മാണി സി. കാപ്പൻ എംഎൽഎ, വ്യവസായി ദിനേശ് മേനോൻ
തിരുവനന്തപുരം: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരനായ വ്യവസായി ദിനേശ് മേനോൻ. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകുമെന്നും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും ദിനേശ് മേനോൻ പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്നും ദിനേശ് മേനോൻ കൂട്ടിച്ചേർത്തു.
ജീവന് ഭീഷണിയുണ്ട്. തട്ടിക്കളയുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. മാണി സി. കാപ്പൻ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. ആഭ്യന്തര മന്ത്രിയെയും സ്പീക്കറെയും നേരിൽ കാണും. ക്രിമിനൽ കേസ് നടപടികളും തുടരുമെന്നും ദിനേശ് മേനോൻ പറഞ്ഞു.
Tags : Mani C. Kappan MLA Cheque case Complainant Dinesh Menon legal action