x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ഗിം​ഗ്; പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദ​ന​മേ​റ്റു

വെബ് ഡെസ്ക്
Published: July 28, 2026 04:24 PM IST | Updated: July 28, 2026 04:48 PM IST

ക​ണ്ണൂ​ർ: റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​ണ്ണൂ​ർ കു​ള​വ​ല്ലൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ 16കാ​ര​നാ​യ വി​ദ്യാ​ർ​ഥി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് 16കാ​ര​ൻ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂൾ അ​റി​യി​ച്ചു.

സ്കൂ​ളി​ലെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​യേ​റ്റ വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി.

Tags : Ragging StudentAssault SchoolViolence Kannur

Recent News

Corehub Up