x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്താ​മ​ല​യി​ൽ നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ൻ പോ​യി വ​ന​ത്തി​ൽ കു​ടു​ങ്ങി; യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സ്

വെബ് ഡെസ്‌ക്
Published: September 9, 2026 10:25 AM IST | Updated: September 9, 2026 10:25 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചെ​ന്താ​മ​ല​യി​ൽ നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ൻ പോ​യി വ​ന​ത്തി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് വ​നം​വ​കു​പ്പ്. സം​ര​ക്ഷി​ത വ​ന​ഭൂ​മി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നാ​ണ് കേ​സ്.

താ​വ​ളം സ്വ​ദേ​ശി​ക​ളാ​യ അ​ഭീ​ന്ദ​ർ, ഷാ​നു എ​ന്നി​വ​രാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. റീ​ൽ​സ് ചി​ത്രീ​ക​രി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു യു​വാ​ക്ക​ൾ വ​ന​ത്തി​ൽ പോ​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം പ​ണി​പ്പെ​ട്ടാ​ണ് യു​വാ​ക്ക​ളെ വ​നം​വ​കു​പ്പ് സം​ഘം ക​ണ്ടെ​ത്തി​യ​ത്.

ദൗ​ത്യ​ത്തി​നി​ടെ പ​ല​ത​വ​ണ സം​ഘം ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ടി​രു​ന്നു. അ​വി​ടെ നി​ന്നും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ട്ടാ​ണ് യു​വാ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് യു​വാ​ക്ക​ളെ കാ​ടി​റ​ക്കി​യ​ത്.

 

Tags : Case Against Young men Neelakurinji Chenthamala

Recent News

Corehub Up