Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airy Development

Wayanad

പാ​ല്‍​വി​ല: ക്ഷീ​ര വി​ക​സ​ന ഡി​ഡി ഓ​ഫി​സ് പ​ടി​ക്ക​ല്‍ എം​ഡി​എ​ഫ്എ ധ​ര്‍​ണ 18ന്

​ക​ല്‍​പ്പ​റ്റ: മ​ല​ബാ​ര്‍ ഡ​യ​റി ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 18ന് ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ക്ഷീ​ര വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തും.പാ​ല്‍ സം​ഭ​ര​ണ വി​ല ലി​റ്റ​റി​ന് 15 രൂ​പ വ​ര്‍​ധി​പ്പി​ക്കു​ക, കാ​ലി​ത്തീ​റ്റ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ക, ക്ഷീ​ര ക​ര്‍​ഷ​ക സ​ബ്‌​സി​ഡി​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് പ​ണ​മാ​യി ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ത്താ​യി പു​ള്ളോ​ര്‍​കു​ടി, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ്. അ​ഭി​ലാ​ഷ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് പു​ത്ത​ന്‍​മ​ഠ​ത്തി​ല്‍, എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പ്ര​സാ​ദ് കാ​ര്യ​മ്പാ​ടി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​മു​നി​സി​പ്പ​ല്‍ ഓ​ഫി​സ് പ​രി​സ​ര​ത്തു​നി​ന്ന് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ പ്ര​ക​ട​മാ​യി എ​ത്തി​യാ​ണ് ധ​ര്‍​ണ ന​ട​ത്തു​ക. ച​ല​ച്ചി​ത്ര​താ​രം അ​നൂ​പ് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മ​ല്ല പാ​ല്‍ സം​ഭ​ര​ണ​വി​ല. കാ​ലി​ത്തീ​റ്റ വി​ല, തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, പ​രി​പാ​ല​ന-​ച​കി​ത്സ ചെ​ല​വ് എ​ന്നി​വ​യി​ലെ വ​ര്‍​ധ​ന ക​ര്‍​ഷ​ക​ര്‍​ക്ക് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ ക്ഷീ​ര​വൃ​ത്തി​യി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങു​ക​യാ​ണ്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ടു​ക​ളോ​ടു​ചേ​ര്‍​ന്നു​ള്ള തൊ​ഴു​ത്തു​ക​ള്‍ വി​റ​കു​പു​ര​യും പ​ണി​യാ​യു​ധ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ഇ​ട​വും മ​റ്റു​മാ​യി മാ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ജി​ല്ല​യി​ലെ ചെ​റു​കി​ട ക​ര്‍​ഷ​ക​രി​ല്‍ 30 ശ​ത​മാ​ന​ത്തോ​ളം ക്ഷീ​ര​വൃ​ത്തി ഉ​പേ​ക്ഷി​ച്ചു. ഫാ​മു​ക​ളി​ല്‍ അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള പ​ശു​ക്ക​ള്‍ ഉ​ള്ള​തി​നാ​ലാ​ണ് ഇ​ത് ദൈ​നം​ദി​ന പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ പ്ര​തി​ഫ​ലി​ക്കാ​ത്ത​ത്. ക​ര്‍​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തെ അ​വ​ഗ​ണി​ച്ച് ക്ഷീ​ര മേ​ഖ​ല​യെ നി​ല​നി​ര്‍​ത്താ​നാ​കി​ല്ല. ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ന്യാ​യ​മാ​യ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Latest News

Corehub Up