ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന സമിതി യോഗം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്
കൊച്ചി. കേരളത്തിൽ ലഹരിനിർമാർജനത്തിനായി സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പൂർണ പിന്തുണ നൽകുമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന സമിതി. യോഗം കോതമംഗലം ബിഷപ്പും എഐസിയു എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറി സമിതി ചെയർമാനുമായ മാർ മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
യുവതലമുറയെ ലഹരിയിൽനിന്നും മോചിപ്പിക്കാൻ തൂഫാൻ പദ്ധതിക്ക് ധീരമായ നേതൃത്വം നൽകുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹം അഭിനന്ദിച്ചു. ലഹരിവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടികൾ കൈക്കൊള്ളണം.മലയോര കർഷകരുടെ ജീവനും സ്വത്തിനും സർക്കാർ മതിയായ സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി തൊമ്മാന അധ്യക്ഷത വഹിച്ചു. സി.ജെ. ജെയിംസ്, ബാബു അത്തിപ്പൊഴിയിൽ, ജോസ് ആന്റണി, ജോസ് മാർട്ടിൻ, കെ.പി. സൈറസ് തുടങ്ങിയവർ പ്രസംഗിച്ചു.ക്രൈസ്തവസമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും എഫ്സിആർഎ ബിൽ സംബന്ധിച്ചും 22ന് പിഒസിയിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ ചെയർമാനായി അൽഫോൻസ് പെരേര, കൺവീനർമാരായി സൈബി അക്കര, ഫ്രാൻസി ആന്റണി, ബാബു അമ്പലത്തുംകാലാ, പ്രഫ. ജെ. ജെക്കബ്, ജോൺ ബ്രിട്ടോ, സെബാസ്റ്റ്യൻ വടശേരി തുടങ്ങിയവരെ തെരഞ്ഞെടുത്തു.