x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കോ​പ്പി അ​ടി​ച്ചി​ട്ടും തോ​റ്റു പോ​യി!': ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ പ​രി​ഹ​സി​ച്ച് അ​ൽ ഇ​ത്തി​ഹാ​ദ്

ഓൺലൈൻ ഡെസ്ക്
Published: September 9, 2026 02:31 AM IST | Updated: September 9, 2026 02:31 AM IST

സൗ​ദി പ്രോ ​ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ എ​തി​ർ ടീ​മി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ ഒ​ളി​ഞ്ഞു​നോ​ക്കുന്ന അ​ൽ ന​സ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​

റി​യാ​ദ്: സൗ​ദി പ്രോ ​ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ എ​തി​ർ ടീ​മി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ ഒ​ളി​ഞ്ഞു​നോ​ക്കാ​ൻ ശ്ര​മി​ച്ച അ​ൽ ന​സ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ര​സ്യ​മാ​യി പ​രി​ഹ​സി​ച്ച് അ​ൽ ഇ​ത്തി​ഹാ​ദ് ക്ല​ബ്ബ്. അ​ൽ ഇ​ത്തി​ഹാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ റൊ​ണാ​ൾ​ഡോ ന​ട​ത്തി​യ 'ചാ​ര​പ്പ​ണി' വ​ൻ രീ​തി​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ത്തി​ഹാ​ദ് പോ​സ്റ്റു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ത്സ​ര​ത്തി​നി​ട​യി​ൽ അ​ൽ ഇ​ത്തി​ഹാ​ദ് ക്യാ​പ്റ്റ​നും റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ൽ സ​ഹ​താ​ര​വു​മാ​യ ഡാ​നി​ലോ പെ​രേ​ര​യ്ക്ക് ബെ​ഞ്ചി​ൽ നി​ന്ന് ല​ഭി​ച്ച ത​ന്ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ കു​റി​പ്പ് വാ​യി​ക്കാ​ൻ റൊ​ണാ​ൾ​ഡോ ഒ​ളി​ഞ്ഞു​നോ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ കു​ടു​ങ്ങു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളാ​യി പ​ട​രു​ക​യും ചെ​യ്തു.

മ​ത്സ​ര​ത്തി​ൽ അ​ൽ ന​സ​റി​നെ 2-1 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ, റൊ​ണാ​ൾ​ഡോ​യു​ടെ ഈ ​ചി​ത്രം പ​ങ്കു​വെ​ച്ച് "കോ​പ്പി അ​ടി​ച്ചി​ട്ടും തോ​റ്റു പോ​യി!" എ​ന്ന പ​രി​ഹാ​സ​ക്കു​റി​പ്പോ​ടെ​യാ​ണ് അ​ൽ ഇ​ത്തി​ഹാ​ദ് ട്രോ​ൾ പോ​സ്റ്റ് ചെ​യ്ത​ത്.

Tags : Football Soccer SportsNews

Recent News

Corehub Up