x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാൻസർ രോഗികൾക്കുള്ള സൗജന്യപാസ് വിതരണം കെഎസ്ആർടിസിയിൽ മു​​ട​​ങ്ങി

വെബ് ഡെസ്ക്
Published: July 17, 2026 12:30 AM IST | Updated: July 17, 2026 12:30 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ കാ​​ന്‍​സ​​ര്‍ ബാ​​ധി​​ത​​ര്‍​ക്കു ന​ൽ​കി​ക്കൊ​ണ്ടി​​രു​​ന്ന സൗ​​ജ​​ന്യ​യാ​​ത്ര പാ​​സ് വി​​ത​​ര​​ണം മു​​ട​​ങ്ങി​​യ​​തോ​​ടെ രോ​​ഗി​​ക​​ള്‍ ദു​​രി​​ത​​ത്തി​​ല്‍. ക​​ഴി​​ഞ്ഞ സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് 2025 ഒ​​ക്​​ടോ​​ബ​​റി​​ലാ​​ണ് കാ​​ന്‍​സ​​ര്‍ ബാ​​ധി​​ത​​രാ​​യ​​വ​​ര്‍​ക്ക് ‘’ഹാ​​പ്പി ലോം​​ഗ് ലൈ​​ഫ് ‘’എ​​ന്ന പേ​​രി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ ഓ​​ര്‍​ഡി​​ന​​റി മു​​ത​​ല്‍ സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് വ​​രെ​​യു​​ള്ള ബ​​സു​​ക​​ളി​​ല്‍ സൗ​​ജ​​ന്യ​യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​നാ​​യി പാ​​സ് സം​​വി​​ധാ​​നം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ​​ത്.

ആ​​ശു​​പ​​ത്രി​​യി​​ലെ രേ​​ഖ​​ക​​ള്‍ സ​​ഹി​​തം ഓ​​ണ്‍​ലൈ​​നി​​ല്‍ അ​​പേ​​ക്ഷ ന​ൽ​കി​​യാ​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി സൗ​​ജ​​ന്യ​യാ​​ത്ര കാ​​ര്‍​ഡ് ന​​ൽ​കു​​ക​​യാ​​ണ് ചെ​​യ്തി​​രു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ കീ​​മോ​​തെ​​റാ​​പ്പി, റേ​​ഡി​​യേ​​ഷ​​ന്‍ തു​​ട​​ങ്ങി​​യ ചി​​കി​​ത്സ​​യ്ക്കാ​​യി പോ​​കു​​ന്ന രോ​​ഗി​​ക​​ള്‍​ക്കാ​​ണ് ആ​​നു​​കൂ​​ല്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ത്ത​​ര​​ക്കാ​​ര്‍​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു പോ​​കു​​ന്ന​​തു​​ള്‍​പ്പെ​​ടെ​​യു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കു സൗ​​ജ​​ന്യ​​മാ​​യി ബ​​സി​​ല്‍ സ​​ഞ്ച​​രി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു. ആ​​റു മാ​​സ​​മാ​​യി​​രു​​ന്നു പാ​​സി​​ന്‍റെ കാ​​ലാ​​വ​​ധി.

നി​​ല​​വി​​ലു​​ള്ള കാ​​ലാ​​വ​​ധി ക​​ഴി​​യു​​മ്പോ​​ള്‍ വീ​​ണ്ടും അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ച്ച് പാ​​സ് പു​​തു​​ക്കി വാ​​ങ്ങ​​ണ​​മാ​​യി​​രു​​ന്നു. വീ​​ടു മു​​ത​​ല്‍ ഡോ​​ക്ട​​ട​​ര്‍ നി​​ര്‍​ദേ​​ശി​​ക്കു​​ന്ന ആ​​രോ​​ഗ്യ​​സ്ഥാ​​പ​​നം വ​​രെ​​യാ​​യി​​രു​​ന്നു സൗ​​ജ​​ന്യ​​യാ​​ത്ര ല​​ഭി​​ച്ചി​​രു​​ന്ന​​ത്.​ എ​​ന്നാ​​ല്‍ ക​​ഴി​​ഞ്ഞ ര​​ണ്ടു മാ​​സ​​മാ​​യി​​ട്ടും ജി​​ല്ല​​യി​​ല്‍നി​​ന്നു​​ള്ള നി​​ര​​വ​​ധി കാ​​ന്‍​സ​​ര്‍ രോ​​ഗി​​ക​​ള്‍ പാ​​സ് പു​​തു​​ക്കാ​​ന്‍ അ​​പേ​​ക്ഷ ന​​ൽ​കി​​യി​​ട്ടും പു​​തു​​ക്കി ന​​ൽ​കാ​​ന്‍ ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ട്ടി​​ല്ല. പ​​ദ്ധ​​തി തു​​ട​​ങ്ങി​​യ​​പ്പോ​​ള്‍ 4500 പേ​​ര്‍​ക്ക് പ്ര​​യോ​​ജ​​നം ല​​ഭി​​ച്ചി​​രു​​ന്നു.

പ്രി​​യ​​ദ​​ര്‍​ശി​​നി തു​​ട​​ങ്ങി​​യ​​തോ​​ടെ ഈ ​​പ​​ദ്ധ​​തി നി​​ര്‍​ത്തു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യും ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍​ക്കു​​ണ്ട്. അ​​തേ​​സ​​മ​​യം അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ച്ച​​വ​​ര്‍​ക്കു​​ള്ള പാ​​സ് സ്മാ​​ര്‍​ട്ട് ചി​​പ്പ് അ​​ധി​​ഷ്ഠി​​ത സ്മാ​​ര്‍​ട്ട് കാ​​ര്‍​ഡ് രൂ​​പ​​ത്തി​​ല്‍ ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു​​ള്ള കാ​​ല​​താ​​മ​​സ​​മാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​തെ​​ന്നാ​​ണ് കെ​​എ​​സ്ആ​​ര്‍​ടി​​സി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്ന​​ത്.

Tags : Local News Nattuvishesham Distribution free passes KSRTC

Recent News

Corehub Up