x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ പൊ​തുസ​മൂ​ഹം ഉ​ണ​ര​ണം: കേ​ര​ള മ​ദ്യവി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി

വെബ് ഡെസ്ക്
Published: September 9, 2026 03:13 AM IST | Updated: September 9, 2026 03:13 AM IST

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​യിം​സ് കോ​റ​മ്പേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: കേ​ര​ള​ത്തി​ലെ പു​തു​ത​ല​മു​റ​യെ ല​ഹ​രി​യി​ല്‍ നി​ന്നും സ​മ്പൂ​ര്‍​ണ​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന് പൊ​തു​സ​മൂ​ഹം ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ക്ര​മ​ണ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും മ​റ്റു സാ​മൂ​ഹ്യ​തി​ന്മ​ക​ളും ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മെ​ന്നും കേ​ര​ള മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം.
‌‌

തൂ​ഫാ​ൻ, ത​ണ്ട​ര്‍ പ​ദ്ധ​തി​ക​ള്‍​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യോ​ഗം അ​ഭ്യ​ര്‍​ഥി​ച്ചു. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം കേ​ര​ള മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​യിം​സ് കോ​റ​മ്പേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി പ​ട​യാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി ക​ണ്ണാ​ട​ന്‍, ബി​ജു വെ​ട്ടി​ക്കു​ഴ, കെ.​എ​ച്ച്. സ​ലിം, ശ​ശി കു​ഞ്ഞു​മോ​ന്‍, ജോ​യി പ​ന​യ്ക്ക​ല്‍, പോ​ള്‍ കൊ​ങ്ങാ​ട​ന്‍, റെ​ജി വാ​രി​ക്കാ​ട്ട്, ര​മ​ണി കൃ​ഷ്ണ​ന്‍​കു​ട്ടി, സാ​ബു കു​രി​ശി​ങ്ക​ല്‍, സാ​ജ​ന്‍ അ​മ്പാ​ട്ട്, മാ​ര്‍​ട്ടി​ന്‍ കീ​ഴേ​മാ​ട​ന്‍, കെ.​വി. ഏ​ണ​സ്റ്റ്, ജോ​സ് കൈ​ത​മ​ന, മാ​ത്യു ആ​ന്‍റോ, തോ​മ​സ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തി​യ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യി ബി​ജു വെ​ട്ടി​ക്കു​ഴ പ്ര​സി​ഡ​ന്‍റ്, ജോ​യി പ​ന​യ്ക്ക​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ജോ​യി പ​ട​യാ​ട്ടി​ല്‍ ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Civil society NattuVishasham DistrictNews

Recent News

Corehub Up