x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഘ​വ് ച​ദ്ദ​യു​ടെ പേ​ര് ഡ​ൽ​ഹി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത​തി​നെ​ച്ചൊ​ല്ലി വി​വാ​ദം; ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് എ​എ​പി

ഓൺലൈൻ ഡെസ്ക്
Published: September 9, 2026 06:57 AM IST | Updated: September 9, 2026 06:57 AM IST

ബിജെപി എംപി രാഘവ് ചദ്ദ

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​യാ​യ രാ​ഘ​വ് ച​ദ്ദ​യു​ടെ പേ​ര് ഡ​ൽ​ഹി​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യെ​ച്ചൊ​ല്ലി ആം ​ആ​ദ്മി പാ​ർ​ട്ടി വ​ൻ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ഡ​ൽ​ഹി രാ​ജീ​ന്ദ​ർ ന​ഗ​ർ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ച​ദ്ദ​യു​ടെ പേ​ര് ചേ​ർ​ത്ത​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്ന് എ​എ​പി നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഡ​ൽ​ഹി​യി​ൽ ന​ട​ന്നു വ​രു​ന്ന പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യാ​ണ് ച​ദ്ദ​യു​ടെ പേ​ര് പു​തു​താ​യി ചേ​ർ​ത്ത​ത്. ആ​ഗ​സ്റ്റ് 31-ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 746 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും, എ​ന്നാ​ൽ രാ​ഘ​വ് ച​ദ്ദ​യു​ടെ പേ​ര് 747-ാമ​ത്തെ വോ​ട്ട​റാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എ​എ​പി ഡ​ൽ​ഹി ഘ​ട​കം അ​ധ്യ​ക്ഷ​ൻ സൗ​ര​ഭ് ഭ​ര​ദ്വാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് രാ​ഘ​വ് ച​ദ്ദ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. മു​ൻ​പ് എ​എ​പി പ്ര​തി​നി​ധി​യാ​യി പ​ഞ്ചാ​ബി​ൽ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ ച​ദ്ദ​യു​ടെ പേ​ര് അ​വി​ടെ​യു​ള്ള വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Tags : BJPMP RaghavChaddha Punjab Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up