x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധ്യ​പ്ര​ദേ​ശി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ ക്ലോ​റി​ൻ ചോ​ർ​ച്ച; നാ​ല് പേ​ർ ആ​ശു​പ​ത്രി​യി​ൽ

വെബ് ഡെസ്ക്
Published: September 9, 2026 09:49 AM IST | Updated: September 9, 2026 09:49 AM IST

പ്രതീകാത്മക ചിത്രം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സീ​ഹോ​ർ ജി​ല്ല​യി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ ക്ലോ​റി​ൻ വാ​ത​കം ചോ​ർ​ന്നു. സം​ഭ​വ​ത്തി​ൽ സ​മീ​പ​വാ​സി​ക​ൾ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടു. ക​ഹി​രി ഡാമിന് സ​മീ​പ​മു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ക​ണ്ണെ​രി​ച്ചി​ലി​നെ​യും ശ്വാ​സ​ത​ട​സ​ത്തെ​യും തു​ട​ർ​ന്ന് നാ​ല് പേ​രെ സീ​ഹോ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും എ​ല്ലാ​വ​രു​ടെ​യും നി​ല സു​ര​ക്ഷി​ത​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ഡാമിലെ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ടാ​ങ്കി​ൽ നി​ന്നാ​ണ് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പൊ​ലിസും മെ​ഡി​ക്ക​ൽ സം​ഘ​വും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews ChlorineGas Leak WaterFiltrationPlant

Recent News

Corehub Up