പ്രതീകാത്മക ചിത്രം
ടോക്യോ: ജപ്പാനിലെ ക്യൂഷു ദീപിൽ ഉൾപ്പെടുന്ന കുമാമോട്ടോ മേഖലയിൽ കനത്ത ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനത്തെ തുടർന്ന് തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ വിലയിരുത്തൽ. അപകടസാധ്യത മുൻനിർത്തി കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി തുടങ്ങിയ പ്രവിശ്യകളിൽ അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തീരദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സർക്കാരും ദുരന്തനിവാരണ സേനയും സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.
Tags : earthquake Japan tsunami Deepika DeepikaNewspaper BreakingNews NewsUpdate