Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJPMP

'ജ​ന​റേ​ഷ​ൻ ഗ​ട്ട​ർ': ജെ​ൻ സി ​പ്ര​തി​ഷേ​ധ​ക്കാ​രെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി എം​പി ക​ങ്ക​ണ റ​ണാ​വ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും രാ​ജ്യ​ത്തെ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലും അ​ടു​ത്തി​ടെ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഉ​യ​ർ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളെ​യും ക​ട​ന്നാ​ക്ര​മി​ച്ച് ബോ​ളി​വു​ഡ് ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത പു​തി​യ ത​ല​മു​റ​യി​ലെ യു​വാ​ക്ക​ൾ​ക്കെ​തി​രെ​യും യു​വ​തി​ക​ൾ​ക്കെ​തി​രെ​യും അ​തീ​വ ഗു​രു​ത​ര​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ക​ങ്ക​ണ ന​ട​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഇ​ൻ​സ്റ്റ​ഗ്രാം റീ​ലു​ക​ളും ഭാ​ഷ​യും കേ​ട്ടാ​ൽ "ഛർ​ദി​ക്കാ​ൻ തോ​ന്നു​മെ​ന്നും", ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും അ​രോ​ച​ക​മാ​യ കാ​ഴ്ച​ക​ൾ ക​ണ്ടി​ട്ടി​ല്ലെ​ന്നും ക​ങ്ക​ണ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ‌ കു​റി​ച്ചു. "അ​വ​രെ ഞാ​ൻ 'ജ​ന​റേ​ഷ​ൻ ഗ​ട്ട​ർ' എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​ൻ അ​വ​രു​ടെ പ​ക്ക​ൽ ഒ​ന്നു​മി​ല്ല. പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​ര​ല്ല. വീ​ട്ടു​കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​ത്ര മ​ടി​യ​ന്മാ​രും അ​ഴി​മ​തി​ക്കാ​രു​മാ​ണ് അ​വ​ർ. മാ​താ​പി​താ​ക്ക​ളു​ടെ പ​ണം കൊ​ണ്ട് മ​ദ്യ​പി​ക്കാ​നും ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നും മാ​ന്യ​ത​യി​ല്ലാ​തെ ജീ​വി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് അ​വ​ർ അ​ഹ​ങ്കാ​ര​ത്തോ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും," ക​ങ്ക​ണ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

 

Latest News

Corehub Up