Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-Drug Initiatives:

Wayanad

ല​ഹ​രി വി​മോ​ച​ന പ്ര​വ​ര്‍​ത്ത​നം: ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ആ​ദ​രം

മാ​ന​ന്ത​വാ​ടി: നാ​ല് പ​തി​റ്റാ​ണ്ടി​നി​ടെ ചി​കി​ത്സ​യി​ലൂ​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രെ ല​ഹ​രി​വി​മു​ക്ത​രാ​ക്കി​യ ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ആ​ദ​രം.വി​ന്‍​സ​ന്‍റ്ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​ര്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സി​സ്റ്റ​ര്‍ മ​രി​യ സെ​ലി​ന്‍ പ്ലാ​മൂ​ട്ടി​ല്‍, സി​സ്റ്റ​ര്‍ മേ​രി ആ​ന്‍ നെ​ല്ലി​ക്ക​യ​ത്ത് എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലി​സ്, ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ന്‍ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങി​ല്‍ "തൂ​ഫാ​ന്‍ വാ​രി​യ​ര്‍’ ബാ​ഡ്ജ് അ​ണി​യി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ദ​രി​ച്ച​ത്.

ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​യ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കേ കൊ​ണ്ടു​വ​രു​ന്ന സി​സ്റ്റ​ര്‍​മാ​ര്‍ യ​ഥാ​ര്‍​ഥ തൂ​ഫാ​ന്‍ വാ​രി​യ​ര്‍​മാ​രാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.1987ലാ​ണ് വി​ന്‍​സ​ന്‍റ് ഗി​രി​യി​ല്‍ ല​ഹ​രി​വി​മു​ക്ത ചി​കി​ത്സ ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ള്‍ രാ​സ​ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട യു​വാ​ക്ക​ള്‍ വ​രെ ഇ​വി​ടെ ചി​കി​ത്സ​യ്ക്കെ​ത്തു​ന്നു​ണ്ട്.വാ​ര്‍​ധ​ക്യ​ജ​ന്യ അ​വ​ശ​ത​കള്‍ ഉ​ണ്ടാ​യി​ട്ടും വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്ക് പോ​കാ​തെ ല​ഹ​രി വി​മോ​ച​ന പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ് സി​സ്റ്റ​ര്‍ മ​രി​യ സെ​ലി​നും സി​സ്റ്റ​ര്‍ മേ​രി ആ​നും.

Latest News

Corehub Up