x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു


Published: April 27, 2026 01:18 AM IST | Updated: April 27, 2026 01:18 AM IST

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വെ​ള്ള​റ​ട പൊ​ന്ന​മ്പി സ്വ​ദേ​ശി കൃ​ഷ്ണ​ന്‍​കു​ട്ടി (74) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വെ​ള്ള​റ​ട​യി​ല്‍ പോ​യ വ​യോ​ധി​ക​നെ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ ക​വാ​ട​ത്തി​നു സ​മീ​പം വ​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ത്തി​യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ബ​സ് ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ചേ​ർ​ന്ന് ഇ​യാ​ളെ വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ങ്കി​ലും രാ​ത്രി ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കി. വെ​ള്ള​റ​ട പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : KSRTC vellarada trivandrum accident death

Recent News

Corehub Up