Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crowd

വ​ട​ക​ര​യി​ൽ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ച് ക​യ​റി; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ തി​രു​വ​ള്ളൂ​രി​ൽ അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റി അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും റോ​ഡ​രി​കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​വി​ടെ നി​ന്നി​രു​ന്ന​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും കാ​ര്‍ ഇ​ടി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

Kerala

അ​ന്നു​ത​ന്നെ ദ​ർ​ശ​നം വേ​ണ​മെ​ന്നു ഭക്തർ നി​ർ​ബ​ന്ധം പി​ടി​ക്ക​രു​തെ​ന്ന് എ​ഡി​ജി​പി, പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് തി​ര​ക്ക് വ​ർ​ധി​ച്ച​തി​ന്‍റെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​യി​ട്ടി​ല്ലെ​ന്ന് എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത്. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ അ​ന്നു​ത​ന്നെ ദ​ർ​ശ​നം വേ​ണ​മെ​ന്നു നി​ർ​ബ​ന്ധം പി​ടി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ന്ന​വ​രെ പ​റ​ഞ്ഞു​വി​ടാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ നി​ല​വി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് കൊ​ടു​ക്കു​ക​യാ​ണ്. നി​ല​യ്ക്ക​ലു​ള്ള സ്പോ​ട്ട് ബു​ക്കിം​ഗ് ക്വാ​ട്ട ക​ഴി​ഞ്ഞാ​ൽ പി​റ്റേ ദി​വ​സ​മേ ദ​ർ​ശ​നം കി​ട്ടൂ​വെ​ന്ന് ജ​ന​ങ്ങ​ൾ അ​റി​യ​ണം. ശ​ബ​രി​മ​ല ഒ​രു കാ​ന​ന പ്ര​ദേ​ശ​മാ​ണെ​ന്നും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മെ​ന്ന് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ർ​ച്വ​ൽ ക്യൂ ​പാ​സ് എ​ടു​ത്ത ഭ​ക്ത​ർ അ​ന്നു​വ​രാ​തെ മ​റ്റൊ​രു ദി​വ​സം വ​രു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വ​ന്ന​വ​രെ തി​രി​ച്ചു​വി​ടു​ന്ന​ത് അ​വ​ർ​ക്കും ഞ​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ ഭ​ഗ​വാ​ൻ ത​ന്നെ ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ആ​ദ്യ​ദി​വ​സം ത​ന്നെ തി​ര​ക്ക് വ​ർ​ധി​ച്ച​താ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ​ത്. ഒ​ന്നാ​മ​ത്തെ ദി​വ​സം വൈ​കി​ട്ട് ക​ഴി​ഞ്ഞ വ​ർ‌​ഷം 29,000 പേ​രാ​ണ് വ​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ 55,000 പേ​രാ​ണ് എ​ത്തി​യ​ത്.

Latest News

Corehub Up