x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ഷി​ബി പോ​ൾ
Published: October 12, 2026 12:09 PM IST | Updated: October 12, 2026 12:09 PM IST

അഡ്വ. എ. എൽ. ദേവിക പരിപാടി ഉദ്ഘാടനം ചെയ്യുന്നു

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ സെ​ന്‍റ് ഡ​യ​നേ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക എ. ​എ​ൽ. ദേ​വി​ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ്യ​ക്തി​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും യു​വ​ത​ല​മു​റ​യെ ല​ഹ​രി​യി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

വ​ർ​ഗീ​സ് ടി. ​നൈ​നാ​ൻ ക​വി​താ​പാ​രാ​യ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ക​രെ ആ​ദ​രി​ച്ചു.

ല​ഹ​രി​മു​ക്ത സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും യു​വ​ത​ല​മു​റ​യി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സെന്‍റ് ഡ​യ​നേ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​ജി പോ​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

 

Tags : DilshadGarden AntiDrug AwarenessProgramme Delhi

Recent News

Corehub Up