x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ


Published: May 17, 2026 04:56 PM IST | Updated: May 17, 2026 04:56 PM IST

കൊ​ല്ലം: കു​ള​ത്തു​പ്പു​ഴ​യി​ൽ ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭർത്താവ് പി​ടി​യി​ൽ. കു​ള​ത്തു​പ്പു​ഴ 16 ഏ​ക്ക​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ജീ​ഷാ​ണ് ഭാ​ര്യ അ​ശ്വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് വ​ധ​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ഏ​റെ നാ​ളാ​യി ഇ​രു​വ​രും വേ​ർ വേ​ർ​പി​രി​ഞ്ഞു താ​മ​സി​ച്ചി​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ ശേ​ഷം ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച അ​ജീ​ഷി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി.

അ​ശ്വ​തി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു​വ​ർ​ഷ​മാ​യി കു​ടും​ബ​പ്ര​ശ്ന​ത്തേ തു​ട​ർ​ന്ന് ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

Tags : husband arrested attempting murder wife

Recent News

Corehub Up