x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തു; യുപിയിൽ കോളേജ് അധ്യാപകനെ പിരിച്ചുവിട്ടതായി പരാതി

നാഷണൽ ഡെസ്ക്
Published: July 28, 2026 05:27 PM IST | Updated: July 28, 2026 05:27 PM IST

സിജെപി പ്രതിഷേധം

ല​ക്നോ: ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന സി​ജെ​പി പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് കോ​ള​ജ് അ​ധ്യാപ​ക​നെ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി പ​രാ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി ഗാ​ന്ന ഉ​ത്പ​ദ​ക് പി.​ജി കോ​ളേ​ജി​ലെ കൊ​മേ​ഴ്‌​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ ഡോ. ​മോ​ഹി​ത് ഭ​ര​ദ്വാ​ജ് (32) ആ​ണ് ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പി​ന്തു​ണ​യ​റി​യി​ച്ചു​കൊ​ണ്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ജൂ​ലൈ 20-ന് ​അ​ദ്ദേ​ഹം കോ​ളേ​ജി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കോ​ളേ​ജി​ൽ എ​ത്തി​യ ഉ​ട​ൻ പ്രി​ൻ​സി​പ്പ​ൽ അ​ദ്ദേ​ഹ​ത്തെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും ജോ​ലി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സോ മ​റ്റ് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ പാ​ലി​ക്കാ​തെ​യാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഈ ​ന​ട​പ​ടി. ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ മോ​ശം പെ​രു​മാ​റ്റ​മോ ച​ട്ട​ലം​ഘ​ന​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡോ. ​മോ​ഹി​ത് വ്യ​ക്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യ പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് പി​രി​ച്ചു​വി​ടു​ന്ന​തെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തെ​ങ്കി​ലും, ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ത​നി​ക്കെ​തി​രെ ഒ​രൊ​റ്റ പ​രാ​തി​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : UP student protest teacher dismissed Deepika DeepikaNewspaper NewsUpdate

Recent News

Corehub Up