x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി സ്ഥ​ല​ത്തി​ന്‍റെ കേ​സി​ൽ പ​ഞ്ചാ​യ​ത്ത്‌ ക​ക്ഷി ചേ​രും


Published: June 9, 2026 10:06 PM IST | Updated: June 9, 2026 10:06 PM IST

എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന 60 സെ​ന്‍റ് സ്ഥ​ലം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റേ​ത​ല്ലെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടേ​താ​ണെ​ന്നും ഒ​ഴി​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള കോ​ട​തി വി​ധി​ക്കെ​തി​രേ കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ അ​പ്പീ​ലി​ൽ ക​ക്ഷി ചേ​രാ​ൻ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്‌ ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ന​ട​ന്ന ആ​ദ്യ യോ​ഗ​ത്തി​ൽ കേ​സി​ൽ ക​ക്ഷി ചേ​ര​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടാ​നും പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ന്ന​ലെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ൽ ആ​വ​ശ്യം വീ​ണ്ടും ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​ക്ഷി ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ലാ കോ​ട​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ അ​പ്പീ​ലി​ൽ വാ​ദം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

Tags : Nattuvishesham Local news Panchayat KSRTC

Recent News

Corehub Up