പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി പ്രസംഗിക്കുന്നു.
പാലാവയൽ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസും കാരിത്താസ് ഇന്ത്യയും ചേർന്ന് പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച തയ്യേനിയിലെ കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല ഡയറക്ടർ ഫാ. റെനി മുടമ്പള്ളി അധ്യക്ഷത വഹിച്ചു.
സെൻട്രൽ ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർമാരായ സോണിയ വേലായുധൻ, ജോൺ തോമസ് പേണ്ടാനം, മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, ശ്രേയസ് പ്രോഗ്രാം ഓഫിസർ കെ.പി. ഷാജി, പ്രോഗ്രാം മാനേജർ കെ.എം. ഷാജി, യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് ആർപ്പിൽ, മേഖല പ്രോഗ്രാം ഓഫിസർ ഷാജി മാത്യു, സിഡിഒ വിലാസിനി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews