പ്രതിക്കൊപ്പം എക്സൈസ് സംഘം
കോഴിക്കോട്: തിരുവമ്പാടി ടൗണിൽ കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5.96 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപാസ് റോഡിൽ വച്ചായിരുന്നു ബുദ്ധീശ്വർ സർദാറിനെ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്തത്.
താമരശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Tags : ThiruvambadiTown Arrest Cannabis Crime Police Investigation CaseFile FIR