡി​ലെ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി​യെ കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് ശ​ർ​മ​യെ​യും കാ​ണു​ന്ന സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. തു​ട​ർ​ന്ന് ക​ന്യാ​സ്ത്രീ​ക​ളെ കാ​ണു​ന്ന​തി​ൽ അ​ട​ക്കം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​നൂ​പ് ആ​ന്‍റ​ണി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഛത്തീ​സ്ഗ​ഡി​ലെ സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മാ​ണ്. നീ​തി പൂ​ർ​വ​ക​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഇ​പ്പോ​ൾ നി​ഗ​മ​ന​ങ്ങ​ളി​ലേ​ക്ക് ബി​ജെ​പി പോ​കു​ന്നി​ല്ലെ​ന്നും അ​നൂ​പ് ആ​ന്‍റ​ണി പ​റ​ഞ്ഞു.

അ​തി​നി​ടെ, പ്ര​തി​പ​ക്ഷ എം​പി​മാ​രും ഛത്തീ​സ്ഗ​ഡി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ബെ​ന്നി ബ​ഹ​നാ​ൻ, എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് എ​ത്തി​യ​ത്.

National

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്തും പ്ര​തി​ഷേ​ധി​ച്ച് ഇ​ട​ത് എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ട​ത് എം​പി​മാ​ർ.

രാ​ജ്യ​സ​ഭാ എം​പി​മാ​രാ​യ ജോ​ൺ ബ്രി​ട്ടാ​സ്, ശി​വ​ദാ​സ​ൻ, എ.​എ. റ​ഹീം, സ​ന്തോ​ഷ് കു​മാ​ർ, ലോ​ക്സ​ഭാ എം​പി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. സം​ഭ​വം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്.

National

ഛത്തീ​സ്ഗ​ഡി​ലെ ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: അ​ടി​യ​ന്ത​രപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി കേ​ര​ള എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം ലോ​ക്സ​ഭ​യി​ൽ ഉ​യ​ർ​ത്തി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ. സം​ഭ​വം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ൻ, ബെ​ന്നി ബ​ഹ​ന്നാ​ൻ, കെ. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ഛ​ത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദി​യോ സാ​യ് എ​ന്നി​വ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എം​പി​മാ​രും രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക​ളെ​യും സി​സ്റ്റ​ർ​മാ​രെ​യും പോ​ലീ​സി​നു പ​ക​രം ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​നേ​രേ ഇ​ത്ത​രം തീ​വ്ര സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​ട​ന​ടി​യു​ള്ള ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി വ​ക്താ​വ് ഫാ. ​റോ​ബി​ൻ​സ​ണ്‍ റോ​ഡ്രി​ഗ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഛത്തീ​സ്ഗ​ഡ് പോ​ലീ​സി​ന്‍റെ അ​ന്യാ​യ ന​ട​പ​ടി​ക്കെ​തി​രേ ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​ബി​സി​ഐ വ്യ​ക്ത​മാ​ക്കി. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ക​ന്യാ​സ്ത്രീ​ക​ൾ കു​ട്ടി​ക​ളു​മാ​യി യാ​ത്ര​തി​രി​ച്ച​ത്. കൂ​ടാ​തെ പെ​ണ്‍​കു​ട്ടി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. ക​ന്യാ​സ്ത്രീ​ക​ൾ ഇ​പ്പോ​ഴും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യ​താ​യാ​ണ് വി​വ​രം.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് എം​പി കെ.​സി. വേ​ണു​ഗോ​പാ​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദി​യോ സാ​യ്ക്കും ക​ത്തെ​ഴു​തി. പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ന​വ​സേ​വ​യ്ക്കും സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നും സ്വ​യം സ​മ​ർ​പ്പി​ച്ച ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ളെ​യാ​ണ് മ​നു​ഷ്യ​ക്ക​ട​ത്തു ന​ട​ത്തു​ന്നു​വെ​ന്ന ബ​ജ്‌​രം​ഗ്ദ​ളി​ന്‍റെ സ​ത്യ​വി​രു​ദ്ധ​മാ​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഛത്തീ​സ്ഗ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എം​പി ജോ​സ് കെ. ​മാ​ണി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി.

രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സും വി​ഷ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്. വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​പി​മാ​രാ​യ ബെ​ന്നി ബെ​ഹ​നാ​ൻ, ഹൈ​ബി ഈ​ഡ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​ർ​ഗീ​യ ക​ണ്ണി​ലൂ​ടെ നോ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ​ത്. ഇ​ത് നി​യ​മ​വാ​ഴ്ച​യെ​യും ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ സ​ങ്ക​ൽ​പ്പ​ത്തെ​യും വ​ലി​യ രീ​തി​യി​ൽ ബാ​ധി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കു​റ്റ​പ്പെ​ടു​ത്തി. സി​പി​ഐ നേ​താ​ക്ക​ളാ​യ സ​ന്തോ​ഷ് കു​മാ​ർ എം​പി, ആ​നി രാ​ജ തു​ട​ങ്ങി​യ​വ​ർ റാ​യ്പു​ർ ആ​ർ​ച്ച്ബി​ഷ​പ് വി​ക്ട​ർ ഹെ​ൻ​റി താ​ക്കൂ​റി​നെ ക​ണ്ട് പി​ന്തു​ണ അ​റി​യി​ച്ചു.

ഒ​രു ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ന്യാ​സ്ത്രീ​ക​ളെ ഛത്തീ​സ്ഗ​ഡി​ലെ ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ചാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. അ​റ​സ്റ്റി​ന് പി​ന്നാ​ലെ ക​ന്യാ​സ്ത്രീ​ക​ളെ കാ​ണാ​നോ നി​യ​മ​പ​ര​മാ​യ സ​ഹാ​യം തേ​ടാ​നോ പോ​ലീ​സ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.

Editorial

ക​ന്യാ​സ്ത്രീ​ക​ള​ല്ല ബ​ന്ദി, മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന

ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ളെ​യ​ല്ല, മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ​യാ​ണ് വ​ർ​ഗീ​യ​വാ​ദി​ക​ൾ ഛത്തിസ്ഗ​ഡി​ൽ വി​ചാ​ര​ണ ചെ​യ്ത​ത്.

ഒ​രു റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​നി​ക്കു കു​റ്റ​വാ​ളി​ക​ളെ​ന്നു തോ​ന്നി​യ ക​ന്യാ​സ്ത്രീ​ക​ളെ​യും ഒ​പ്പ​മു​ള്ള​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ മ​ത​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചു​വ​രു​ത്തു​ന്നു. പി​ന്നെ, പാ​ഞ്ഞെ​ത്തി​യ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം, മ​നു​ഷ്യ​ക്ക​ട​ത്ത്... സ്ഥി​രം കു​റ്റ​പ​ത്രം! നി​ജ​സ്ഥി​തി വെ​ളി​പ്പെ​ടു​ത്തു​ന്ന രേ​ഖ​ക​ളെ​ല്ലാ​മു​ണ്ടെ​ങ്കി​ലും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം പോ​ലീ​സ് ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ലാ​ക്കു​ന്നു.

ത​ട​യാ​നാ​ളി​ല്ല. രാ​ജ്യം ഭ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ അ​നു​ഗ്ര​ഹാ​ശീ​ർ​വാ​ദ​ത്തോ​ടെ, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വ​ഴി​പാ​ട് പ്ര​തി​ഷേ​ധ​ത്തോ​ടെ, നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളോ​ടെ, ന്യൂ​ന​പ​ക്ഷ ദ​ല്ലാ​ൾ​സം​ഘ​ങ്ങ​ളു​ടെ ഒ​റ്റു​ചും​ബ​ന​ത്തോ​ടെ അ​വ​രു​ടെ അ​ഥ​വാ ഹി​ന്ദു​ത്വ​യു​ടെ രാ​ഷ്‌ട്രം നി​ർ​വ​ചി​ക്ക​പ്പെ​ടു​ക​യാ​ണ്. ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ളെ​യ​ല്ല, മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ​യാ​ണ് വ​ർ​ഗീ​യ​വാ​ദി​ക​ൾ ബ​ന്ദി​യാ​ക്കി​യ​ത്.

ഛത്തിസ്ഗ​ഡി​ലെ ദു​ർ​ഗ് റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലാ​ണ് ഇ​ത്ത​വ​ണ അ​വ​രെ​ത്തി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ കണ്ണൂർ, അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ളും ഗ്രീ​ൻ​ഗാ​ർ​ഡ​ൻ സി​സ്റ്റേ​ഴ്സ് (എ​എ​സ്എം​ഐ) സ​ന്യാ​സി​നീ സ​ഭാം​ഗ​ങ്ങ​ളു​മാ​യ സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ പ്രീ​തി മേ​രി എ​ന്നി​വ​രെ​യും ഒ​രു ആ​ദി​വാ​സി പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പെ​ൺ​കു​ട്ടി​ക​ളെയു​മാ​ണ് ടി​ടി​ഇ ത​ട​ഞ്ഞ​ത്. ക​ന്യാ​സ്ത്രീ​ക​ൾ​ക്കൊ​പ്പം ആ​ഗ്ര​യി​ൽ ജോ​ലി​ക്കു പോ​കു​ക​യാ​ണെ​ന്ന് യു​വ​തി​ക​ൾ പ​റ​ഞ്ഞെ​ങ്കി​ലും ടി​ടി​ഇ ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പാ​ഞ്ഞെ​ത്തി​യ ബ​ജ്‌​രം​ഗ്ദ​ൾ​കാ​ർ, ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കൊ​ടു​വി​ൽ ക​ന്യാ​സ്ത്രീ​ക​ൾ പെ​ൺ​കു​ട്ടി​ക​ളെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നു ക​ണ്ടെ​ത്തി! ത​ങ്ങ​ൾ ക്രൈ​സ്ത​വ​രാ​ണെ​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​യ ത​ങ്ങ​ൾ​ക്കു ജോ​ലി​ക്കു പോ​കാ​ൻ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്ര​മു​ണ്ടെ​ന്നും യു​വ​തി​ക​ൾ പ​റ​ഞ്ഞെ​ങ്കി​ലും ബ​ജ്‌​രം​ഗ്ദ​ൾ​കാ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും യു​വ​തി​ക​ളെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ചോ​ദ്യം​ചെ​യ്യാ​ൻ തീ​വ്ര​മ​ത​സം​ഘ​ട​ന​ക​ളെ വി​ളി​ച്ചു​വ​രു​ത്തു​ക, യാ​ത്ര​ക്കാ​രെ മ​ത​സം​ഘ​ട​ന​ക​ൾ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തു​ക, പി​ന്നീ​ട് ക​ർ​ശ​ന നി​ർ​ദേ​ശ​ത്തോ​ടെ പോ​ലീ​സി​നു കൈ​മാ​റു​ക... മ​ത​രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​തെ​ന്നു ബി​ജെ​പി​ക്ക് അ​റി​യാ​തെ​യാ​ണോ? ദു​രൂ​ഹ​ത​യേ​റു​ന്നു.

വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ കം​ഗാ​രു കോ​ട​തി​ക​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ട്രെ​യി​നി​ലും തെ​രു​വി​ലും വി​ചാ​ര​ണ ചെ​യ്യു​ക​യും ശി​ക്ഷി​ക്കു​ക​യും മാ​ത്ര​മ​ല്ല, അ​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലു​മൊ​ക്കെ ആ​യു​ധ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യുമാണ്.

ക​ഴി​ഞ്ഞ മേ​യ് 31നാ​ണ് ഒ​ഡിഷ​യി​ലെ ബെ​റാം​പു​രി​ന​ടു​ത്ത ഖൊ​ർ​ധ റോ​ഡ് റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ റൂ​ർ​ക്ക​ല രാ​ജ​റാ​ണി എ​ക്സ്പ്ര​സി​നു​ള്ളി​ൽ ക​ന്യാ​സ്ത്രീ​ക്കും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ​ക്കും നേ​രേ ബ​ജ്‌​രം​ഗ്ദ​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ആ​രോ​പ​ണം മ​ത​പ​രി​വ​ർ​ത്ത​നം ത​ന്നെ. പോ​ലീ​സ് പ​തി​വു​പോ​ലെ കാ​ഴ്ച​ക്കാ​രാ​യി​രു​ന്നു. അ​തി​ന് ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു ഒ​ഡിഷ​യി​ലെ​ത​ന്നെ ചാ​ർ​ബ​തി കാ​ർ​മ​ൽ നി​കേ​ത​നി​ലെ​ത്തി​യ ഒ​ന്പ​തം​ഗ അ​ക്ര​മി​സം​ഘം കൊ​ള്ള​യ​ടി​ക്കു​ക​യും ര​ണ്ടു വൈ​ദി​ക​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്.

