ദിൽഷാദ് ഗാർഡൻ: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി അഭിഭാഷക എ. എൽ. ദേവിക പരിപാടി ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു.
ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വിശദീകരിച്ചു.
വർഗീസ് ടി. നൈനാൻ കവിതാപാരായണം നടത്തി. തുടർന്ന് നടന്ന സംവാദത്തിൽ പങ്കെടുത്തവർ ആശയങ്ങൾ പങ്കുവച്ചു. പരിപാടിയുടെ ഭാഗമായി പ്രചോദനാത്മക പ്രഭാഷകരെ ആദരിച്ചു.
ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും യുവതലമുറയിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് യൂണിറ്റ് സെക്രട്ടറി ഷാജി പോൾ നന്ദി രേഖപ്പെടുത്തി.