x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ത്വ പ​രി​പാ​ടി​ക്ക് തു​ട​ക്കം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 9, 2026 03:54 AM IST | Updated: September 9, 2026 03:54 AM IST

മ​ത്സ്യ​മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ത്വ പ​രി​പാ​ടി​

കൊ​​​​ച്ചി: മ​​​​ത്സ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സം​​​​രം​​​​ഭ​​​​ക സ്വ​​​​പ്ന​​​​ങ്ങ​​​​ൾ​ സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു ദേ​​​​ശീ​​​​യ​​​​ത​​​​ല സം​​​​രം​​​​ഭ​​​​ക​​​​ത്വ പ​​​​രി​​​​പാ​​​​ടി​​​​ക്ക് (ക്ഷി​​​​തി​​​​ജ് 2.0 - ദ ​​​​ബ്ലൂ ഹൊ​​​​റൈ​​​​സ​​​​ൺ കോ​​​​ഹോ​​​​ർ​​​​ട്ട്) തു​​​​ട​​​​ക്കം. ഉ​​​​ദ്ഘാ​​​​ട​​​​ന​​​ച്ച​​​​ട​​​​ങ്ങി​​​​ൽ കേ​​​​ന്ദ്ര ഫി​​​​ഷ​​​​റീ​​​​സ്, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ, ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ൽ ഫി​​​​ഷ​​​​റീ​​​​സ് ഡ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഡോ. ​​​​കെ. മു​​​​ഹ​​​​മ്മ​​​​ദ് കോ​​​​യ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​രു​​​ന്നു. സി​​​​ഫ്റ്റ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ർ ഡോ. ​​​​ജോ​​​​ർ​​​​ജ് നൈ​​​​നാ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

കൊ​​​​ച്ചി​​​​യി​​​​ലെ ഐ​​​​സി​​​​എ​​​​ആ​​​​ർ -സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സ് ടെ​​​​ക്നോ​​​​ള​​​​ജി (ഐ​​​​സി​​​​എ​​​​ആ​​​​ർ-​​​​സി​​​​ഫ്റ്റ്) പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ പു​​​​തി​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും നൂ​​​​ത​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 35 പ​​​​രി​​​​ശീ​​​​ല​​​​ന ക്യാ​​​​മ്പു​​​​ക​​​​ൾ ഇ​​​​തി​​​​ന​​​​കം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ഇ​​​​വ​​​​യി​​​​ലൂ​​​​ടെ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന, മ​​​​ത്സ്യ​​​​കൃ​​​​ഷി മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള 270 അ​​​​പേ​​​​ക്ഷ​​​​ക​​​​രെ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. സെ​​​​പ്റ്റം​​​​ബ​​​​ർ, ഒ​​​​ക്ടോ​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​ൺ​​​​ലൈ​​​​ൻ സം​​​​രം​​​​ഭ​​​​വി​​​​ക​​​​സ​​​​ന പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ക്കും. ഇ​​​​തി​​​​ൽ​​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി നാ​​​​ലു മാ​​​​സ​​​​ത്തെ നേ​​​​രി​​​​ട്ടു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​നം, മേ​​​​ഖ​​​​ലാ​​​​ത​​​​ല പ​​​​രി​​​​ശോ​​​​ധ​​​​ന, വി​​​​ദ​​​​ഗ്ധ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശം എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും.
മ​​​​ത്സ്യ​​​​കൃ​​​​ഷി, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, വി​​​​ള​​​​വെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ, മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന-​​​​മ​​​​ത്സ്യ​​​​കൃ​​​​ഷി അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​ങ്ങ​​​​ളു​​​​ടെ പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗം, മ​​​​ത്സ്യാ​​​​രോ​​​​ഗ്യം, മ​​​​ത്സ്യ​​​​ത്തീ​​​​റ്റ, പാ​​​​ക്കേ​​​​ജിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും.

ഐ​​​​സി​​​​എ​​​​ആ​​​​റി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ പ​​​​രി​​​​പാ​​​​ല​​​​ന വി​​​​ഭാ​​​​ഗ​​​​വും സി​​​​ഫ്റ്റും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് ക്ഷി​​​​തി​​​​ജ് 2.0 സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ഷ​​​​ണ​​​​ൽ അ​​​​ഗ്രി​​​​ക​​​​ൾ​​​​ച്ച​​​​ർ ഇ​​​​ന്നോ​​​​വേ​​​​ഷ​​​​ൻ ഫ​​​​ണ്ട്, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ത്സ്യ സ​​​​മ്പ​​​​ദ് യോ​​​​ജ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യും പ​​​​ദ്ധ​​​​തി​​​​ക്കു​​​​ണ്ട്. ഐ​​​​സി​​​​എ​​​​ആ​​​​റി​​​​ന്‍റെ വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കും.

സി​​​​ഫ്റ്റെ​​​​ക് ഐ​​​​ഡി​​​​യ​​​​ത്തോ​​​​ൺ

ക്ഷി​​​​തി​​​​ജ് 2.0-ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സി​​​​ഫ്റ്റെ​​​​ക് ഐ​​​​ഡി​​​​യ​​​​ത്തോൺ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. ഇ​​​​തി​​​​ലൂ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ബി​​​​സി​​​​ന​​​​സ് ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് മ​​​​ത്സ്യ ഫി​​​​ഷ​​​​റീ​​​​സ് ഇ​​​​ൻ​​​​ക്യു​​​​ബേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ മു​​​​ഖേ​​​​ന ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​വും ഇ​​​​ൻ​​​​കു​​​​ബേ​​​​ഷ​​​​ൻ പി​​​​ന്തു​​​​ണ​​​​യും നേ​​​​ടാം.

മി​​​​ക​​​​ച്ച എ​​​​ട്ട് ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് നാ​​​​ലു ല​​​​ക്ഷം വീ​​​​തം വി​​​​ക​​​​സ​​​​ന ധ​​​​ന​​​​സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കും. അ​​​​ടു​​​​ത്ത 20 നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക് 50,000 രൂ​​​​പ വീ​​​​തം പ്രാ​​​​രം​​​​ഭ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​വും ന​​​​ൽ​​​​കും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന 40 നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ സം​​​​രം​​​​ഭ​​​​ക​​​​ത്വ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ല​​​​ഭി​​​​ക്കും.

Tags : Business Entrepreneur Startup Entrepreneurship program

Recent News

Corehub Up