ക്രി​സ്മ​സും ഈ​സ്റ്റ​റു​മൊ​ക്കെ പ​ര​സ്യ​മാ​യി ആ​ഘോ​ഷി​ക്ക​ണ​മെ​ങ്കി​ൽ സം​ഘ​പ​രി​വാ​റി​ന്‍റെ ഔ​ദാ​ര്യം വേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. വ​ർ​ഗീ​യ​വാ​ദി​ക​ൾ എ​പ്പോ​ൾ ചോ​ദി​ച്ചാ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​ക്കൊ​ള്ള​ണം. ബൈ​ബി​ളി​നും ക്രൂ​ശി​ത​രൂ​പ​ത്തി​നു​മൊ​ക്കെ പ​രോ​ക്ഷ വി​ല​ക്ക്. സ​ന്യ​സ്ത​ർ​ക്ക് അ​വ​രു​ടെ വേ​ഷ​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി. ദു​ർ​ഗി​ലെ ടി​ടി​ഇ​യെ ആ​രാ​ണു പ​ഠി​പ്പി​ച്ച​ത് ബ​ജ്‌​രം​ഗ്ദ​ളാ​ണ് പോ​ലീ​സും കോ​ട​തി​യു​മെ​ന്ന്? അ​താ​ണ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്ന വ​ർ​ഗീ​യ​വ​ത്ക​ര​ണം.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ 2014 മു​ത​ൽ 2024 വ​രെ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ 4,316 അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യാ​ണ് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. റി​പ്പോ​ർ​ട്ടു​ക​ളു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യാ​നും ഹി​ന്ദു​ത്വ ച​വി​ട്ടി​മെ​തി​ക്കു​ന്ന ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ കു​റ്റ​പ​ത്രം ത​യാ​റാ​ക്കാ​നും സം​ഘ​പ​രി​വാ​റി​നൊ​പ്പം ക്രി​സ്ത്യ​ൻ​നാ​മ-ശു​ഭ്ര​വേ​ഷ​ധാ​രി​ക​ളാ​യ ദ​ല്ലാ​ൾ​മാ​രും അ​വ​രു​ടെ ഒ​ളി​സം​ഘ​ട​ന​ക​ളു​മു​ണ്ട്. പ​ക്ഷേ, റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റാ​ണെ​ന്നു തെ​ളി​യി​ക്കു​ക​യോ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ ചെ​യ്യി​ല്ല. ഛത്തിസ്ഗ​ഡി​ലേ​തു കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ഇ​ട​പെ​ട​ണ​മെ​ന്നും സി​ബി​സി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രേ മൊ​ഴി ന​ൽ​കാ​ൻ പെ​ൺ​കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ച്ചെ​ന്ന് സി​ബി​സി​ഐ വ​നി​താ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ആ​ശ പോ​ൾ പ്ര​തി​ക​രി​ച്ചു. മു​ന്പും നി​ര​വ​ധി ത​വ​ണ ക്രൈ​സ്ത​വ​നേ​താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ​യും രാ​ഷ്‌ട്ര​പ​തി​യെ​യു​മൊ​ക്കെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​താ​ണ്. ഒ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. മെ​ത്രാ​ന്മാ​രും പ്ര​തി​പ​ക്ഷ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​വേ​ണോ ഈ ​പ​ര​മോ​ന്ന​ത നേ​താ​ക്ക​ൾ​ക്കു കാ​ര്യ​ങ്ങ​ള​റി​യാ​ൻ?

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കേ​ര​ള​ത്തി​ലൊ​ഴി​ച്ച് ഏ​താ​ണ്ട് എ​ല്ലാ​യി​ട​ത്തും അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ണ്. ബി​ജെ​പി വി​ചാ​രി​ച്ചാ​ൽ വ​ർ​ഗീ​യ​ത​യെ ത​ള​യ്ക്കാം. പ​ക്ഷേ, അ​ധി​കാ​ര​ത്തി​ന്‍റെ ആ ​അ​ക്ര​മോ​ത്സു​ക​ര​ഥം കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​യി ഒ​ഴി​വാ​ക്കാ​നാ​കു​ന്നി​ല്ല.

ഛത്തീസ്ഗ​ഡി​ലും ഒ​റീ​സ​യി​ലു​മു​ൾ​പ്പെ​ടെ ക​ന്യാ​സ്ത്രീ​ക​ൾ​ക്കു കു​റ്റ​പ​ത്ര​വും കേ​ര​ള​ത്തി​ൽ പ്ര​ശം​സാ​പ​ത്ര​വും കൊ​ടു​ക്കു​ന്ന രാ​ഷ്‌ട്രീ​യം ഹി​ന്ദു​ക്ക​ളും ക്രൈ​സ്ത​വ​രും മു​സ്‌ലിം​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മ​തേ​ത​ര​സ​മൂ​ഹം തി​രി​ച്ച​റി​യു​ന്നു​ണ്ട്. ബി​ജെ​പി​യു​ടെ വാ​ക്കും പ്ര​വൃ​ത്തി​യും പൊ​രു​ത്ത​ത്തി​ല​ല്ലെ​ന്ന് കേ​ര​ള​ഘ​ട​ക​ത്തെ​യും സ്നേ​ഹ​പൂ​ർ​വം ഓ​ർ​മി​പ്പി​ക്കു​ന്നു.

Latest News

Corehub Up