കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതോടെ കൂടുതൽ വിപുലീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പുറത്തിറങ്ങുന്ന കാലമാണിത്. അവർക്ക് ഈ പദ്ധതി വലിയ സഹായകമാകും. കാശ് കൊടുത്തു പൊയ്ക്കോളാം എന്നു പറയാൻ സാമ്പത്തികശേഷിയുള്ള സ്ത്രീകൾ തയാറായാൽ പദ്ധതി കൂടുതൽ വിജയമാകും.
സൗജന്യയാത്ര ആരംഭിച്ചതോടെ സ്ത്രീകളുടെ മനസിൽ പുതിയ സ്വപ്നങ്ങൾ വിരിഞ്ഞിട്ടുണ്ടാകും. പദ്ധതി ദീർഘകാലം വിജയകരമായി തുടരട്ടേയെന്നു പ്രാർഥിക്കുന്നു.
മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്ന് ഗതാഗതമേഖലയെ ശരിയായ വഴിക്കു കൊണ്ടുവരുമെന്നും അതിനുള്ള കരുത്ത് ഇരുവർക്കുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Tags : Suresh Gopi Priyadarshini praises KSRTC