ജെന്‍ സി പ്രതിഷേധക്കാരെ കടന്നാക്രമിച്ച് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും അടുത്തിടെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ഉയർന്ന മുദ്രാവാക്യങ്ങളെയും സോഷ്യൽ മീഡിയ പോസ്റ്റുകളെയും കടന്നാക്രമിച്ച് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. പ്രതിഷേധത്തിൽ പങ്കെടുത്ത പുതിയ തലമുറയിലെ യുവാക്കൾക്കെതിരെയും യുവതികൾക്കെതിരെയും അതീവ ഗുരുതരവും അധിക്ഷേപകരവുമായ പരാമർശങ്ങളാണ് കങ്കണ നടത്തിയത്.
പ്രതിഷേധക്കാരുടെ ഇൻസ്റ്റഗ്രാം റീലുകളും ഭാഷയും കേട്ടാൽ "ഛർദിക്കാൻ തോന്നുമെന്നും", തന്റെ ജീവിതത്തിൽ ഇത്രയും അരോചകമായ കാഴ്ചകൾ കണ്ടിട്ടില്ലെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "അവരെ ഞാൻ 'ജനറേഷൻ ഗട്ടർ' എന്നാണ് വിളിക്കുന്നത്. സമൂഹത്തിന് നൽകാൻ അവരുടെ പക്കൽ ഒന്നുമില്ല. പഠനത്തിൽ മിടുക്കരല്ല. വീട്ടുകാര്യങ്ങൾ നോക്കാൻ പോലും കഴിയാത്തത്ര മടിയന്മാരും അഴിമതിക്കാരുമാണ് അവർ. മാതാപിതാക്കളുടെ പണം കൊണ്ട് മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും മാന്യതയില്ലാതെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യമാണ് അവർ അഹങ്കാരത്തോടെ ആവശ്യപ്പെടുന്നതെന്നും," കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Tags : KanganaRanaut BJPMP GenerationGutter Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash