Image for representation
കൊച്ചി: ആലുവ കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെ നാലു ദിവസമായിട്ടും കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിയില്‍ നിന്നും പുസ്തകം വാങ്ങാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയ കുട്ടി തിരിച്ചെത്തിയില്ല.
വൈകിട്ട് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കൈയില്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും അത് സ്വിച്ച് ഓഫ് ആണ്.
ഫോണ്‍ ഇടയ്ക്ക് കാസര്‍ഗോഡ് വച്ച് ഓണ്‍ ആയിരുന്നു. പിന്നീട് മംഗലാപുരത്തും മുംബൈയിലുമാണ് ലൊക്കേഷന്‍ കാണിച്ചത്. അതിനാല്‍ കേരളത്തിന് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Tags : Missing Girl Police Investigation