കൊച്ചി: മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരായ വിദ്വേഷ പരാമര്‍ശ കേസ് അതീവ ഗൗരവമുള്ളതാണെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്കുമാര്‍. കേസില്‍ രണ്ടു കൂട്ടര്‍ക്കെതിരെയും പരാതികള്‍ ഉണ്ടെന്നും അവതാരകയ്ക്കെതിരെ മാത്രം ഒമ്പതു പരാതികള്‍ ഇമെയില്‍ വഴി ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
പരാതികള്‍ കൃത്യമായി പരിശോധിച്ച്, തെളിവിന്റെ അടിസ്ഥാനത്തിലും വിവരങ്ങളുടെ അടിസ്ഥാനത്തിലും നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചക്കിടെ മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കാസര്‍കോഡ് സ്വദേശി അബ്ദുല്‍ ഹക്കീമിന്റെ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തത്.
മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കൊച്ചി സൈബര്‍ പൊലിസ് അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തത്.
Tags : Complaints Female Journalist Case Kaliraj Maheshkumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash