പ്രതീകാത്മക ചിത്രം
ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി.ജെ. ചെറിയാൻ (66) ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി ഒന്പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടമുണ്ടാക്കിയത്. ചെറിയാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു ചെറിയാൻ താമസിച്ചിരുന്നത്. മൃതദേഹം നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതയായ വിജയമ്മയാണ് ഭാര്യ. മക്കൾ: ബിൻസി ചെറിയാൻ, വിനീത ചെറിയാൻ.
Tags : KSRTC accident death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash