ആറളം ഫാമിൽ കാട്ടാനകൾ
ഇരിട്ടി: ഗജമുക്തി തുടർദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിലെ വയനാടൻ വനമേഖലയിൽ തമ്പടിച്ചിരുന്ന കൊമ്പനാനയെ വനപാലക സംഘം ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.
ഹെലിപ്പാട്-താളിപ്പാറ-കോട്ടപ്പാറ വഴിയാണ് കൊന്പനെ കാട്ടിലേക്ക് തുരത്തിയത്. ഉച്ചയ്ക്കുശേഷം കോട്ടപ്പാറ മേഖലയിൽ തമ്പടിച്ചിരുന്ന മൂന്ന് പിടിയാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും ആനകൾ പ്രദേശത്തുനിന്ന് നീങ്ങാൻ തയാറായില്ല.
ആനകൾ ഫെൻസിംഗ് കടക്കാതെ കോട്ടപ്പാറ മേഖലയിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതോടെ തുരത്തൽ ദൗത്യം താത്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ അനുകൂലമാകുന്പോൾ ദൗത്യം തുടരുമെന്ന് വനപാലകസംഘം അറിയിച്ചു.
കൊട്ടിയൂർ റേഞ്ച് ഓഫീസർ നിധിൻ രാജ്, കണ്ണൂർ റാപിഡ് റെസ്പോൺസ് ടീം (ആർആർടി), ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിലായിന്നു തുരത്തിൽ ദൗത്യം. കണ്ണൂർ ആർആർടി, മണത്തണ, ഇരിട്ടി, കീഴ്പ്പള്ളി, ആറളം സ്റ്റേഷനുകളിലെ വനപാലകരും വാച്ചർമാരും ദൗത്യത്തിൽ പങ്കെടുത്തു.
Tags : NattuVishasham DistrictNews