Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaliraj Maheshkumar

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്‌​ക്കെ​തി​രെ ഒ​മ്പ​തു പ​രാ​തി​ക​ള്‍, കേ​സ് അ​തീ​വ ഗൗ​ര​വ​മു​ള്ള​ത്: കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക അ​പ​ര്‍​ണ കു​റു​പ്പി​നെ​തി​രാ​യ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ കേ​സ് അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍. കേ​സി​ല്‍ ര​ണ്ടു കൂ​ട്ട​ര്‍​ക്കെ​തി​രെ​യും പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ന്നും അ​വ​താ​ര​ക​യ്‌​ക്കെ​തി​രെ മാ​ത്രം ഒ​മ്പ​തു പ​രാ​തി​ക​ള്‍ ഇ​മെ​യി​ല്‍ വ​ഴി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

പ​രാ​തി​ക​ള്‍ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച്, തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി. ചാ​ന​ല്‍ ച​ര്‍​ച്ച​ക്കി​ടെ മു​സ്ലിം വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കാ​സ​ര്‍​കോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ല്‍ ഹ​ക്കീ​മി​ന്‍റെ പ​രാ​തി​യി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

മ​ത​വി​ദ്വേ​ഷം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കൊ​ച്ചി സൈ​ബ​ര്‍ പൊ​ലി​സ് അ​പ​ര്‍​ണ കു​റു​പ്പി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up