തൃശൂർ: ആനക്കല്ലിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. അവണശേരി സ്വദേശി ഉണ്ണിമായ(30)ആണ് മരിച്ചത്. സംശയത്തെ തുടർന്ന് ഉണ്ണിമായയെ ഭർത്താവ് ശിവപ്രസാദ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ശിവപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ മാർക്കറ്റിൽ ഹോൾ സെയിൽ പച്ചക്കറിക്കട നടത്തുന്നയാളാണ് ശിവപ്രസാദ്. ഉണ്ണിമായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് പോകാനൊരുങ്ങിയ ഉണ്ണിമായ മുറിയിൽ പ്രവേശിച്ചപ്പോഴാണ് സംഭവം.
സംഭവസമയം ശിവപ്രസാദിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ഉണ്ണിമായയെ കൊന്നുവെന്ന് ശിവപ്രസാദ് ആണ് അമ്മയോടു പറഞ്ഞത്. തുടർന്ന് ഇവരുടെ നിലവിളികേട്ട് അയൽവാസികൾ ഇവിടേക്ക് വരുകയായിരുന്നു.
സംഭവത്തിന് പിന്നിലെ കൃത്യമായ വിവരം വ്യക്തമല്ല. ഇവർക്ക് നാലു വയസുള്ള പെൺകുഞ്ഞുണ്ട്.
Tags : Wife death Thrissur; husband arrest