Image for representation
കൊച്ചി: വൈപ്പിനില്‍ എട്ടു ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയില്‍. തെക്കന്‍ മാലിപ്പുറം പുത്തന്‍വീട്ടില്‍ റിന്‍ഷാദ് (25) ആണ് അറസ്റ്റിലായത്. ഞാറക്കല്‍ പോലീസിന്‍റെ പട്രോളിംഗിനിടെ തിങ്കളാഴ്ച രാത്രി പത്തോടെയാണ് പ്രതി പിടിയിലായത്.
തെക്കന്‍മാലി പുറത്തു വച്ച് പോലീസ് ജീപ്പ് കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ എസ്‌ഐമാരായ കെ.വി. ജിതിന്‍, ഹെമില്‍ ജോയ് എന്നിവര്‍ പിടികൂടി ചോദ്യം ചെയുകയും ദേഹ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.
Tags : Youth HashishOil Arrest Drugs Kochi Police