Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Laws

വിവാഹമോചനം: വിദേശത്തെ ഉദാരനിയമം ഇന്ത്യയിൽ ബാധകമാകില്ലെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വി​വാ​ഹ​മോ​ച​ന​ത്തി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ദാ​ര​നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ബാ​ധ​ക​മാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​യി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ കോ​ട​തി​ക​ളി​ൽ​നി​ന്നു വി​വാ​ഹ​മോ​ച​നം നേ​ടി പു​ന​ർ​വി​വാ​ഹം ന​ട​ത്തു​ന്ന രീ​തി​ക്കെ​തി​രേയാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കാ​ത്ത പ​ല കാ​ര​ണ​ങ്ങ​ളും വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ൽ വി​വാ​ഹ​മോ​ച​ന​ത്തി​ന് സാ​ധു​വാ​യ കാ​ര​ണ​ങ്ങ​ളാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​യ​മ​സാ​ധു​ത ഇ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​രാ​ജ്യ​ത്ത് വി​വാ​ഹ​മോ​ച​നം നേ​ടി പു​ന​ർ​വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ ദ്വി​ഭാ​ര്യ​ാത്വ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​യി​ൽ നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ പൗ​ര​ത്വം നേ​ടി​യ വ്യ​ക്തി​യാ​ണെ​ങ്കി​ലും ആ​ദ്യ വി​വാ​ഹം ഇ​ന്ത്യ​ന്‍ നി​യ​മ​പ്ര​കാ​രം നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ അ​യാ​ള്‍ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ ബാ​ധ​ക​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

“വി​വാ​ഹ​ബ​ന്ധ​ത്തി​ൽ പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത പ്ര​ശ്‌​നം” എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി യു​കെ പൗ​ര​ത്വം നേ​ടി​യ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വി​നെ​തി​രേ ദ്വി​ഭാ​ര്യ​ാത്വ​ത്തി​ന്‍റെ പേ​രി​ൽ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ക്ക് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

അ​ത്ത​രം വി​ദേ​ശ കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍ സി​വി​ല്‍ ന​ട​പ​ടി​ക്ര​മ നി​യ​മ​ത്തി​ലെ (സി​പി​സി) സെ​ക‌്ഷ​ന്‍ 13 പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ നി​ല​നി​ല്‍ക്കു​ന്ന​ത​ല്ലെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Latest News

Corehub Up